തൃശ്ശൂർ : കൂടിയാടാത്ത കർക്കിടകം കൂടൽമാണിക്യത്ത് അപൂർവമാണ്. രാമായണത്തിലെ അംഗുലിയാങ്കം കൂത്താണ് വഴിപാടായി ക്ഷേത്രത്തിൽ ദിവസവും അവതരിപ്പിക്കുന്നത്. കോവിഡിനെ തുടർന്ന് ഇരിങ്ങാലിക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ ഇത്തവണ കൂടിയാട്ടമില്ല.
2/ 8
അമ്മന്നൂർ ചാക്യാർമഠത്തിലെ അംഗങ്ങളാണ് തലമുറകളായി കൂത്ത് അവതരിപ്പിക്കുന്നത്.
3/ 8
കടൽചാടിക്കടന്ന് ലങ്കയിലെത്തുന്ന ഹനുമാൻ സീതയ്ക്ക് ശ്രീരാമന്റെ മുദ്രമോതിരം നൽകുകയാണ്. രാമന് അയച്ച ദൂതൻ ആണ് എന്ന് ഉറപ്പിക്കാനുള്ള അടയാളം. ഹനുമാനിലൂടെ രാമായണകഥ മുഴുവൻ പറയുകയാണ് കൂടിയാട്ടം.
4/ 8
12 മുതൽ 41 ദിവസം വരെ നീണ്ടുനിൽക്കുന്ന അംഗുലിയാങ്ക അവതരണങ്ങളുണ്ട് കൂടിയാട്ടത്തിൽ. കൂടൽമാണിക്യത്തിലെ കൂത്തമ്പലത്തിൽ നിന്ന് വേഷമണിഞ്ഞാണ് ചാക്യാർ ക്ഷേത്രത്തിൽ അനുഗ്രഹം തേടിയെത്തുക. പിന്നീടാണ് അവതരണം.
5/ 8
കൂടൽമാണിക്യ ക്ഷേത്രത്തിൽ ഇതിനുള്ള അവകാശം അമ്മന്നൂർ ചാക്യാർ മഠത്തിനാണ്. പണ്ട് കൊച്ചി രാജാവിന്റെ കിരീടധാരണ ചടങ്ങുകളിൽ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ രാമായണ പട്ടാഭിഷേകം കൂടിയാട്ടം അവതരിപ്പിച്ചിരുന്നു. പ
6/ 8
ട്ടാഭിഷേകം അവതരിപ്പിക്കുന്നതോടെയാണ് കിരീടധാരണം പൂർത്തിയാകുന്നത് എന്നായിരുന്നു വിശ്വാസം.
7/ 8
ചാച്ചു ചാക്യാർ, വലിയ മാധവചാക്യാർ, പരമേശ്വര ചാക്യാർ, ചെറിയ മാധവചാക്യാർ, ഇപ്പോൾ പരമേശ്വര ചാക്യാർ എന്ന കുട്ടൻ ചാക്യാരും.
8/ 8
പുതിയ തലമുറയിൽ രജനീഷ് ചാക്യാരും അനിയൻ മാധവ ചാക്യാരും കൂടിയാട്ട കലാരംഗത്ത് സജീവമാണ്. കൂടിയാടത്തിലെ അമ്മന്നൂർ പാരമ്പര്യത്തിന്റെ കൊടിപേറി വന്നത് ഈ വലിയ പരമ്പരയാണ്.