ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): അടുക്കളയുടെ കിഴക്ക് വശത്തുള്ള ഭിത്തിയിൽ സൂര്യ ഭഗവാന്റെ ചിത്രം സ്ഥാപിക്കുക. മത്സരങ്ങളിലും ഇന്റർവ്യൂകളിലും നിങ്ങളുടെ പരിജ്ഞാനം പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. രോഗി പരിചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പോകാൻ അവസരം കിട്ടും, പക്ഷെ സർക്കാർ നടത്തുന്ന പരിപാടികൾ ആണെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉണ്ടാകാനിടയുള്ള നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിങ്ങളുടെ ശക്തമായ പിന്തുണയുണ്ടാകും. മറ്റുള്ളവരെ ആകർഷിക്കാൻ ലെതർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം : മഞ്ഞ, ഭാഗ്യ ദിനം : ഞായറാഴ്ച , ഭാഗ്യ നമ്പർ 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത് : ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഇന്ന് വളരെ സങ്കീർണ്ണമായ ഒരു ദിവസമായിരിക്കാം പ്രത്യേകിച്ച് സ്നേഹബന്ധങ്ങളിൽ. ഇന്ന് നിങ്ങൾ നിങ്ങളുടെ രേഖകളും സൽപ്പേരും കാത്തു സൂക്ഷിക്കണം. ഇന്ന് നിങ്ങൾ വ്യക്തിപരമായ പ്രശ്നങ്ങൾ അവഗണിക്കുകയും വളർച്ചയുടെ വേഗത വർദ്ധിപ്പിക്കുന്നതിന് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഭാവി പദ്ധതികൾ ആരെങ്കിലുമായി പങ്കിടുന്നത് ഒഴിവാക്കുക. രാഷ്ട്രീയക്കാർ രേഖകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. ഭാഗ്യ നിറം: ആകാശ നീലയും മഞ്ഞയും, ഭാഗ്യ ദിനം : തിങ്കളാഴ്ച ഭാഗ്യ നമ്പർ 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ അരി ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ആത്മീയതയിലൂടെയും ധ്യാനത്തിലൂടെയും നിങ്ങളുടെ ആറാം ഇന്ദ്രിയത്തിന്റെ ശക്തി പ്രകാശിപ്പിക്കാൻ സമയം കണ്ടെത്തുക. അത് നിങ്ങൾക്ക് വളർച്ചയിലേക്കുള്ള വഴി കാണിക്കും. വേദിയിലെ നിങ്ങളുടെ സാന്നിധ്യം ഇന്ന് ആകർഷകമായിരിക്കും. നാടക കലാകാരന്മാർ ജോലിസ്ഥലത്ത് പുതിയ തുടക്കം കുറിക്കും. പൊതുപ്രവർത്തകർക്കും അഭിഭാഷകർക്കും ഭാഗ്യം അനുകൂലമായിരിക്കും. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് തൊഴിലിൽ അനുകൂലമായ വളർച്ച ഉണ്ടാകും. ഭാഗ്യ നിറം: ഓറഞ്ച്, ഭാഗ്യ ദിനം : വ്യാഴാഴ്ച , ഭാഗ്യം നമ്പർ 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത് : കുട്ടികൾക്ക് മഞ്ഞ നിറത്തിലുള്ള പൂക്കൾ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്ന് രാഹു മന്ത്രം ജപിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. ആരോഗ്യവും വികാരങ്ങളും ഒരു പോലെ ശ്രദ്ധിക്കുക. പണം വരുന്നതിന് കാലതാമസം നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. പഴവർഗ്ഗങ്ങളും പച്ചക്കറിയും നാരങ്ങയും കഴിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യ വളർച്ചയ്ക്ക് നല്ലതാണ്. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ബ്രോക്കർമാർ തുടങ്ങിയ ബിസിനസ്സ് ചെയ്യുന്നവർ ഇന്ന് കരാറുകൾ ഒപ്പിടുന്നത് ഒഴിവാക്കണം.