ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): കഴിഞ്ഞ കാലത്ത് നിങ്ങൾ ചെയ്ത നല്ല പ്രവൃത്തികൾക്കെല്ലാം പ്രതിഫലം ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. പഴയൊരു സുഹൃത്തിൽ നിന്നും ഒരു ഓഫർ വാങ്ങാൻ തയ്യാറെടുക്കുക. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരാളെ കണ്ടുമുട്ടും. അഭിനേതാക്കൾക്ക് ഒരു ഓഫർ ലഭിക്കും. അത് സ്വീകരിക്കണം. ആകർഷണം വർദ്ധിപ്പിക്കുന്ന തുകൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക. ഭാഗ്യനിറം: റ്റീൽ, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളിൽ വൃക്ഷത്തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): പ്രണയബന്ധവും കുട്ടികളുമായുള്ള ബന്ധവും വിശ്വസ്തതയുള്ളതായി തോന്നുന്നു. നിങ്ങളുടെ വികാരങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു റൊമാന്റിക് ദിവസം ആയിരിക്കും ഇന്ന്. ബിസിനസ് പ്രതിബദ്ധതകൾ സുഗമമായി നിറവേറ്റപ്പെടും. വലിയ കമ്പനിയുമായി സഹകരിക്കാനുള്ള സമയമാണിത്. രാഷ്ട്രീയപ്രവർത്തകർ രേഖകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. സേവന മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഉയർന്ന വളർച്ചയും നേട്ടങ്ങളും ലഭിക്കും. വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കുക. ഭാഗ്യനിറം: ആകാശനീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2, 6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് വെള്ള അരി ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): രാഷ്ട്രീയ പ്രവർത്തകരും മറ്റ് പൊതുപ്രവർത്തകരും ഈ ദിവസം പരമാവധി പ്രയോജനപ്പെടുത്തും. ഈ ദിവസം ഭാഗ്യം നിങ്ങളെ തുണക്കും. സാമ്പത്തിക കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കു വെയ്ക്കരുത്. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയപ്രവർത്തകർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് കരിയർ വളർച്ച ഉണ്ടാകും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3,1, ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് മഞ്ഞൾ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിനായി കാത്തിരിക്കുമ്പോൾ ക്ഷമ പാലിക്കുക. ഉടൻ തന്നെ നിങ്ങൾക്കത് അനുകൂലമാകും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കും. വസ്ത്രങ്ങളോ പാദരക്ഷകളോ ദാനം ചെയ്യുന്നത് അത്ഭുതകരമായ പ്രതിഫലം നൽകും. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും സോഫ്റ്റ്വെയർ മേഖലയിൽ ജോലി ചെയ്യുന്നവർ, ബ്രോക്കർമാർ തുടങ്ങിയവരും ഇന്ന് ബിസിനസ് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച പ്രൊഫഷണൽ ജീവിതം ലഭിക്കും. അഭിമാനമുള്ള മാതാപിതാക്കളായി മാറും. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: അനാഥാലയങ്ങളിൽ വസ്ത്രം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: നിങ്ങൾക്ക് വിജയമുണ്ടാകുന്നതിനും വളർച്ചക്കും കാലതാമസം നേരിട്ടേക്കാം, പക്ഷേ, യാത്രകൾ വിജയകരമായിരിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. ഭൂമി, മറ്റ് നിക്ഷേപങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിക്കാം. കായികതാരങ്ങൾക്കും യാത്രക്കാർക്കും നല്ല സമയം. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച വസ്ത്രം ധരിക്കുക. പ്രണയിക്കുന്നവരെ പ്രപ്പോസ് ചെയ്യാനും പറ്റിയ ദിവസമാണിന്ന്. ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ധാരാളം കാര്യങ്ങൾ നടക്കുന്ന ദിവസമാണിത്. ചടങ്ങുകളിൽ പങ്കെടുക്കാനും സുഹൃത്തുക്കളെ കാണാനും കുടുംബസമേതം ഉല്ലാസയാത്രയ്ക്കും പോകാനും സാധിക്കും. സ്റ്റേജ് പ്രകടനങ്ങൾ നടത്താനും ഷോപ്പിംഗിന് പോകാനും സാധ്യത. എല്ലാ കാര്യങ്ങളിലും ദൈവത്തോട് ചേർന്നു നിൽക്കാനും പുഞ്ചിരിക്കാനും ഓർക്കുക. കുടുംബത്തിലെ പലർക്കും നിങ്ങൾ പ്രിയങ്കരരായിരിക്കും. ഡിസൈനർമാർ, നർത്തകർ, ജ്വല്ലറിക ഉടമകൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ഭാഗ്യം നിറഞ്ഞ ദിവസം. ഭാവിയിലേക്ക് കുട്ടികളെ നയിക്കാൻ പിതാക്കന്മാർക്ക് കഴിയും. അത് അവരുടെ ജീവിതത്തിന് അനുകൂലമായി മാറും. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: വെള്ളിനാണയം ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): ഉയർച്ചതാഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങളുടെ അറിവും വിവേകവും ഉപയോഗപ്പെടുത്തുക. നിങ്ങളുടെ മുൻകാല കർമ്മങ്ങൾക്ക് പ്രതിഫലമായി, ബന്ധങ്ങളിൽ നിന്ന് വിശ്വാസവും ബഹുമാനവും ലഭിക്കും. ഇന്ന് രേഖകളെ വിശ്വസിക്കേണ്ടതില്ല. സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസമായിരിക്കും. വൈകാരികമായി സമീപിക്കാത്തിടത്തോളം ബിസിനസ് ബന്ധങ്ങൾ ആരോഗ്യകരമായിരിക്കും. ഭാഗ്യനിറം: ഓറഞ്ച്, നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ മഞ്ഞ നിറമുള്ള മധുര പലഹാരം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ഭൂതകാലം മറന്ന് മുന്നോട്ട് പോകുക. ശാഠ്യം വെടിഞ്ഞ് മുതിർന്നവരുടെ ഉപദേശം പിന്തുടരുക. വിജയം വിദൂരമല്ലെന്നോർക്കുക. നിരവധി ഉത്തരവാദിത്തങ്ങൾ നിങ്ങളുടെ ചുമലിൽ വഹിക്കാൻ കഴിയും. ബിസിനസ് ഇടപാടുകൾ ഉച്ചയ്ക്കു മുൻപ് വിജയിക്കും. എഗ്രിമെന്റുകൾ നടത്താനും അഭിമുഖങ്ങളിൽ പങ്കെടുക്കാനുമാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടത് ഇന്ന് അനിവാര്യമാണ്. ഇന്നത്തെ യാത്ര ഒഴിവാക്കുക. സാമ്പത്തിക സന്തുലിതാവസ്ഥയും പ്രണയ ബന്ധങ്ങളും ശക്തമാക്കാൻ പറ്റിയ ദിവസമാണിന്ന്. ഭാഗ്യനിറം: ആകാശ നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ധാന്യം ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): വൈദ്യശാസ്ത്രം, ശാസ്ത്രം, ഗ്ലാമർ , ധനകാര്യം, ജ്യോതിഷം, വാസ്തുവിദ്യ എന്നീ മേഖലകളിലുള്ളവർ പുതിയ ഉയരങ്ങൾ കീഴടക്കും. സർഗാത്മക രംഗത്ത് നേട്ടങ്ങളും വിലയിരുത്തലും നിറഞ്ഞ ദിവസം. ബിസിനസിലോ ജോലിയിലോ അധികാരം നേടുന്നതിനായി സർക്കാർ ബന്ധങ്ങളെയോ സമപ്രായക്കാരെയോ സമീപിക്കാൻ അനുയോജ്യമായ ദിവസം. ദിവസം ആരംഭിക്കുമ്പോൾ ചുവന്ന വസ്ത്രം ധരിക്കുക. നർത്തകർ, ഗായകർ, ഡിസൈനർമാർ, ചിത്രകാരന്മാർ തുടങ്ങിയവർ ആരോഗ്യം പരിപാലിക്കുകയും സസ്യാഹാരം കഴിക്കുകയും വേണം. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, 6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ചുവന്ന പഴം ദാനം ചെയ്യുക