ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങളുടെ പദ്ധതികൾക്ക് വിരുദ്ധമായിട്ടാവും ജീവിതം മുന്നോട്ട് പോവുക. ഇന്നത്തെ എല്ലാ തീരുമാനങ്ങളിലും നിങ്ങളുടെ ബുദ്ധിപരമായ ഇടപെടലുകൾ പ്രധാനമാണ്. നിയമപരമോ ഔദ്യോഗികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ബന്ധം നിങ്ങൾക്ക് ലഭിക്കും. തുകൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: നീല, മഞ്ഞ, ഭാഗ്യ ദിനം – ഞായർ, ഭാഗ്യ സംഖ്യ – 3. ദാനം ചെയ്യേണ്ടത്: അമ്പലത്തിലേക്ക് കുങ്കുമ നിറത്തിലുള്ള മധുരം ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): നിങ്ങളുണ്ടാക്കിയ ശക്തമായ ബ്രാൻഡും ഇൻഡസ്ട്രിയിലെ നല്ല പേരും കാരണം നിയമപരമായ കേസുകൾ വിജയിക്കുകയും അർഹമായത് ലഭിക്കുകയും ചെയ്യും. ഇന്ന് വീട്ടിലും കുടുംബത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കണം. നിങ്ങളുടെ വികാരങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രണയദിനമാണിത്. ബിസിനസ്സിലെ പ്രതിസന്ധികൾ വഴിമാറും. രാഷ്ട്രീയക്കാർ, കച്ചവടക്കാർ, വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടർമാർ, ജ്വല്ലറിയുടമകൾ തുടങ്ങിവർ കരാറുകളിലോ ഒപ്പിടുമ്പോഴോ ശ്രദ്ധിക്കുക. ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് സിൽവർ കോയിൻ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): പദ്ധതികൾ ആസൂത്രണം ചെയ്യാനും അവ വിജയകരമായി നടപ്പിലാക്കാനും നിങ്ങൾക്ക് സാധിക്കും. ദിവസം പൂർണ്ണമായും നിങ്ങൾക്ക് അനുകൂലമായിരിക്കും. അതിനാൽ വിശ്രമിച്ച് ആസ്വദിച്ച് മുന്നോട്ട് പോവുക. നാടക കലാകാരന്മാർക്ക് ജോലിസ്ഥലത്ത് പുതിയ തുടക്കം ലഭിക്കും. ഭാഗ്യം അനുകൂലമായിരിക്കും, എന്നാൽ ക്ഷമ വളരെ ആവശ്യമാണ്. സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് വ്യക്തിപരമായ ജീവിതത്തിൽ നേട്ടമുണ്ടാവും. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് മഞ്ഞൾ ദാനം നൽകുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): പുതിയ അവസരത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുക. ഇന്ന് പുതപ്പ് ദാനം ചെയ്യുന്നത് നിങ്ങൾക്ക് ഭാഗ്യം കൊണ്ട് വരും. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ബ്രോക്കർമാർ തുടങ്ങിയ ബിസിനസ്സുകളിൽ ഉള്ളവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. വെല്ലുവിള ഏറ്റെടുത്താൽ കായിക താരങ്ങൾക്ക് ദിവസത്തിൻെറ അവസാനം വിജയമുണ്ടാവും. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വാഴ്ച. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: അഗതി മന്ദിരത്തിലേക്ക് വസ്ത്രം ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ):കുടുംബം, സുഹൃത്തുക്കൾ, മേലധികാരികൾ, സഹപ്രവർത്തകർ എന്നിവരുടെ പിന്തുണ ഇന്ന് മുഴുവൻ ലഭിക്കും. ദിവസം മുന്നോട്ട് പോവുന്തോറും നിങ്ങൾക്ക് ആശയക്കുഴപ്പം അനുഭവപ്പെടും, അതിനാൽ വസ്തു നിക്ഷേപത്തിൽ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച വസ്ത്രം ധരിക്കുക. പ്രണയബന്ധങ്ങളിൽ പ്രാധാന്യം കൊടുക്കുന്നുവെങ്കിൽ എല്ലാം സുതാര്യമായിരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യ നിറം: സീ ഗ്രീൻ. