ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഭാവിയിലെ വളർച്ച കൂടി മുന്നിൽകണ്ട് വേണം നിങ്ങളുടെ ചിന്തകൾ രൂപപ്പെടുത്തേണ്ടത്. സ്ത്രീകളും കലാകാരന്മാരും വീട്ടിലിരുന്നുള്ള ജോലി സ്വീകരിക്കുന്നത് കൂടുതൽ മെച്ചമുണ്ടാകാൻ സഹായിക്കും. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ സാമൂഹികമായ പിന്തുണ നിങ്ങൾക്ക് കിട്ടിയേക്കും പക്ഷെ അവരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. ഡിസൈനർമാർ, കായിക താരങ്ങൾ, ബിൽഡർമാർ, രാഷ്ട്രീയക്കാർ എന്നിവർ പുതിയ പ്രോജക്റ്റുകൾ സ്വീകരിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കണം, അല്ലാത്തപക്ഷം മാനഹാനി നേരിടേണ്ടിവരും. സൂര്യഭഗവാനെ പ്രാർത്ഥിക്കുക. വലതുകൈയുടെ കൈത്തണ്ടയിൽ ചുവന്ന ചരട് കെട്ടുക. ഭാഗ്യ നിറം: മഞ്ഞയും നീലയും, ഭാഗ്യ ദിനം : ഞായറാഴ്ച, ഭാഗ്യ നമ്പർ 3, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിൽ സൂര്യകാന്തി വിത്തുകൾ സംഭാവന ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നെറ്റിയിൽ ചന്ദനം ധരിച്ച് കൊണ്ട് ഇന്നത്തെ ദിവസം ആരംഭിക്കുക. സ്വത്തും ആഡംബരവും നിറഞ്ഞ ഒരു ദിവസമായിരിക്കും. വീട് വയ്ക്കുന്നവർ ഒരു ഒത്തുചേരൽ നടത്തുകയും അതിഥികളിൽ നിന്നും അനുകൂലമായ പിന്തുണ സ്വീകരിക്കുകയും ചെയ്യുക. പങ്കാളിത്ത സ്ഥാപനങ്ങൾ വിജയിക്കും. യാത്രകൾ ഒഴിവാക്കുക. വിതരണക്കാർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ, ചില്ലറ വ്യാപാരികൾ, വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടർമാർ, ജ്വല്ലറികൾ എന്നിവർ പേപ്പറുകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : തൈര് ക്ഷേത്രത്തിലോ ആവശ്യക്കാർക്കോ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഗുരുസ്ഥാനീയന്റെ അനുഗ്രഹം കിട്ടാൻ ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപായി ഒരു സ്പൂൺ തൈര് കഴിക്കുക. നിങ്ങളുടെ സർഗ്ഗാത്മകതയും, അക്കാദമികമായ അറിവും, ശാരീരികമായ രൂപവും മാന്ത്രികമായ സംസാരശൈലിയും മറ്റുള്ളവരെ നിങ്ങളിലേയ്ക്ക് ആകർഷിക്കും. യോഗ പരിശീലകർ, വിദ്യാഭ്യാസ വിചക്ഷണർ, മാർക്കറ്റിംഗ്, വിൽപ്പനക്കാർ, സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് ഇന്ന് തൊഴിൽരംഗത്ത് ലാഭമുണ്ടാകും. ഭാഗ്യ നിറം: ഓറഞ്ചും പച്ചയും, ഭാഗ്യ ദിനം : വ്യാഴാഴ്ച, ഭാഗ്യ നമ്പർ 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത് : വാഴപ്പഴം അല്ലെങ്കിൽ തക്കാളി അനാഥർക്ക് ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): വീടിന്റെ അലങ്കാരപ്പണികൾക്ക് തടിയോ പ്രകൃതിയിലുള്ളതോ ആയ വസ്തുക്കൾ ഉപയോഗിക്കുകയും വീടിനുള്ളിൽ ഒരു തുളസി ചെടി വയ്ക്കുകയും ചെയ്യുക. പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നത് കൊണ്ട് തന്നെ മികച്ച ഒരു ബ്യൂറോക്രാറ്റായി നിങ്ങൾ മാറും. സർക്കാരുമായോ വൻകിട കോർപ്പറേറ്റുകളുമായോ ചേർന്ന് പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ അവസരങ്ങൾ നിങ്ങൾ ആസ്വദിക്കും. ബ്രോക്കർമാർ, നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ ബിസിനസുകൾ ചെയ്യുന്നവർ ഇന്ന് കരാറുകൾ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച സാമ്പത്തിക മാനേജ്മെന്റ് നിങ്ങളുടെ ജീവിതത്തിലെ നഷ്ടം കുറച്ച് കൂടുതൽ നേട്ടങ്ങളോടെ ജീവിക്കാൻ അവസരമൊരുക്കുന്നു. അഭിമാനിയായ പിതാവെന്ന മനോഹരമായ അനുഭവം നിങ്ങൾക്കുണ്ടാകും. ഭാഗ്യ നിറം: നീലയും ഇളം തവിട്ടു നിറവും, ഭാഗ്യദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ 9, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിൽ രണ്ട് നാളികേരം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): വീടിന്റെ മധ്യഭാഗത്ത് വൈദ്യുത വസ്തുക്കൾ ഉണ്ടെങ്കിൽ അത് അവിടെ നിന്ന് ഒഴിവാക്കുക. ഗണപതിയുടെ അനുഗ്രഹം തേടുന്നതിനായി ഇന്ന് ഗണപതിയ്ക്ക് വഴിപാടുകൾ നടത്തുക. ദമ്പതികൾക്ക് ഇന്ന് പുതിയ വീടിനെയോ പുതിയ വാഹനങ്ങളെയോ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാവുന്നതാണ് .നിങ്ങളുടെ ശക്തമായ സാമൂഹിക ബന്ധങ്ങൾ ഇന്ന് പ്രശസ്തിയും കരിയറിൽ വളർച്ചയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. മികച്ച ഫലങ്ങൾ ഉണ്ടാകാൻ കായികതാരങ്ങളും സഞ്ചാരികളും കുറച്ച് കൂടി കാത്തിരിക്കണം. ഭാഗ്യ നിറം: പച്ചയും വെള്ളയും, ഭാഗ്യ ദിനം : ബുധനാഴ്ച, ഭാഗ്യ നമ്പർ 5, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിലോ സുഹൃത്തിനോ തുളസി ചെടി നൽകുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): കൃഷ്ണനും രാധദേവിയ്ക്കും കൽക്കണ്ടം സമർപ്പിക്കുന്നത് ബന്ധങ്ങൾക്കിടയിൽ നന്മ ഉണ്ടാകാൻ സഹായകമാണ്. ഇന്ന് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വന്നേക്കാം. വ്യക്തിപരമായ കാര്യങ്ങൾക്ക് ഇന്ന് സമയം കിട്ടിയെന്ന് വരില്ല. വീട്ടിലിരുന്നോ ഓൺലൈനിലോ ജോലി ചെയ്യാനാകുമോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. കരിയറിൽ വളർച്ചയും നേട്ടങ്ങളും ഉണ്ടാകാനിടയുണ്ട്. ടീം ലീഡർ, കമ്മ്യൂണിറ്റി ലീഡർ അങ്ങനെ എല്ലാവരിൽ നിന്നും കരുതലും അഭിനന്ദനവും ലഭിക്കും. സ്പോർട്സ്മാൻ, ഡിഫൻസ് ഓഫീസർമാർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, വീട്ടമ്മമാർ, ടീച്ചേഴ്സ്, ജ്വല്ലേഴ്സ്, അഭിനേതാക്കൾ, ഡോക്ടർമാർ എന്നിവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇന്ന് മികച്ച അവസരങ്ങൾ കിട്ടും. കുട്ടികളുടെ പ്രകടനത്തിൽ മാതാപിതാക്കൾക്ക് ബഹുമാനവും അഭിമാനവും തോന്നുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യും. ഭാഗ്യ നിറം: നീലയും മഞ്ഞയും, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ 6, ദാനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ സ്റ്റീൽ പാത്രം സംഭാവന ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ശിവന് പാൽ അഭിഷേകം നടത്തുകയും, ഭഗവാന്റെ അനുഗ്രഹം നേടാൻ നിങ്ങളുടെ ഓഫീസിന്റെ കിഴക്ക് അല്ലെങ്കിൽ വടക്ക് ഭിത്തിയിൽ ജലത്തിന്റെ ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുക. മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ പഠിക്കുക. ഹൃദയം തുറന്ന് മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യേണ്ടത് ഇപ്പോൾ ആവശ്യമാണ്. വലിയ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്ക് അവസരം കിട്ടുമെങ്കിലും നിങ്ങൾ ഒരു ചെറിയ ഗ്രൂപ്പിനെ തിരഞ്ഞെടുക്കണം. അതുല്യമായ പ്രകടനത്തിലൂടെ നിങ്ങളുടെ മേലധികാരിയ്ക്ക് മേൽ മികച്ച മതിപ്പ് സൃഷ്ടിക്കാൻ കഴിയും. ദമ്പതികൾ തമ്മിലുള്ള ബന്ധം ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. രോഗശാന്തി, പ്രചോദനം, നിഗൂഢ ശാസ്ത്രം, കൃഷി, ധാന്യങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് മികച്ച ദിവസമാണ്. സംസാരത്തിൽ സൌമ്യത നിലനിർത്തുന്നിടത്തോളം കാലം ബിസിനസ് ബന്ധങ്ങൾ ആരോഗ്യകരമായിരിക്കും. ഭാഗ്യ നിറം: ഓറഞ്ച്, നീല, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ 7, ദാനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ പുസ്തകങ്ങളും സ്റ്റേഷനറി സാമഗ്രികളും സംഭാവന ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ജോലി ചെയ്യുന്ന മേശപ്പുറത്ത് ഒരു സ്ഫടികം വയ്ക്കുക. പുതിയ അവസരങ്ങൾക്കും പുതിയ ബന്ധങ്ങൾക്കും വേണ്ടി എപ്പോഴും ശ്രമിക്കുക. നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ സ്വപ്നങ്ങളെ നിറവേറ്റും. നിങ്ങളുടെ കൂടെ മാർഗദർശിയായി പ്രവർത്തിക്കുന്ന ഒരു മുതിർന്ന വ്യക്തിയുണ്ട്, അവരെ പിന്തുടരണം. ബിസിനസ്സിലെ ഇടപാടുകൾ വിജയകരവും ലാഭകരവുമായിരിക്കും. എഗ്രിമെന്റുകളോ അഭിമുഖങ്ങളോ ഉണ്ടെങ്കിൽ കാലതാമസമില്ലാതെ ചെയ്യണം. കുടുംബ പരിപാടികളിലോ സുഹൃത്തുക്കളുടെ പാർട്ടികളിലോ പങ്കെടുക്കാൻ സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനും പ്രണയ ബന്ധങ്ങളിൽ വിശ്വാസമർപ്പിക്കാനും അനുകൂലമായ ദിവസമാണ്. ദയവായി നോൺ വെജ്, മദ്യം എന്നിവ ഇന്ന് ഒഴിവാക്കുക. ഇത് ഭാഗ്യാനുഭവം വർധിപ്പിക്കും.ഭാഗ്യ നിറം : കടൽ നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ 6, ദാനം ചെയ്യേണ്ടത് : കന്നുകാലികൾക്ക് കുടിവെള്ളം കൊടുക്കുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യവും സ്ഥിരതയും കൈവരാൻ നിങ്ങളുടെ ഓഫീസിന്റെ തെക്ക് ഭാഗത്തുള്ള മേൽക്കൂരയുടെ അടുത്ത് ചുവന്ന മെഴുകുതിരി കത്തിക്കുക. പ്രശ്നങ്ങൾക്കെല്ലാം ഒരു അവസാനം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായതിനാൽ ഇന്ന് നിങ്ങൾ കൂടുതൽ വിശ്രമത്തിലും സന്തോഷത്തിലും ആയിരിക്കും. അദ്ധ്യാപനം, നിയമം, കൗൺസിലിംഗ്, ധനകാര്യ മേഖലകളിൽ നിന്നുള്ളവർക്ക് ഇന്ന് പുതിയ ഉയരങ്ങൾ നേടാനാകും. കലാകാരന്മാർക്ക് പ്രതീക്ഷകൾ നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സിലോ ജോലിയിലോ അധികാരം നേടുന്നതിനായി പഴയ സുഹൃത്തുക്കളെയോ സമപ്രായക്കാരെയോ സമീപിക്കാവുന്നതാണ്. നിങ്ങളുടെ വിവാഹത്തെ സംബന്ധിച്ച് കുടുംബവുമായി ചർച്ച ചെയ്യേണ്ട ദിവസമാണിത്, അവരുടെ പിന്തുണ ഭാവി ജീവിതം സുഖപ്രദമാക്കും. ദയവായി ചെലവുകൾ നിയന്ത്രിക്കുകയും സസ്യാഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : ദരിദ്രർക്ക് തണ്ണിമത്തൻ ദാനം ചെയ്യൂ