Onam 2020| പൂക്കളില്ലാത്ത ഓണക്കാലത്ത് ഡിജിറ്റൽ പൂക്കളുമായി പ്രശസ്ത ചിത്രകാരൻ മുരളി നാഗപ്പുഴ
ഓണത്തിനെത്തുന്ന തുമ്പികളുണ്ടായിരുന്നു. അന്നു വിരിയുന്ന അസംഖ്യം പൂക്കളുണ്ടായിരുന്നു. ഇന്നെല്ലാം ഓർമകളിൽ മാത്രമാണ്. കോവിഡ് കാലം എല്ലാം കുറെ കൂടി ദൂരത്താക്കി. ഓണവും ഓണാഘോഷവും വീടിനുള്ളിലേക്ക് മാത്രം. ഇങ്ങനെയുള്ള ദുരന്തകാലത്ത് തന്റെ ഓർമയിലെ പൂക്കൾ ഡിജിറ്റൽ രൂപത്തിൽ പങ്കുവയ്ക്കുകയാണ് ചിത്രകാരനായ മുരളി നാഗപ്പുഴ.