ജനുവരി: ഏല്‍പ്പിച്ച ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മികച്ച ഫലം നല്‍കും. മുന്നോട്ടുള്ള വഴിയില്‍ നിരവധി തടസ്സങ്ങളുണ്ടാകും. അയല്പ്പക്കത്തുള്ളവര് നിങ്ങളെപ്പറ്റി പറയുന്ന ചില അഭിപ്രായങ്ങള്‍ നിങ്ങള്‍ക്ക് വിഷമുണ്ടാക്കും. ചെറിയ യാത്രകള്‍ ചെയ്യുന്നത് ഉത്തമം. റിലേഷൻഷിപ്പ്: പഴയ ചില ബന്ധങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. അവരില്‍ നിന്ന് അകന്നതായി നിങ്ങള്‍ക്ക് തോന്നും. പ്രണയബന്ധത്തിലെ പ്രശ്നങ്ങള്‍ തീർക്കാന്‍ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. തൊഴില്‍മേഖല: കുടുംബ സുഹൃത്ത് വഴി പുതിയ ജോലി ലഭിക്കാന്‍ സാധ്യത കാണുന്നു. അഭിമുഖങ്ങള്‍ കഴിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് ജോലി സാധ്യതയുണ്ട്. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ചില സര്‍പ്രൈസുകള്‍ ഉണ്ടാകും.
ഫെബ്രുവരി: ഉപരിപഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വലിയ സാമ്പത്തിക സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. വീട് വിട്ട് നില്‍ക്കുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ശരിയായ രീതിയില്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കള്‍ക്ക് അസുഖം ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളെ മാനസികമായി തളര്‍ത്തിയേക്കാം. റിലേഷൻഷിപ്പ്: എല്ലാ കാര്യത്തിലും ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. ശരിയായ രീതിയില്‍ ആശയവിനിമയം ഇല്ലാത്തത് നിങ്ങളുടെ വേണ്ടപ്പെട്ടവരുമായുള്ള പ്രശ്നങ്ങള്‍ വഷളാക്കാനും സാധ്യതയുണ്ട്. തൊഴില്‍മേഖല: കൃത്യമായ ദിനചര്യ പാലിക്കുന്നത് പുതിയ ജോലിയില്‍ ഒരുപാട് ഗുണം ചെയ്യും. നിങ്ങളുടെ ടീമിലെ മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ പരിഗണന കിട്ടിയേക്കാം. ജോലിയില്‍ ശോഭിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിവരും. ഭാഗ്യനിറം: ടാന്‍
മാര്‍ച്ച് കാലങ്ങളായി നിങ്ങള്‍ ആസൂത്രണം ചെയ്ത ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ അനിയോജ്യമായ സമയം. പങ്കാളിത്ത മനോഭാവം നിങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും. വിവാഹലോചനകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റിയ സമയം. പഴയ സുഹൃത്തുക്കളോട് സംസാരിക്കുന്നത് ആശ്വാസം നല്‍കും. റിലേഷൻഷിപ്പ്: പ്രണയബന്ധത്തിലായവര്‍ പങ്കാളിയുടെ കുടുംബപശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുന്നത് നല്ലതാണ്. തൊഴില്‍മേഖല: ബിസിനസ്സ് ആശയങ്ങള്‍ മികച്ച ഫലം നല്‍കും. ദീര്‍ഘകാല പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ചിലരുടെ സഹകരണം ആവശ്യമായി വരും. പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പുതിയ ഇടം ലഭിക്കും. ഭാഗ്യനിറം: മജന്ത
ഏപ്രില്‍ നിയമസംബന്ധമായ കേസില്‍പ്പെട്ടവര്‍ നിരപരാധിത്വം തെളിയിക്കുന്ന രേഖകള്‍ ശ്രദ്ധയോടെ സൂക്ഷിക്കുക. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ചിലര്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തിക്കൊടുക്കും. കുടുംബ ബന്ധത്തില്‍ ചില വിള്ളലുകള്‍ വന്നേക്കാം. നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താനും ശ്രമിക്കണം. റിലേഷൻഷിപ്പ്: നിങ്ങളുടെ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുമ്പ് ഉപയോഗിച്ച പല തന്ത്രങ്ങളും വീണ്ടും ഉപയോഗിക്കപ്പെടും. ഒരു അടുത്ത സുഹൃത്തില്‍ നിന്ന് ഉപദേശം ലഭിക്കും. വളരെ അടുത്ത ബന്ധമുള്ള ചിലരുടെ അസാന്നിദ്ധ്യം നിങ്ങളെ വിഷമിപ്പിച്ചേക്കാം. തൊഴില്‍ മേഖല: ജോലിസ്ഥലത്ത് വളരെയധികം തിരക്ക് അനുഭവപ്പെടും. ഡെഡ് ലൈനുകള്‍ക്കുള്ളില്‍ ഏല്‍പ്പിച്ച ജോലി ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ചെറിയ ചില യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കും. ഭാഗ്യനിറം: മൌവ്
