ഈ തീയതികളിൽ ജനിച്ചവർക്ക് സംഖ്യാജ്യോതിഷ പ്രകാരമുള്ള നിർദ്ദേശങ്ങൾ: ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): മറ്റുള്ളവർ സൃഷ്ടിക്കുന്ന സങ്കീർണതകൾ നിങ്ങളുടെ പ്രകടനത്തെ ബാധിക്കും. ക്ഷമയോടെയും ശ്രദ്ധയോടെയും മുന്നോട്ട് നീങ്ങുക. ഇന്ന് നിങ്ങൾക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിക്കും. എന്നാൽ കമ്പനിയിൽ നിന്ന് പണം ലഭിക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. വിജയം നേടുന്നതിനായി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി മികച്ച ബന്ധം സ്ഥാപിക്കുക. മീറ്റിംഗുകൾക്കായി യാത്ര പ്ലാൻ ചെയ്യുക. ഇടപാടുകാരുമായും ബന്ധുക്കളുമായും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ വിശ്വാസം നേടിയെടുക്കുന്നതിനും നല്ലൊരു ദിവസമാണിന്ന്. നിങ്ങളുടെ അറിവ് പുതിയ നിക്ഷേപത്തിനും ഉയർന്ന വരുമാനം ലഭിക്കുന്നതിനും ഉപയോഗിക്കുക. പ്രധാന നിറങ്ങൾ: ഇളം തവിട്ട് നിറം, ഭാഗ്യദിനം: ഞായറാഴ്ച, ഭാഗ്യ നമ്പർ: 1, ദാനം ചെയ്യേണ്ടത്: മഞ്ഞ പയർ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ) : ദൈവവും മുതിർന്ന കുടുംബാംഗങ്ങളും ഇന്ന് നൽകിയ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദിയുള്ളവരായിരിക്കും. ഷോപ്പിംഗിന് അനുകൂല ദിനം. കരാറിൽ ഏർപ്പെടാനും ഏറ്റവും നല്ല ദിവസമാണിന്ന്. പ്രിയപ്പെട്ടവരുമായി വൈകാരികമായി സമയം ചിലവഴിക്കാനും പറ്റിയ ദിവസമാണ്. ഇന്ന് നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നതായി തോന്നാം. ഇന്ന് വെളുത്ത വസ്ത്രം ധരിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഭാഗ്യനിറം: ആകാശ നീല, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യം നമ്പർ: 2, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്കോ കന്നുകാലികൾക്കോ പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): തർക്കങ്ങൾ പരിഹരിക്കപ്പെട്ടേക്കാം. അനാവശ്യമായ പ്രശ്നങ്ങൾ മറന്ന്, ദിവസം മികച്ചതാക്കി മാറ്റാൻ ശ്രമിക്കുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇടപഴകാൻ അനുകൂലമായ ദിവസമാണ്. അദ്ധ്യാപനം, നൃത്തം, പാചകം, ഡിസൈനിംഗ്, അഭിനയം, മാർക്കറ്റിംഗ് അല്ലെങ്കിൽ ഓഡിറ്റിംഗ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സ്വന്തം കഴിവ് പ്രദർശിപ്പിക്കാൻ പറ്റിയ സമയം. ഫിനാൻസ്, യോഗ എന്നിവ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഭാഗ്യ നിറം: പീച്ച്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പർ: 3, 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ കുങ്കുമം ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. മീറ്റിംഗുകളിലും അവതരണങ്ങളിലും നിങ്ങളുടെ കഴിവ് വിലമതിക്കപ്പെടും. വ്യായാമം, ഓഡിറ്റിംഗ്, കൗൺസിലിംഗ്, മാർക്കറ്റിംഗ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. നിർമ്മാണം, മെഷിനറി, ഇലക്ട്രോണിക്സ്, അഭിനയം, കായികം, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ പങ്കാളിത്തത്തിന് സാധ്യത. വ്യക്തിബന്ധങ്ങൾ ആശയക്കുഴപ്പങ്ങളില്ലാതെ ആരോഗ്യകരമായി തുടരും. ഭാഗ്യ നിറം: നീല, ഭാഗ്യ ദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ) : നിങ്ങളുടെ മേലുള്ള മറ്റുള്ളവരുടെ ആധിപത്യം കൈകാര്യം ചെയ്യാൻ നിങ്ങൾ ശക്തരായിരിക്കണം. അഭിമുഖങ്ങൾക്കും മറ്റും സന്തോഷത്തോടെ പുറപ്പെടുക. സ്വത്ത് സംബന്ധമായ തീരുമാനങ്ങൾ ഇന്ന് അനുകൂലമാകും. യാത്ര ഇഷ്ടപ്പെടുന്നവർക്ക് വിദേശ യാത്രകളും മറ്റും നടത്താൻ അനുകൂല സമയം. ജീവിതശൈലിയിൽ അച്ചടക്കം അനിവാര്യമാണ്. ഇന്ന് നിങ്ങൾക്ക് പ്രൊഫഷണൽ അല്ലെങ്കിൽ വ്യക്തിഗത പങ്കാളികളുടെ വിശ്വാസം