ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങള്‍ ഒരു നല്ല സുഹൃത്തിനെ കണ്ടുമുട്ടും. അതോടെ ഒറ്റപ്പെടല്‍ കുറയും. ജോലിയിലൂടെ പേരും പ്രശസ്തിയും ഉണ്ടാക്കാനും ജോലിയില്‍ ഉയര്‍ന്ന സ്ഥാനം നേടാനും നിങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കും. പ്രിയപ്പെട്ടവരില്‍ നിന്ന് അഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിഫലങ്ങളും ലഭിക്കും. അഭിനയം, സൗരോര്‍ജ്ജം, ആര്‍ട്ട് വര്‍ക്ക്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കൃഷി, വസ്തുവകകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്‍പന്തിയിലെത്തും. ഭാഗ്യനിറം: പച്ചയും മഞ്ഞയും, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യ നമ്പര്‍: 1 ഉം 5 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ ഗോതമ്പ് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ കൂട്ടാളിയെ അന്ധമായി വിശ്വസിക്കരുത്. ജോലിസ്ഥലത്തോ വീട്ടിലോ ഉള്ള ആളുകളുടെ മനസ്സ് കീഴടക്കാന്‍ സ്ത്രീകള്‍ അവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. കുട്ടികള്‍ക്ക് അവരുടെ പ്രകടനത്തില്‍ ആത്മവിശ്വാസം തോന്നും.രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ അക്കാദമിക് പ്രകടനത്തില്‍ അഭിമാനം തോന്നും. പ്രണയം ദമ്പതികളുടെ ബന്ധം ശക്തിപ്പെടുത്തും. പ്രധാനപ്പെട്ട മീറ്റിംഗുകളിലോ അഭിമുഖങ്ങളിലോ വെള്ളയോ അക്വാ നിറത്തിലുള്ളതോ ആയ വസ്ത്രം ധരിക്കുന്നത് ഭാഗ്യം നല്‍കും. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് വിജയം കൈവരിക്കാനാകും. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 2 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): പുതിയ ഓഫറുകള്‍ സ്വീകരിക്കുക. അവ ഭാഗ്യം നല്‍കും. ആശയവിനിമയം നടത്തുന്നത് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കില്ല. നിശബ്ദത പാലിക്കരുത്. കലാകാരന്മാർക്ക് നിക്ഷേപം നടത്താനും വരുമാനം നേടാനുമുള്ള മികച്ച സമയം. ഒരു സംരംഭം തുടങ്ങുന്നതിനെ കുറിച്ചുള്ള ചിന്ത വിജയകരമാകും. കായികപ്രവര്‍ത്തകര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍, എയര്‍ലൈന്‍ ജീവനക്കാര്‍, പ്രതിരോധ ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഹോട്ടലുടമകള്‍ സംഗീതജ്ഞര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് പ്രമോഷനുകളും പബ്ലിസിറ്റിയും ലഭിക്കും. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3 ഉം 1 ഉം, ദാനം ചെയ്യേണ്ടത്: ആശ്രമങ്ങളില്‍ പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഇന്ന് നിങ്ങളുടെ അധ്വാനം കുറയും. പ്ലാനുകള്‍ നടപ്പിലാക്കുന്നതിനുള്ള മികച്ച ദിവസം. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ നടപ്പിലാക്കുക, ഇന്ന് അതില്‍ നിന്നുള്ള ഭാഗ്യം ആസ്വദിക്കും. ഇന്നത്തെ ദിവസം തിരക്കുള്ളതും ലക്ഷ്യമില്ലാത്തതുമാണെന്ന് തോന്നുമെങ്കിലും, വൈകുന്നേരത്തോടെ ഫലങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും.ഇന്നത്തെ ദിവസം മാംസാഹാരവും മദ്യവും കഴിക്കരുത്. ഭാഗ്യനിറം: ടീല്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. അതിനാല്‍ ഭാഗ്യവും കരിയറിലെ മെച്ചപ്പെട്ട വളര്‍ച്ചയും ഒരുമിച്ച് ആസ്വദിക്കാനാകും. ഷോപ്പിംഗ് നടത്താനും, റിസ്ക് എടുക്കാനും, ഓഹരി വാങ്ങാനും, മത്സരങ്ങളില്‍ പങ്കെടുക്കാനും അനുകൂല ദിനം. ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടിയേക്കാം. ഇന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുക. ഓഹരിയിലോ വസ്തുവിലോ നിര്‍ബന്ധമായും നിക്ഷേപം നടത്തണം. അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനുള്ള ദിവസം കൂടിയാണിന്ന്. നിങ്ങള്‍ ഒരു സുഹൃത്തിനെയോ ഗൈഡിനെയോ കണ്ടുമുട്ടും. ഭാഗ്യനിറം: കടല്‍ പച്ച, ഭാഗ്യദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: ചെടികള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): പുതിയ വീട്, ജോലി, പുതിയ ബന്ധങ്ങള്‍, ധനലാഭം, ആഡംബരം, ഐശ്വര്യം, യാത്രകള്‍, പാര്‍ട്ടികള്‍ എന്നിവ ആസ്വദിക്കാനുളള ദിവസം. ഇന്ന് നിങ്ങള്‍ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കും, ഒരു ചാമ്പ്യനെപ്പോലെ നിങ്ങളുടെ ഐഡന്റിറ്റി സൃഷ്ടിക്കും. രാഷ്ട്രീയക്കാര്‍, വീട്, കായികതാരങ്ങള്‍, ബ്രോക്കര്‍മാര്‍, ചില്ലറ വ്യാപാരികള്‍, ഹോട്ടല്‍ വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വിജയം നേടും. വീട്ടമ്മമാരും അധ്യാപകരും കുടുംബത്തില്‍ നിന്ന് ആദരവും വാത്സല്യവും അനുഭവിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് ലഭിക്കും. ആര്‍ട്ടിസ്റ്റുകള്‍ക്ക് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയും. ഭാഗ്യനിറം: ആകാശനീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6 ഉം 2 ഉം, ദാനം ചെയ്യേണ്ടത്: കുട്ടികള്‍ക്ക് നീല പെന്‍സിലോ പേനയോ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിവസത്തെ ഡോക്യുമെന്റേഷനുകളും നിയമ വ്യവഹാരങ്ങളും ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക് ബിസിനസ്സ് ഡീലുകളില്‍ ഭാഗ്യം ഉണ്ടാകും. വിശ്വാസം നഷ്ടപ്പെടും. അതിനാല്‍ ജോലിസ്ഥലത്തുള്ള ആളുകളുമായി നിങ്ങളുടെ വികാരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക. അഭിഭാഷകരും സോഫ്റ്റ്വെയര് ജോലിക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുകയും ഓഫീസിലേക്ക് പോകുകയും വേണം. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7, ദാനം ചെയ്യേണ്ടത്: ചെമ്പ് പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ആരും പെര്‍ഫക്ട് അല്ല. അതിനാല്‍ മറ്റുള്ളവരെ വിമര്‍ശിക്കാതിരിക്കുക. ആത്മവിശ്വാസവും കഠിനാധ്വാനവും ഇന്ന് ഏത് പ്രയാസങ്ങളില്‍ നിന്നും കരകയറാന്‍ നിങ്ങളെ സഹായിക്കും. ദമ്പതികള്‍ പ്രണയ നിമിഷങ്ങള്‍ ആസ്വദിക്കും. ഡോക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍, ഫാര്‍മസിസ്റ്റ്, എഞ്ചിനീയര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനും ലോഹങ്ങള്‍ വാങ്ങുന്നതിനും ഏറ്റവും നല്ല ദിവസം. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: അനാഥാലയത്തില്‍ കടുകെണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): വീട്ടില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. അതിനാല്‍ മറ്റുള്ളവരെ സഹായിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുക. അഭിനേതാക്കള്‍, ഗായകര്‍, ഡിസൈനര്‍മാര്‍, രാഷ്ട്രീയക്കാര്‍, ഡോക്ടര്‍മാര്‍, എഴുത്തുകാര്‍, ചരിത്രകാരന്മാര്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പേരും പ്രശസ്തിയും നേടും. ഓഹരികളിലും ഭൂമിയിലും നിക്ഷേപം നടത്താന്‍ അനുയോജ്യമായ ദിവസം. യുവാക്കള്‍ക്ക് അവരുടെ പങ്കാളിയെ ആകര്‍ഷിക്കാന്‍ അനുകൂലമായ ദിവസം. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ഒരു പെണ്‍കുഞ്ഞിന് ചുവന്ന തൂവാല ദാനം ചെയ്യുക