ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): സ്വതന്ത്രമായി പ്രവർത്തിക്കുക. ഒരു സമയത്ത് ഒരു ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലി ചെയ്യുന്നതിനായി കൂടുതൽ സമയം ചെലവഴിച്ചേക്കാം. ഓഫീസിലെ മുതിർന്ന ജീവനക്കാരുമായി ആശയവിനിമയം നടത്തുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകും. സോളാർ പവർ, ജ്വല്ലറി, കയറ്റുമതി തുടങ്ങിയ ബിസിനസുകൾ വിജയിക്കും. ഭാഗ്യനിറം: മഞ്ഞ, ഓറഞ്ച്, ഭാഗ്യ ദിനം: ഞായര്‍, ഭാഗ്യസംഖ്യ: 1, ദാനം ചെയ്യേണ്ടത്: ആശ്രത്തിൽ പരിപ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): പഴയ ചില ഓർമകൾ നിങ്ങളെ വേട്ടയാടും. ജോലിഭാരം മൂലമുള്ള സമ്മർദം അകറ്റാൻ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ സ്വീകരിക്കുക. ശിവന് പാൽ വെള്ളത്തിൽ അഭിഷേകം നടത്തുക. ബന്ധങ്ങളിൽ വിശ്വസ്തത പാലിക്കുക. കുടുംബാംഗങ്ങൾക്കു വേണ്ടിയും ബന്ധുക്കൾക്കു വേണ്ടിയും സമയം ചെലവഴിക്കുക. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുക. ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്തേക്കാം. സ്റ്റോക്കിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. നിങ്ങളുടെ പങ്കാളിക്ക് ഒരു സർപ്രൈസ് സമ്മാനം നൽകുക. ഭാഗ്യനിറം: വെള്ള, ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യസംഖ്യ: 1, ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ ): ഈ ആഴ്ച മുഴുവൻ നിങ്ങളെ ധാരാളം അഭിനന്ദനങ്ങളും പ്രതിഫലങ്ങളും തേടിയെത്തും. വലിയ കൂട്ടായ്മകളിൽ പങ്കെടുക്കാനാകും. വിദ്യാർത്ഥികൾ അച്ചടക്കം പാലിക്കാനും പഠനത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത് ധാരാളം പണം സമ്പാദിക്കാൻ സാധിക്കുന്ന ആഴ്ചയാണ്. വലിയ ബ്രാൻഡുകളുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മാർച്ച് 28 നും ഏപ്രിൽ 1 നും മുമ്പായി അതിനായി പരിശ്രമിക്കുക. കൺസൾട്ടന്റുമാർ, അധ്യാപകർ, ഗായകർ, പരിശീലകർ, വിദ്യാഭ്യാസ നീരീക്ഷകർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ എന്നിവർക്ക് ഈ ആഴ്ച വിജയം നേടാനാകും. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യ ദിനം: വ്യാഴം: ഭാഗ്യസംഖ്യ: 3, ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്ക് തീറ്റ നൽകുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): സാമ്പത്തിക ഇടപാടുകൾ, ഓഡിഷൻ, തൊഴിലന്വേഷണം, വിവാഹാലോചനകൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും വിജയിക്കുന്ന ആഴ്ചയാണ്. കാർഷിക, വാണിജ്യ വസ്തുക്കളിൽ നിക്ഷേപം നടത്തുന്നവർക്ക് അനുകൂല ദിനം. ബാങ്ക് ജീവനക്കാർ, ഐടി ജീവനക്കാർ, കലാകാരന്മാർ, അഭിനേതാക്കൾ, വാർത്താ അവതാരകർ, നർത്തകർ എന്നിവർക്ക് നേട്ടങ്ങളുണ്ടാകും. ഹാർഡ്വെയർ, നിർമാണ സാമഗ്രികൾ, ലോഹം, വസ്ത്രങ്ങൾ എന്നിവയുടെ ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഓഫർ പ്രതീക്ഷിക്കാം. ഭാഗ്യനിറം: നീല, ഭാഗ്യ ദിനം: ചൊവ്വ, ഭാഗ്യസംഖ്യ: 5, 6, ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിന് തുളസിച്ചെടി നൽകുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങളെ അലട്ടിയിരുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭാഗ്യം നിങ്ങളെ മുന്നോട്ട് നയിക്കും. ഗണപതിയുടെ ആചാരങ്ങൾ അനുഷ്ഠിച്ച് അനുഗ്രഹം വാങ്ങുക. കായിക മേഖലയിലുള്ള ആൺകുട്ടികൾക്കും മെഡിക്കൽ പ്രാക്ടീഷണർമാർക്കും വിജയം നേടാനാകും. സാമ്പത്തിക നേട്ടം വർദ്ധിക്കും. കയറ്റുമതി ഇറക്കുമതി മേഖലകളിലെ നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. മോഡലിംഗ്, മെഡിക്കൽ രംഗം, സ്പോർട്സ് ഇവന്റുകൾ, ഓഡിഷനുകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഇന്ന് ഭാഗ്യം പരീക്ഷിക്കണം. ഭാഗ്യനിറം: പച്ച, ഭാഗ്യ ദിനം: ബുധൻ, ഭാഗ്യസംഖ്യ: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങൾക്ക് തീറ്റ നൽകുക