നേടാനാകും. പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. ഭാഗ്യനിറം: അക്വയും കടൽ പച്ചയും, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥർക്ക് പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): നിങ്ങൾ കുടുംബത്തിനും ബന്ധുക്കൾക്കും പ്രിയങ്കരനാണ്. അതിനാൽ എല്ലാ പ്രതിബദ്ധതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റാനുള്ള ദിവസമാണ് ഇന്ന്. കൂടാതെ ധാരാളം അവസരങ്ങൾ നിങ്ങൾക്ക് മുന്നിലെത്തും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കുന്നത് നിങ്ങൾക്ക് അനുഗ്രഹമായി അനുഭവപ്പെടും. പങ്കാളിയോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക. ഓഹരി വിപണിയിൽ നിക്ഷേപം അനുകൂലമാകും. ഭാഗ്യ നിറം: അക്വാ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: ഭിക്ഷാടകർക്കോ കുട്ടികൾക്കോ വെളുത്ത മധുരപലഹാരങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ) : ബാധ്യതകൾ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. എന്നാൽ നിങ്ങൾക്ക് ഓഹരികളിൽ നിക്ഷേപിക്കാൻ അനുകൂല സമയമാണ്. ഈ ദിവസം ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം. മെഡിക്കൽ, മാധ്യമങ്ങൾ, കയറ്റുമതി ഇറക്കുമതി ബിസിനസ്, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഭാഗ്യദിനമാണ്. എതിർലിംഗക്കാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുക. സിഎയുടെ ഉപദേശം സ്വീകരിക്കുന്നത് സഹായകമാകും. അക്കൗണ്ടുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുക. വ്യാപാര ഇടപാടുകൾ വൈകും. വിവാഹാലോചനകൾ പരിഗണിക്കുന്നത് നല്ലതാണ്. ശിവക്ഷേത്ര ദർശനവും അഭിഷേകവും നടത്തുന്നത് ഗുണം ചെയ്യും. ഭാഗ്യനിറം: കടൽ പച്ച, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പർ: 7, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ ചെമ്പ് അല്ലെങ്കിൽ വെങ്കലം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ) : ബിസിനസ്സിൽ റിസ്ക് എടുക്കാനുള്ള ശേഷി ഇന്ന് വളരെ കൂടുതൽ ആയിരിക്കും. നിയമപരമായ കേസുകൾ പണം നൽകി ഒത്തുതീർപ്പാക്കും. അഹംഭാവം മാറ്റിവയ്ക്കണം. നിങ്ങളുടെ നർമ്മ സ്വഭാവത്തിൽ നിങ്ങളുടെ പങ്കാളി മതിപ്പുളവാക്കും. വിദ്യാർത്ഥികളും കായികതാരങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും എല്ലാ വിജയങ്ങൾക്കും ദൈവത്തിന് നന്ദി പറയുകയും ചെയ്യുക. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾ തിരക്കിലായിരിക്കും. വൃദ്ധസദനത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇന്ന് അനിവാര്യമാണ്. പ്രധാന നിറം: കടൽ നീല, ഭാഗ്യദിനം: ശനിയാഴ്ച, ഭാഗ്യ നമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പാദരക്ഷകൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ) : പുതിയ ഓഫറുകൾ സ്വീകരിക്കുന്നവർക്കും പുതിയ സ്ഥലത്തേക്ക് മാറുന്നവർക്കും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നവർക്കും, ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവർക്കും പുതിയ വീട് തിരഞ്ഞെടുക്കുന്നവർക്കും മനോഹരമായ ദിവസമായിരിക്കും. വ്യാപാര ബന്ധങ്ങളും ഇടപാടുകളും സുഗമമായി നടക്കും. രാഷ്ട്രീയം, മാധ്യമങ്ങൾ, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ വളർച്ച കൈവരിക്കും. സത്യസന്ധത പുലർത്തുക. രക്ഷിതാക്കൾ ഇന്ന് മക്കളെ ഓർത്ത് അഭിമാനിക്കും. ഭാഗ്യനിറം: ബ്രൗൺ, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പർ: 9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തിൽ മട്ട അരി ദാനം ചെയ്യുക മെയ് 2 ന് ജനിച്ച പ്രശസ്തരായ വ്യക്തികൾ: സത്യജിത് റേ, ഡേവിഡ് ബെക്കാം, ബ്രയാൻ ലാറ