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: സഹായികൾക്ക് പച്ചക്കറിവിത്തുകൾ ദാനം നൽകുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നീതിക്ക് വേണ്ടിയുള്ള നിങ്ങളുടെ ദീർഘകാലമായ കാത്തിരിപ്പ് ഉടൻ അവസാനിക്കുമെന്ന് തോന്നുന്നു. നിങ്ങളല്ലാതെ മറ്റാരും നിങ്ങൾക്ക് സമാധാനം നൽകില്ലെന്ന് ഓർമ്മിക്കുക. നിങ്ങളുടെ ചുമലിലെ പല ഉത്തരവാദിത്തങ്ങളും പെട്ടെന്ന് വീതം വെക്കപ്പെടും. ജ്വല്ലറികൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ദിവസം ഭാഗ്യമുള്ളതാവും. അച്ഛൻമാർക്ക് കുട്ടികളെ നേർവഴിക്ക് നയിക്കാൻ സാധിക്കും. ഭാഗ്യ നിറം: നീല, സീ ഗ്രീൻ ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: ആശ്രമത്തിലേക്ക് സ്റ്റീൽ പാത്രങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ ഭൂതകാലത്തിൽ നിന്ന് ഒരു ഇടവേള എടുക്കുക. പഴയ പ്രതികാരങ്ങളെല്ലാം മറന്ന് കളയുക. വിഷമത്തിനായുള്ള കാരണങ്ങൾ പരമാവധി ഒഴിവാക്കുക. ജോലിസ്ഥലത്ത് മേലധികാരികളുമായോ മുതിർന്നവരുമായോ ഉള്ള ചർച്ച ഒഴിവാക്കുക. പരസ്പരം സത്യസന്ധരായിരുന്നാൽ ദമ്പതികളുടെ ബന്ധം ദൃഢമാവും. രോഗശാന്തി, മോട്ടിവേഷൻ, നിഗൂഢ ശാസ്ത്രം, ആത്മീയ വിദ്യാലയങ്ങൾ, കൃഷി, ധാന്യങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു മികച്ച ദിവസമാണ്. ബിസിനസ് കാര്യങ്ങളിൽ വൈകാരികമായി ഇടപെടരുത്. ഓറഞ്ച്, നീല. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം ഇട്ട പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): നിങ്ങളുടെ വാശികൾ മാറ്റിവെച്ച് ബിസിനസ്സിൽ മുന്നോട്ട് പോകുക. ധാരാളം അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. ഗൈഡായി നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന ഒരു മുതിർന്നയാളുണ്ട്. ആ ആളെ എപ്പോഴും വിശ്വസിക്കുക. ഉച്ചഭക്ഷണത്തിന് മുമ്പ് ബിസിനസിൽ വിജയിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് വളരെ നല്ലതാണ്. ഇന്നത്തെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഭാഗ്യ നിറം – ആകാശ നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ പിറകിൽ നിന്ന് ചതിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ വളരെ ജാഗ്രതയോടെ മുന്നോട്ട് പോവുക. മറ്റെല്ലാ നിലയിലും ഇന്ന് നല്ല ദിവസമാണ്. അദ്ധ്യാപനം, നിയമം, കൗൺസിലിംഗ്, ധനകാര്യ മേഖലയിലുള്ളവർ എന്നിവർക്ക് നേട്ടം. കലാകാരന്മാർക്ക് പ്രതീക്ഷകൾ നിറഞ്ഞ ദിവസം. ദിവസം തുടങ്ങുമ്പോൾ ചുവന്ന വസ്ത്രം ധരിക്കണം. നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വീട്ടുകാരോട് പങ്കുവെക്കുക. അവരുടെ പിന്തുണ ഭാവികാര്യങ്ങൾ എളുപ്പമാക്കും. ഭാഗ്യ നിറം – ചുവപ്പ്. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9,6. ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യുക