അഭിമുഖങ്ങളിലോ ഓഡിഷനുകളിലോ വെളുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. മികച്ച പ്രൊഫഷണൽ ജീവിതവും മാതാപിതാക്കളെന്ന നിലയിൽ അഭിമാനവും തോന്നുന്ന ദിവസമായിരിക്കും.സുഹൃത്തുക്കളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ശ്രമിക്കുക.ഭാഗ്യ നിറം: നീല, ഭാഗ്യദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ 6, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് നാരങ്ങ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ബോസ് അല്ലെങ്കിൽ സീനിയർ ഇന്ന് നിങ്ങളുടെ വാക്കുകളാൽ സ്വാധീനിക്കപ്പെടും, പക്ഷേ അപ്പോഴും വിലയിരുത്തലിൽ കുറവുകൾ ഉണ്ടാകും. മറ്റുള്ളവരുടെ തെറ്റുകൾ അവഗണിച്ച് മുന്നോട്ട് പോകേണ്ട ദിവസമാണ്. സ്വത്തുക്കൾ സമ്പാദിക്കാനും ഓഹരി നിക്ഷേപം നടത്താനും അനുകൂലമായ ദിവസമാണ്. കായികതാരങ്ങൾക്കും യാത്രക്കാർക്കും മികച്ച ഫലങ്ങൾ ലഭിക്കും. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച വസ്ത്രം ധരിക്കുക.രാഷ്ട്രീയം, മാധ്യമം, അഭിനയം, കായികം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കും. ഭാഗ്യ നിറം : ഇരുണ്ട ചാര നിറം, നീല, ഭാഗ്യ ദിനം ബുധനാഴ്ച, ഭാഗ്യ നമ്പർ 5, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് മാവ് ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ലെതർ വാച്ചിന് പകരം സിൽവർ മെറ്റാലിക് വാച്ച് ധരിക്കുക. വേദനയുടെ കാരണം കണ്ടെത്തി അത് ഇല്ലാതാക്കുക. അല്ലാത്തപക്ഷം നിങ്ങളെ അത് കൂടുതൽ ബുദ്ധിമുട്ടിക്കും. പ്രണയത്തിന്റെയും വാഗ്ദാനങ്ങളുടെയും വികാരം ഇന്ന് നിങ്ങളുടെ മനസ്സിനെ ഭരിക്കും, എന്നാൽ വഞ്ചനയും അവിശ്വാസവും ഉണ്ടാകാനിടയുണ്ട്, സൂക്ഷിക്കണം. ബിസിനസ്സ്, തൊഴിൽ എന്നിവയിൽ വളർച്ച ഉണ്ടാകുമെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് കൂടുതൽ സങ്കീർണ്ണമാകും, അതിനാൽ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഓർമ്മിക്കുക. എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കാൻ കഴിയുന്ന ആളല്ല നിങ്ങൾ അതുകൊണ്ട് തന്നെ നിങ്ങളുടെ ചുമലിൽ വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുത്. ഹോട്ടലുടമകൾ, സഞ്ചാരികൾ, ജ്വല്ലറികൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ഈ ദിവസം ഭാഗ്യം നിറഞ്ഞതാണ്. ഭാവിയിൽ കായികരംഗത്തെ പരിശീലകരുടെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കുക. ഭാഗ്യ നിറം : പീച്ച്, ഭാഗ്യ ദിനം : വെള്ളിയാഴ്ച , ഭാഗ്യ നമ്പർ 6, ദാനം ചെയ്യേണ്ടത് : ഒരു സുഹൃത്തിനോ മുതിർന്ന സ്ത്രീക്കോ വളകൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഗാർഹിക ജോലികളിൽ വരാനിടയുള്ള നിയന്ത്രണങ്ങൾ ഉയർന്ന സമ്മർദത്തിന് കാരണമാകും. അഭിഭാഷകർ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, വിദ്യാർത്ഥികൾ, സ്പോർട്സ്മാൻ, സിഎക്കാർ എന്നിവർക്ക് വളരെ മികച്ച ദിവസമായിരിക്കും. നിങ്ങളുടെ നേതൃത്വവും വിശകലന വൈദഗ്ധ്യവുമാണ് നിങ്ങളുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം. സാമ്പത്തിക തീരുമാനങ്ങളുമായി ബന്ധപ്പെട്ട അറിവും വിവേകവും ഈ ദിവസം പ്രയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ പ്രതിശ്ചായക്ക് ഹാനികരമാകുന്ന തരത്തിൽ തർക്കങ്ങൾ ഉണ്ടാക്കാതെയിരിക്കുക. നിങ്ങളുടെ സത്യസന്ധതയ്ക്ക് പകരമായി സ്നേഹബന്ധങ്ങൾ നിങ്ങൾക്ക് വിശ്വാസവും ബഹുമാനവും നൽകും. കോടതികൾ, തിയേറ്റർ, ടെക്നോളജി മേഖല, സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് ഒരു മികച്ച ദിവസമാകും. നിങ്ങൾ പങ്കാളിത്ത കച്ചവടത്തിൽ ഏർപ്പെടാത്തിടത്തോളം കാലം ബിസിനസ്സ് ബന്ധങ്ങൾ ആരോഗ്യകരമായിരിക്കും. ഭാഗ്യ നിറം: മഞ്ഞയും പച്ചയും, ഭാഗ്യ ദിനം : തിങ്കളാഴ്ച , ഭാഗ്യ നമ്പർ 7, ദാനം ചെയ്യേണ്ടത് : ദരിദ്രർക്ക് നാണയം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ശനി മന്ത്രം ജപിക്കുകയും, പ്രവർത്തനങ്ങളിൽ ശനി ഗ്രഹത്തെപോലെ ആത്മാർത്ഥത പുലർത്താനും ഓർമ്മിക്കുക. ദൈനംദിന ജോലികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്തിനായി ഇന്ന് ഏറെ സമയം ചിലവഴിക്കേണ്ടി വരും. ഹ്രസ്വകാല ലക്ഷ്യം കൈവരിക്കുമെങ്കിലും ദീർഘകാല ലക്ഷ്യങ്ങൾ പുനർനിർണ്ണയം ചെയ്യേണ്ടതുണ്ട്. ആരോഗ്യം പരിപാലിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുമുള്ള സമയം കണ്ടെത്തണം. കുടുംബം ചടങ്ങുകൾ, സർക്കാർ കരാറുകൾ അല്ലെങ്കിൽ അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അനുകൂല ദിനം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് ഇന്ന് അനിവാര്യമാണ്. ദയവായി ദീർഘദൂര യാത്രകൾ ഒഴിവാക്കുക.പങ്കാളിയോടൊപ്പം ചെലവഴിക്കാനുള്ള ദിവസം കൂടിയാണിന്ന്. പങ്കാളിയുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക. ഭാഗ്യ നിറം : കടൽ നീലയും തവിട്ടു നിറവും, ഭാഗ്യ ദിനം : വെള്ളിയാഴ്ച , ഭാഗ്യ നമ്പർ 6, ദാനം ചെയ്യേണ്ടത് : കറുത്ത എള്ള് ക്ഷേത്രത്തിലോ ദരിദ്രർക്കോ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ചുവന്ന ധാന്യങ്ങൾ ഒരു സഞ്ചിയിൽ സൂക്ഷിക്കുക. ആന്തരിക ഊർജ്ജം ലഭിക്കുന്നതിന് അത് എപ്പോഴും നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. ജനപ്രീതി എന്നത് എല്ലായ്പ്പോഴും നിങ്ങളുടെ ജോലിയുടെയും വ്യക്തിത്വത്തിന്റെയും ഭാഗമല്ല, അതിനാൽ നിങ്ങളുടെ പ്രീതിയും അംഗീകാരവും കൂട്ടാനുള്ള ഇടപെടലുകൾ പൊതുവായി തുടരുക. മാധ്യമങ്ങൾ, കായികം, നിർമ്മാണം, മെഡിക്കൽ, രാഷ്ട്രീയം എന്നിവയിൽ നിന്നുള്ള ആളുകൾ പുതിയ ഉയരങ്ങളിലെത്തും. ഒരു മികച്ച മറുപടി എന്ന നിലയ്ക്ക് ബിസിനസ് അല്ലെങ്കിൽ ജോലി മെച്ചപ്പെടുത്താൻ സഹായം തേടി കുടുംബ ബന്ധങ്ങളെ സമീപിക്കാവുന്ന ദിവസമാണ്. ചുവന്ന വസ്ത്രം ധരിച്ച് വേണം ഇന്നത്തെ ദിവസം തുടങ്ങാൻ. ഭാഗ്യ നിറം : ചുവപ്പ്, ഭാഗ്യദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക