ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): തിരക്ക് നിറഞ്ഞതും വിശ്രമമില്ലാത്തതുമായ ആഴ്ചയാണിത്. പണം കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ദമ്പതികള്‍ യാത്രാ പ്ലാനുകളും നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഒഴിവാക്കണം. സര്‍ക്കാര്‍ ജീവനക്കാരുമായും മധ്യസ്ഥരുമായും ആശയവിനിമയം നടത്തുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഹാര്ഡ്വെയര് ഉല്‍പ്പന്നങ്ങള്‍, സിവില്‍ കണ്‍സ്ട്രക്ഷന്‍, ആഭരണങ്ങള്‍, കയറ്റുമതി, സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഡീലര്‍മാര്‍, മെഡിക്കല്‍, അധ്യാപനം, മാധ്യമങ്ങള്‍ എന്നീ ബിസിനസ്സുകള്‍ ലാഭം നേടും. ഭാഗ്യനിറം: നീലയും ബീജും, ഭാഗ്യ ദിനം: ഞായറാഴ്ച, ഭാഗ്യനമ്പര്‍: 1, ദാനം ചെയ്യേണ്ടത്: കന്നുകാലികള്‍ക്കോ പാവങ്ങള്‍ക്കോ വാഴപ്പഴം ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ച കാര്യങ്ങള്‍ മന്ദഗതിയിലായിരിക്കും മുന്നോട്ടുപോകുക. അതിനാല്‍, ദീര്‍ഘകാല പ്ലാനുകള്‍ നടത്തണം. തിങ്കളാഴ്ച ശിവന് പാല് അഭിഷേകം നടത്തണം. പ്രണയ വികാരങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കും. പണം ചെലവഴിക്കാനും കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനുമുള്ള ആഴ്ചയാണിത്. കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കുക, ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുക, ഓഹരിയിൽ നിക്ഷേപിക്കുക, നിങ്ങളുടെ പങ്കാളിക്ക് സര്‍പ്രൈസ് സമ്മാനം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണം. ഭാഗ്യനിറം: അക്വാ, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യനമ്പര്‍: 2, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് പഞ്ചസാര ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും ഒരു മാസത്തേക്കുള്ള ബജറ്റ് തയ്യാറാക്കാനുമുള്ള ആഴ്ചയാണിത്. വിദ്യാര്‍ത്ഥികള്‍ അച്ചടക്കം പാലിക്കണം. കഴിഞ്ഞുപോയ സംഭവങ്ങള്‍ മറക്കണം. ആത്മീയതയുടെയും ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുമുള്ള ആഴ്ചയാണ്. വലിയ ബ്രാന്‍ഡുകളുമായി ബന്ധം സ്ഥാപിക്കാന്‍ ഡിസംബര്‍ 5-നോ 6-നോ ഉള്ളില്‍ പോകേണ്ടതുണ്ട്. കണ്‍സള്‍ട്ടന്റുമാര്‍, അധ്യാപകര്‍, ഗായകര്‍, പരിശീലകര്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് മികച്ച ആഴ്ചയാണിത്. പുസ്തകങ്ങള്‍, അലങ്കാരങ്ങള്‍, ധാന്യങ്ങള്‍, സംഗീത ഉപകരണങ്ങള്‍ എന്നിവയുടെ ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. സംഗീതജ്ഞര്‍, ഹോട്ടലുടമകള്‍, ജോക്കികള്‍, ലൈഫ് കോച്ചുകള്‍ എന്നിവര്‍ക്ക് ലാഭം ഉണ്ടാകും. ഭാഗ്യനിറം: വയലറ്റ്, ഭാഗ്യ ദിനം: വ്യാഴാഴ്ച, ഭാഗ്യ നമ്പര്‍: 3, ദാനം ചെയ്യേണ്ടത്: വാഴപ്പഴം കന്നുകാലികള്‍ക്ക് ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ആഴ്ച അച്ചടക്കവും സഹകരണവും നിലനിര്‍ത്തണം. ഇടപാടുകള്‍, ഓഡിഷന്, ഓഡിറ്റിംഗ്, ജോലി അന്വേഷണം, വിവാഹാലോചനകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ആഴ്ചയാണിത്. മക്കളെ കുറിച്ച് അഭിമാനിക്കും. കാര്‍ഷിക, വാണിജ്യ വസ്തുക്കളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂല ദിനമാണ്. ബാങ്ക് ജീവനക്കാര്‍, ഐടി ജീവനക്കാര്‍, കലാകാരന്മാര്, അഭിനേതാക്കള്‍, വാര്‍ത്താ അവതാരകര്‍, നര്‍ത്തകര്‍ എന്നിവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ലഭിക്കും. ഹാര്ഡ്വെയര്, നിര്‍മ്മാണ സാമഗ്രികള്‍, ലോഹം, വസ്ത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍ക്ക് ബിസിനസ്സില്‍ പുതിയ ഓഫര്‍ ലഭിക്കും. എല്ലാ ദിവസവും വീട്ടിലെ തുളസി ചെടിക്ക് വെള്ളമൊഴിക്കണം. ഭാഗ്യനിറം നീല, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 5 ഉം 6 ഉം, ദാനം ചെയ്യേണ്ടത്: ഒരു സുഹൃത്തിന് തുളസി ചെടി ദാനം ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഭാഗ്യം നിങ്ങളെ മുന്നോട്ടു നയിക്കും. ഈ ആഴ്ച ഗണപതിയുടെ ആചാരങ്ങള്‍ അനുഷ്ഠിച്ച് അനുഗ്രഹം വാങ്ങുക. കായികപ്രവര്ത്തകര്ക്കും മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയും. സാമ്പത്തികലാഭം വര്‍ധിക്കും. കയറ്റുമതി ഇറക്കുമതിയില്‍ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും. മോഡലിംഗ്, മെഡിക്കല്‍, സ്പോര്‍ട്സ്, ഇവന്റുകള്‍, ഓഡിഷനുകള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ പങ്കെടുക്കണം. ഭാഗ്യനിറം: പച്ച, ഭാഗ്യ ദിനം: ബുധനാഴ്ച, ഭാഗ്യ നമ്പര്‍: 5, ദാനം ചെയ്യേണ്ടത്: മൃഗങ്ങള്‍ക്ക് പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): പ്രണയ പങ്കാളിയുമായോ സുഹൃത്തുമായോ മാതാപിതാക്കളുമായോ ആസ്വദിക്കാനുള്ള ആഴ്ചയാണിത്. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തണം. കുടുംബത്തില്‍ സന്തോഷവും ജീവിതത്തിന് സമ്പൂര്‍ണ്ണതയും ലഭിക്കുന്ന ആഴ്ചയാണിത്. വിവാഹാലോചനകള്‍ നടക്കും. ബിസിനസ്സ് ക്ലൈയിന്റുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഷോപ്പിംഗിന് പോകാനുമുള്ള സമയമാണിത്. വീട്ടമ്മമാര്‍, കായികതാരം, പ്രോപ്പര്‍ട്ടി ഡീലര്‍മാര്‍, ഡെര്‍മറ്റോളജിസ്റ്റുകള്‍, ഗായകര്‍, ഡിസൈനര്‍മാര്‍, ഇവന്റ് മാനേജ്മെന്റ്, ബ്രോക്കര്‍മാര്‍, ഷെഫ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വിജയം ലഭിക്കും. ഭാഗ്യനിറം: പിങ്ക്, ഗ്രേ, ഭാഗ്യ ദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ച കേതുപൂജ നടത്തുന്നത് ഗുണം ചെയ്യും. തിരക്ക് നിറഞ്ഞ സമയമായിരിക്കും. രാഷ്ട്രീയക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്താനുള്ള സമയം. ലെതറിന് പകരം ലോഹം ഉപയോഗിക്കുക. ശിവന്റെ അനുഗ്രഹം തേടുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്. അമ്മയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക. യാത്രകള്‍ ഒഴിവാക്കുകയും ശാരീരിക വ്യായാമങ്ങള്‍ ചെയ്യുകയും വേണം. പ്രതിരോധം, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, പൈലറ്റുമാര്‍, രാഷ്ട്രീയക്കാര്‍, നാടക കലാകാരന്മാര്, സിഎക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക ഭാഗ്യം വന്നു ചേരും. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യ ദിനം: തിങ്കളാഴ്ച, ഭാഗ്യ നമ്പര്‍: 7,9, ദാനം ചെയ്യേണ്ടത്: ക്ഷേത്രത്തില്‍ കുങ്കുമം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): ദാനധര്‍മ്മങ്ങള്‍ ചെയ്യാനുള്ള ആഴ്ചയാണിത്. അധികാര സ്ഥാനം ലഭിക്കാന്‍ നിങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുത്തണം. സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ന്നതായിരിക്കും, വസ്തുവകകളും യന്ത്രസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. ആ ആഴ്ച നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിക്കും. ഡോക്ടര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നേട്ടങ്ങളുണ്ടാകും. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുക. ഭാഗ്യനിറം: പര്‍പ്പിള്‍, ഭാഗ്യദിനം: വെള്ളിയാഴ്ച, ഭാഗ്യ നമ്പര്‍: 6, ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ച വിദേശ യാത്രകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ആഡംബരത്തില്‍ മുഴുകരുത്. ദമ്പതികള്‍ക്ക് കൂടുതൽ സന്തോഷം തോന്നും. കമിതാക്കള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച സമയമാണിത്. ബിസിനസ് ബന്ധങ്ങളും ഡീലുകളും യാഥാര്‍ത്ഥ്യമാകാന്‍ കൂടുതല്‍ സമയം ആവശ്യമായേക്കും. ലോഹ വ്യവസായത്തിലും മാധ്യമങ്ങളിലും പ്രവർത്തിക്കുന്ന ആളുകള്‍ പുരോഗതി നേടും. രാഷ്ട്രീയക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. കായികതാരങ്ങളും വിദ്യാര്‍ത്ഥികളും പുരോഗതി കൈവരിക്കാന്‍ ഈ ദിവസം ഉപയോഗപ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍, പരിശീലകര്‍, സംഗീതജ്ഞര്‍, എഴുത്തുകാർ, ഡിസൈനര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്ക് ജനപ്രീതി വർധിക്കും. ഭാഗ്യനിറം: ബ്രൗണ്‍, ഭാഗ്യദിനം: ചൊവ്വാഴ്ച, ഭാഗ്യ നമ്പര്‍: 9, ദാനം ചെയ്യേണ്ടത്: ആശ്രമത്തിലോ അനാഥാലയത്തിലോ ഗോതമ്പ് ദാനം ചെയ്യുക