ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ? ഇതാകാം കാരണങ്ങൾ
വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ ബാധിക്കും.
News18 Malayalam | November 24, 2020, 8:57 PM IST
1/ 9
പല ദമ്പതികൾക്കിടയിലുമുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം പങ്കാളിയുടെ ലൈംഗിക ബന്ധത്തിലുള്ള താൽപര്യ കുറവാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നുത്. പലരും സെക്സിനെ ഒരു ചടങ്ങു പോലെയാണ് കാണുന്നത്.
2/ 9
പങ്കാളികളിൽ ഇരുവരും ആസ്വദിച്ചുള്ള സെക്സിൽ മാത്രമെ ആനന്ദം കണ്ടെത്താനാകൂ. ഇത്തരത്തിൽ പങ്കാളിയുടെ ലൈംഗിക താൽപര്യം കുറയാനും സെകസിലെ ആനന്ദം കുറയാനും ചില കാരണങ്ങളുണ്ട്.
3/ 9
ശാരീരിക ക്ഷീണം -- വ്യായാമക്കുറവും ഭക്ഷണശീലങ്ങളുമാണ് ക്ഷീണത്തിനു പ്രധാന കാരണം. ഉറക്കക്കുറവും ക്ഷീണം കൂട്ടും.
വ്യായാമക്കുറവ് - അമിതവണ്ണവും വ്യായാമക്കുറവും സെക്സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തും.
6/ 9
ഉത്കണ്ഠ- അമിമായ ഉത്കണ്ഠ സെക്സിനെയും സാരമായി ബാധിക്കും. സ്ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ തന്നെ ബാധിച്ചേക്കാം. കോർട്ടിസോൾ എന്ന ഹോർമോണാണ് സ്ട്രെസിന് കാരണമാകുന്നത്. ഈ ഹോർമോൺ സെക്സിനെയും പ്രതികൂലമായി ബന്ധിക്കും.
7/ 9
ഡയറ്റ്- അനാരോഗ്യ ആഹാരശീലങ്ങള്‍ ലൈംഗികജീവിതത്തെ തകര്‍ക്കും. ഫ്രൈ ചെയ്ത ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നത് കുറയ്ക്കുക.
8/ 9
ജലാംശം - ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും ലൈംഗിക ജീവിതത്തെ ബാധിക്കും.
9/ 9
വിഷാദം - വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ ബാധിക്കും.