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഓഫീസിലെ മേലധികാരികൾ ബിസിനസ് പങ്കാളികൾ എന്നിവരുമായി വ്യക്തിപരമായ ബന്ധം ദൃഢമാക്കാൻ സാധിക്കുന്ന ആഴ്ചയാകുമിത്. നിയമപരമായ രേഖകളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. സ്ത്രീകൾ, കുടുംബത്തിലും സമൂഹത്തിലും ബഹുമാനം നേടാൻ നിങ്ങൾ വളരെയധികം പരിശ്രമിച്ചിട്ടുണ്ടാകും. നിങ്ങളുടെ അത്തരം പരിശ്രമങ്ങൾ ഇപ്പോൾ അംഗീകരിക്കപ്പെടും. ഭാഗ്യനിറം: പിങ്ക്, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യസംഖ്യ: 5, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് പഞ്ചസാര ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ബിസിനസിൽ നിന്നും ധാരാളം ലാഭം നേടാനാകും. കുടുംബാംഗങ്ങളും ബന്ധുക്കളും സന്തോഷത്തോടെ അവരുടെ പിന്തുണ നിങ്ങൾക്ക് നൽകും. നിങ്ങളുടെ വ്യക്തിത്വം എല്ലാവരെയും ആകർഷിക്കും. ഓഫീസിൽ മേലധികാരിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യുക. പാർട്ടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. അഭിഭാഷകർ, ശാസ്ത്രജ്ഞർ, പൈലറ്റുമാർ, രാഷ്ട്രീയക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരെ ഭാഗ്യം തുണക്കും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കൾ, ഭാഗ്യസംഖ്യ: 7,9, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ ഭക്ഷണം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് വഴക്കമുള്ളവരായി പ്രവർത്തിക്കുക. കുളിക്കുന്ന വെള്ളത്തിൽ ഉപ്പ് ചേർക്കുക. മേലധികാരിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കാര്യമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. നിരവധി ബാധ്യതകൾ കാരണം സമ്മർദം തോന്നിയേക്കാം. നിയമപരമായ തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടും. ഡോക്ടർമാരും നിർമാതാക്കളും ബഹുമാനിക്കപ്പെടും. പങ്കാളികളുമായി വ്യക്തിപരമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യനിറം: പർപ്പിൾ, ഭാഗ്യ ദിനം: വെള്ളി, ഭാഗ്യസംഖ്യ: 6, ദാനം ചെയ്യേണ്ടത്: ആവശ്യമുള്ളവർക്ക് കുട ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ച എല്ലാ ദിവസും ദിവസവും രാവിലെ സ്ത്രീകൾ നെറ്റിയിൽ കുങ്കുമം അണിയണം. നിങ്ങൾക്കും കുടുംബത്തിന്റെ ഉയർച്ചയ്ക്കും വേണ്ടി നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. ദമ്പതികൾ ഇന്ന് സന്തുഷ്ടരായിരിക്കും. ഇന്ന് ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കണം. പ്രണയക്കുന്നവർക്ക് അവരുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ അനുകൂലമായ ആഴ്ച. വ്യവസായ രംഗത്തും മാധ്യമ രംഗത്തും പ്രവർത്തിക്കുന്ന ആളുകൾ പ്രശസ്തി നേടും. വിദ്യാർത്ഥികൾ, പരിശീലകർ, സംഗീതജ്ഞർ, എഴുത്തുകാർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവർ ജനപ്രീതി നേടും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യ ദിനം: ചൊവ്വ , ഭാഗ്യസംഖ്യ: 7, ദാനം ചെയ്യേണ്ടത്: കുട്ടികൾക്ക് മാതളനാരങ്ങയോ ആപ്പിളോ ദാനം ചെയ്യുക