മെയ് തിരക്ക് പിടിച്ച് ഒന്നും തെരഞ്ഞെടുക്കേണ്ടെന്ന തിരിച്ചറിവ് ഉണ്ടാകും. നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ ആത്മവിശ്വാസമുണ്ടാകും. നിങ്ങളുടെ ചില ചിന്തകള്‍ ജോലിയില്‍ തടസ്സമുണ്ടാക്കിയേക്കാം. അവ ശ്രദ്ധിക്കുന്നത് നിര്‍ത്തണം. സങ്കീര്‍ണ്ണമല്ലാത്ത ഒരു വഴി തെരഞ്ഞെടുക്കാനുള്ള സമയമാണിത്. റിലേഷൻഷിപ്പ്: പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും. വളരെ കാലങ്ങളായി ഡേറ്റിംഗ് ചെയ്യുന്ന വ്യക്തിയോട് നിങ്ങളുടെ ഉള്ളിലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ പറ്റിയ സമയം. വാക്കുകള്‍ ഓരോന്നും സൂക്ഷിച്ച് ഉപയോഗിക്കേണ്ട കാലമാണിത്. തൊഴില്‍മേഖല: ജോലിസ്ഥലത്ത് ചെറിയ പ്രശ്നങ്ങള്‍ ഉടലെടുക്കും. ജോലിയില്‍ അധിക ചുമതലകള്‍ നിങ്ങള്‍ക്ക് വഹിക്കേണ്ടിവരും. ചില പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ കാലതാമസം നേരിട്ടേക്കാം. ഭാഗ്യനിറം: ലൈലാക്
ജൂണ്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കേണ്ട സമയം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിന്ന് വളരെ തിരക്കുപിടിച്ച ഒരു ദിനചര്യയിലേക്ക് നിങ്ങള്‍ മാറും. നിങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുക. നിങ്ങളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. അവ നിങ്ങള്‍ക്ക് അനുകൂല ഫലം പ്രദാനം ചെയ്യും. റിലേഷൻഷിപ്പ്: വളരെയധികം ക്ഷമ വേണ്ട കാലമാണിത്. വളരെകാലങ്ങളായി കാത്തിരുന്ന വിഷയങ്ങളില്‍ തീരുമാനമാകും. അവ നിങ്ങളെ സന്തോഷപ്പെടുത്തും. പങ്കാളിയുടെ ജീവിതാനുഭവങ്ങള്‍ നിങ്ങളെ ദു: ഖത്തിലാഴ്ത്തും. തൊഴില്‍മേഖല: ജോലിയില്‍ തിരക്ക് വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും വളരെ തിരക്കേറിയ ദിവസങ്ങളായിരിക്കും. ചില ഇന്റര്‍വ്യൂ ഫലങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും ഭാഗ്യനിറം: ലെമണ്‍
ജൂലൈ പഴയചില ഓര്‍മ്മകള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും. അന്ന് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ഒരു യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത് ഉത്തമം. റിലേഷൻഷിപ്പ്: സ്വയം വിമര്‍ശനം നടത്താന്‍ പറ്റിയ സമയം. ലോംഗ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകളില്‍ നിന്ന് നിങ്ങള്‍ പിന്മാറാന് സാധ്യതയുണ്ട്. പുതിയ പ്രണയബന്ധങ്ങളുണ്ടാകും. തൊഴില്‍മേഖല: പുതിയ ചില സാമ്പത്തിക പദ്ധതികള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. പ്രൊഫഷണല്‍ ലൈഫിലെ ഉയര്‍ച്ചയ്ക്കായി മുതിര്‍ന്നവരുടെ ഉപദേശം തേടും. ഭാഗ്യനിറം: ക്രിംസണ്‍
ആഗസ്റ്റ് സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ചിലരില്‍ പ്രായോഗികമാകും. എന്നാല്‍ ചിലരില്‍ അത് ഏല്‍ക്കില്ല. അടുത്ത സുഹൃത്തുക്കളെ നിങ്ങള്‍ ശല്യം ചെയ്തേക്കാം. നിങ്ങളുടെ ആശയം വ്യക്തമായി അവതരിപ്പിക്കാന്‍ ആശയവിനിമയ രീതിയില്‍ മാറ്റം കൊണ്ടുവരണം. റിലേഷൻഷിപ്പ്: നിങ്ങളുടെ ബന്ധങ്ങള്‍ കണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനം ലഭിക്കും. സമാധാനം കിട്ടാന്‍ ചില യാത്രകള്‍ പോകാന്‍ തയ്യാറാകും. തൊഴില്‍മേഖല: പ്രതിസന്ധിയിലായിരുന്ന ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകും. കംപ്യൂട്ടര്‍, സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തമ സമയം. ഒരേ രീതിയിലുള്ള വിജയം വരും വര്‍ഷങ്ങളില്‍ ഉണ്ടാകുമെന്ന് കരുതരുത്. ഭാഗ്യനിറം: പ്ലം
