ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): പുതിയ അവസരങ്ങളോ ഉപദേശങ്ങളോ തുറന്ന മനസ്സോടെ സ്വീകരിക്കാൻ സന്നദ്ധരാവുക. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്ന കുടുംബ ബന്ധങ്ങൾ നിങ്ങൾക്ക് സ്വയം കണ്ടെത്താനാകും. അഭിനേതാക്കൾ കിട്ടുന്ന അവസരം നിർബന്ധമായും സ്വീകരിക്കണം. തുകൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സൂര്യനെപ്പോലെ തിളക്കത്തോടെയിരിക്കാൻ മഞ്ഞ നിറത്തിലുള്ളവ ഭക്ഷണത്തിൽ ഉൾപെടുത്തുക. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം: ഞായറാഴ്ച , ഭാഗ്യ നമ്പർ 1 ഉം 7 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ അരി ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ പ്രണയം തുറന്നു പറയാൻ ഇന്നത്തെ ദിവസം അത്രകണ്ട് അനുകൂലമല്ലാത്തതിനാൽ മറ്റൊരു അവസരത്തിനായി കാത്തിരിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട പ്രതിബദ്ധതകൾ സുഗമമായി നിറവേറ്റപ്പെടും. പങ്കാളിത്ത സ്ഥാപനത്തിൽ അക്കൗണ്ടുകളുടെ അവലോകനവും ഓഡിറ്റും നടക്കും. കുട്ടികളുമായി ബന്ധപ്പെട്ട് എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കരുത്. രാഷ്ട്രീയക്കാർ പേപ്പറുകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യ നിറം : ആകാശനീല, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് അരി ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ഏത് കാര്യവും പൂർത്തിയാക്കുന്നതിൽ നിങ്ങൾക്ക് വൈഭവമുണ്ട്. അത് നിങ്ങൾക്ക് ഇന്ന് വിജയവും നേട്ടവും ഉണ്ടാക്കും. നിങ്ങളുടെ യാത്രകൾക്കിടയിൽ ഒരു പുതിയ ബന്ധത്തെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളെ അനുകൂലിക്കും, എന്നാൽ നിങ്ങൾ സുഹൃത്തുക്കളോടൊപ്പം ആയിരിക്കുമ്പോൾ അനുവദനീയമായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. ഡിസൈനർമാർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരൻമാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് കരിയറിൽ വളർച്ചയ്ക്കുള്ള അവസരം ഉണ്ടാകും. ഭാഗ്യ നിറം : ചുവപ്പ്, ഭാഗ്യ ദിനം : വ്യാഴാഴ്ച, ഭാഗ്യം നമ്പർ 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: മഞ്ഞ കടുകെണ്ണ ആവശ്യക്കാർക്ക് ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കീഴുദ്യോഗസ്ഥരിൽ ഒരാൾ നിങ്ങളോട് ഇന്ന് വഞ്ചനാപരമായി പെരുമാറിയേക്കാം. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ബ്രോക്കർമാർ തുടങ്ങിയ ബിസിനസ്സ് ചെയ്യുന്നവർ ഇന്ന് കരാറുകൾ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച പ്രണയജീവിതവും അഭിമാനകരമായ മാതാപിതാക്കളെന്ന ചിന്തയും ഇന്നുണ്ടാകും. ഭാഗ്യ നിറം : നീല, ഭാഗ്യ ദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ 9 ഉം 6 ഉം. ദാനം ചെയ്യേണ്ടത് : ധാന്യങ്ങൾ ദാനം ചെയ്യുന്നത് വരുമാനമുണ്ടാകാൻ സഹായിച്ചേക്കാം
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ആന്തരികാത്മാവ് അവസരങ്ങളും അംഗീകാരങ്ങളും കൊതിക്കുന്നുണ്ട്. നിങ്ങളുടെ പ്രകടനത്തിന് ഇന്ന് അംഗീകാരവും പ്രതിഫലവും കിട്ടും. സാമ്പത്തിക നേട്ടം ഉടനുണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ ഓഹരിയിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്ന ദിവസമാണ്. സാങ്കേതിക വിദഗ്ധർക്കും യാത്രക്കാർക്കും മികച്ച ഫലം ലഭിക്കുന്ന ദിവസമാണ്. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച വസ്ത്രം ധരിക്കുക. ഇന്ന് നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾ നിങ്ങൾ തീരുമാനിക്കുന്ന പോലെ നടക്കാനിടയുള്ളതിനാൽ നിങ്ങളുടെ പ്രണയം പറയാൻ അനുകൂലമായ ദിവസമാണ്. ഭാഗ്യ നിറം : കടൽ പച്ച, ഭാഗ്യ ദിനം : ബുധനാഴ്ച, ഭാഗ്യ നമ്പർ: 5
