ആകാശയാത്രയ്ക്ക് തയ്യാറാണോ? ഹോട്ട് എയർ ബലൂൺ സവാരി പാലക്കാടും
വലിയ ബലൂണിൽ കാറ്റ് നിറച്ച് ഒരു ആകാശയാത്ര. അത്തരം ഒരു ബലൂൺ സവാരി സംഘടിപ്പിച്ചിരിയ്ക്കുകയാണ് പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശേരി
വിദേശ രാജ്യങ്ങളിൽ സജീവമായി കാണുന്ന ഒന്നാണ് ഹോട്ട് എയർ ബലൂൺ സവാരി. വലിയ ബലൂണിൽ കാറ്റ് നിറച്ച് ഒരു ആകാശയാത്ര. അത്തരം ഒരു ബലൂൺ സവാരി സംഘടിപ്പിച്ചിരിയ്ക്കുകയാണ് പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ.
2/ 5
കോട്ടമൈതാനത്താണ് ബലൂൺ സവാരി ഘടിപ്പിച്ചിട്ടുള്ളത്. എന്നാൽ ശക്തമായ കാറ്റ് ഉണ്ടെങ്കിൽ ബലൂൺ സവാരി നടത്താനാവില്ല.
3/ 5
ആറു കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് പാടില്ലെന്നാണ് സംഘാടകർ പറയുന്നത്. കാറ്റ് മൂലം ആദ്യ ദിനം ബലൂൺ ഉയർത്താൻ കഴിഞ്ഞിട്ടില്ല.
4/ 5
എന്നാൽ വരും ദിവസങ്ങളിൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് സംഘാടകർക്ക്.