ഭാഷാപിതാവായ തുഞ്ചത്ത് ആചാര്യന്റെ മണ്ണിനെ, തിരൂർ തുഞ്ചൻപറമ്പിനെ ഇന്ന് കാണുന്ന വിധം പരിപോഷിപ്പിച്ചത് എം ടി വാസുദേവൻ നായർ ആണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ഭാഷയ്ക്കും ഭാഷാപിതാവിനും വേണ്ടി സമർപ്പിത ജീവിതം നയിക്കുന്ന ആളാണ് എം ടി. എഴുത്തച്ഛൻ പുരസ്കാരമായി കിട്ടിയ തുക അദ്ദേഹം തുഞ്ചൻപറമ്പിന് നൽകി. പരിചയക്കാരിൽ നിന്നും തുഞ്ചൻപറമ്പിനായി സഹായങ്ങൾ ചോദിച്ചു. വിദേശത്ത് പോകുമ്പോൾ തനിക്കായി ഒന്നും സ്വീകരിക്കാതെ , തുഞ്ചൻപറമ്പിലേക്ക് വേണ്ടി നൽകുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിൻറെ നാനാഭാഗത്തുള്ള മലയാളം എഴുത്തുകാരുടെ തറവാട്ടാക്കി എംടി തുഞ്ചൻപറമ്പിൽ മാറ്റി- പിണറായി പറഞ്ഞു.
മത നിരപേക്ഷ മനസ്സ് എന്നും എം ടിയുടെ എഴുത്തിൽ ഉണ്ടായിരുന്നു. ഇതേ മതനിരപേക്ഷ നിലപാട് ശക്തിപ്പെടുത്തുന്ന ഇടമായി , കേന്ദ്രമായി തുഞ്ചൻ പറമ്പ് മാറിയത് എം ടിയുടെ പ്രവർത്തനത്തിൽ ആണ്. പലപല ചെറുത്ത് നിൽപ്പുകൾ നടത്തിയാണ് എം ടി മത നിരപേക്ഷ തരത്തിൽ തുഞ്ചൻ പറമ്പിനെ നിലനിർത്തിയത്. എം ടി യുടെ രചനകൾ ഒരുകാലത്തെ സമൂഹത്തിന്റെയും വ്യക്തിയുടെയും ചിത്രങ്ങൾ പകർത്തുന്നതായിരുന്നു. മതനിരപേക്ഷ മനസ്സ് എന്നും എംടിയുടെ എഴുത്തുകളിലുണ്ടായിരുന്നു. അത് അങ്ങനെ അല്ല എന്ന് തെളിയിക്കുന്നത് ആണ് എം ടിയുടെ രചനകൾ. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ പണ്ട് മുതൽ തന്നെ ശത്രുക്കൾ ആയിരുന്നു എന്ന് തരത്തിൽ ഉള്ള പ്രചരണം.അത് അങ്ങനെ അല്ല എന്ന് തെളിയിക്കുന്നത് ആണ് എം ടിയുടെ രചനകൾ എന്നും പിണറായി വിജയൻ പറഞ്ഞു. നിർമാല്യം സിനിമ ഇന്നാണ് ചിത്രീകരിച്ചത് എങ്കിൽ എന്താണ് ഉണ്ടാവുക എന്ന് പറയാനാകില്ല എന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
തൻ്റെ സമ്മാനമായി ഒരു ബ്രേസ്ലെറ്റും മമ്മൂട്ടി എം ടിക്ക് നൽകി. മന്ത്രിമാരായ സജി ചെറിയാൻ , വി അബ്ദുറഹിമാൻ , പി നന്ദകുമാർ എംഎൽഎ, സി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിനൊടുവിൽ എംടി എല്ലാവർക്കും നന്ദി പറഞ്ഞു സാദരം എന്ന് പേരിട്ട എം ടി ഉത്സവത്തിൽ വിഖ്യാത സാഹിത്യകാരന്മാരും സിനിമ പ്രവർത്തകരും സംസ്കരിക മേഖലയിലെ പ്രമുഖരും വിവിധ സെഷനുകളിൽ പങ്കെടുക്കും. 20 നാണ് സാദരം സമാപിക്കുക.