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): വിചിത്രമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും നിങ്ങളുടെ മനസ്സ് പ്രണയാർദ്രമായിരിക്കും. നിങ്ങൾക്ക് നിങ്ങളല്ലാതെ മറ്റൊന്നും സമാധാനം നൽകില്ല. നിങ്ങൾക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല, അതുകൊണ്ട് തന്നെ വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. അഭിനേതാക്കൾക്കും ഡോക്ടർമാർക്കും കഴിവുകൾ പ്രകടിപ്പിക്കാനാകും. കുട്ടികളെ ഭാവിയിലേക്ക് നയിക്കാൻ പിതാവിന് കഴിയും, അത് അവരുടെ ജീവിതത്തിന് അനുകൂലമായിരിക്കുകയും ചെയ്യും. ഭാഗ്യ നിറം : നീല, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ : 6, ധനം ചെയ്യേണ്ടത് : വെള്ളി നാണയം സംഭാവന ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍):ഏറ്റവും നല്ലതും ഏറ്റവും മോശമായതുമായ കാര്യങ്ങൾ നിങ്ങൾ കാണുന്ന ദിവസമാണിത്, അതിനാൽ രണ്ടും നേരിടാൻ തയ്യാറാകുക. നിങ്ങൾ ഇന്ന് ലക്ഷ്യമില്ലാത്തവനും യുക്തിരഹിതനുമാണെന്ന് തോന്നിയേക്കാം. ജോലിസ്ഥലത്ത് ബോസുമായുള്ള ചർച്ച ഒഴിവാക്കുക. ആശയക്കുഴപ്പം മൂലം ബന്ധങ്ങൾ തകരാറിലാകും. ഇന്നത്തെ ദിവസത്തിനാകെ ഒരവലോകനം ആവശ്യമുള്ളതിനാൽ മറ്റ് രേഖകൾ പരിഗണിക്കേണ്ടതില്ല. സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച ദിവസമാണ്. നിങ്ങൾ തർക്കിക്കാത്തിടത്തോളം കാലം ബിസിനസ്സ് ബന്ധങ്ങൾ ആരോഗ്യകരമായിരിക്കും, അതിനാൽ ദയവായി തർക്കങ്ങൾ ഒഴിവാക്കുക. ഭാഗ്യ നിറം : ഓറഞ്ച്, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ 7, ധനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ പയർ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വികാരങ്ങളും ഭാവി പദ്ധതികളും ജീവിത പങ്കാളിയുമായി പങ്കിടുക. ബിസിനസ്സിലെ ഇടപാടുകൾ വൈകിയേക്കാം എങ്കിലും ഉച്ചഭക്ഷണത്തിന് ശേഷം കാര്യങ്ങൾ നേരയാകും. കരാറുകളിലോ അഭിമുഖങ്ങളിലോ പങ്കെടുക്കാൻ അവസരമുണ്ടായാൽ പങ്കെടുക്കണം. ചെടികളും മരങ്ങളും ഉള്ള സ്ഥലത്ത് സമയം ചെലവഴിക്കുന്നത് ഇന്ന് നല്ലതാണ്. ദയവായി ഇന്നത്തെ യാത്രകൾ ഒഴിവാക്കുക. പ്രണയബന്ധങ്ങൾക്ക് അനുകൂലമായ ദിവസമാണ്. ഭാഗ്യ നിറം : കടൽ നീല, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ 6, ധനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ധാന്യങ്ങൾ നൽകുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ പങ്കാളിയോടും മറ്റ് കുടുംബാംഗങ്ങളോടും ഉദാരതയും കരുതലും പുലർത്തുക, കാരണം ഇന്ന് നിങ്ങൾ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്. കായിക സംബന്ധമായ ബിസിനസ്സുകൾ, വിനോദം, റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് മാർക്കറ്റ്, സ്റ്റാർട്ടപ്പ്, രാഷ്ട്രീയം എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് അനുകൂലമായ ദിവസമാണ്. അഭിനേതാക്കൾക്ക് ഉയർന്ന വിജയം ഉണ്ടാകും. ദിവസം തുടങ്ങുമ്പോൾ ചുവന്ന വസ്ത്രം ധരിക്കുന്നത് നല്ലതാണ്. ഭാഗ്യ നിറം: ചുവപ്പ്, ഭാഗ്യ ദിനം : ചൊവ്വാഴ്ച , ഭാഗ്യ നമ്പർ 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : സ്ത്രീകൾക്ക് ഓറഞ്ച് തുണി ദാനം ചെയ്യുക