സെപ്റ്റംബര്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്താം. മുതിര്‍ന്നവരുടെ ഉപദേശം നിങ്ങളെ ഉയര്‍ച്ചയിലേക്ക് നയിച്ചേക്കാം. സ്വസ്ഥമായിരിക്കാന്‍ പുതിയ ചില ശീലങ്ങള്‍ നിങ്ങളെ സഹായിച്ചേക്കാം. റിലേഷൻഷിപ്പ്: പ്രണയിക്കുന്നവര്‍ പങ്കാളികള്‍ക്ക് ഒപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. പങ്കാളിയ്ക്ക് നിങ്ങളെപ്പറ്റിയുള്ള ധാരണകള്‍ മാറാന്‍ ഇത് സഹായിക്കും. തൊഴില്‍മേഖല: പുതിയ ജോലികള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ജോലികള്‍ അന്വേഷിക്കുന്നവര്‍ക്ക് ഉത്തമകാലം. ഭാഗ്യനിറം: സ്റ്റീല്‍ ഗ്രേ
ഒക്ടോബര്‍ പുതിയ ബിസിനസ്സ് ആശയവുമായി വരുന്നവര്‍ കഠിനാധ്വാനം ചെയ്യേണ്ട കാലം. ഏറ്റെടുത്ത ജോലി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ചെറിയ ചില പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടാന്‍ സാധ്യതയുണ്ട്. പങ്കാളിയുടെ ഭാഗത്ത് നിന്ന് പുതിയ ചില അഭിപ്രായങ്ങള്‍ ഉയരും. റിലേഷൻഷിപ്പ്: വളരെ വേദനിപ്പിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടാകും. അതില്‍ നിന്നും കരകയറാന്‍ ശ്രമിക്കുക. പുതിയ ചില വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തും. അടുത്ത ബന്ധമുള്ള ചിലര്‍ക്ക് നിങ്ങളുടെ ഹൃദയവേദന മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. തൊഴില്‍മേഖല: ജോലിസ്ഥലത്ത് ഉല്‍പ്പാദനക്ഷമത കുറയും. അച്ചടക്കമില്ലാതെ നിങ്ങള്‍ പെരുമാറിയേക്കാം. പുതിയ സാങ്കേതിക വിദ്യകള്‍ തൊഴില്‍ രംഗത്ത് ഉപയോഗിക്കും
നവംബര്‍ ചില കാര്യങ്ങള്‍ മതിയാക്കാം എന്ന ചിന്തയില്‍ നിങ്ങള്‍ എത്തിയേക്കാം. നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കണം. പഴയ ചില ഭയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. വിദേശത്ത് നിന്നുള്ള ബന്ധുക്കളെ കാണാന്‍ സാധ്യതയുണ്ട്. റിലേഷൻഷിപ്പ്: ബന്ധങ്ങളില്‍ സ്ഥിരത ഉണ്ടാകും. കാലങ്ങളായി തുടരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടേക്കാം. തൊഴില്‍മേഖല: പുതിയ തൊഴിൽ അവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടും. നിങ്ങള്‍ക്ക് വേണ്ടത് വളരെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം. നിങ്ങളുടെ പഴയ ബോസ് നിങ്ങള്‍ക്ക് ഒരു ജോലി അവസരവുമായി സമീപിച്ചേക്കാം. ഭാഗ്യനിറം: റോസ്
ഡിസംബര്‍ നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന പലകാര്യങ്ങളും ഈ മാസം ഫലപ്രാപ്തിയിലെത്തും. ചിലരുടെ ശ്രദ്ധ കിട്ടാന്‍ പുതിയ ചില വഴികള്‍ തേടണം. പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ അവസരം ലഭിക്കും. പുതിയ ബിസിനസ്സ് ആശയങ്ങൾ രൂപപ്പെടും. റിലേഷൻഷിപ്പ്: പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകും. എത്രയും പെട്ടെന്ന് അവ പരിഹരിക്കണം. നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. തൊഴില്‍മേഖല: നിയമമേഖലയിലുള്ളവര്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. പണ്ട് എടുത്ത ചില തീരുമാനങ്ങള്‍ നിങ്ങളെ വേട്ടയാടാന്‍ സാധ്യതയുള്ള ദിവസമാണ്. ഭാഗ്യനിറം: ബ്രോൺസ്