കുറിച്ചിയിലെ ശക്തി നഗറിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിന്നീട് ആനെക്കട്ടി വനമേഖലയിലെ മംഗരൈ കാട്ടിലേക്ക് തുറന്നു വിട്ടു. വൈൽഡ് ലൈഫ് ആന്‍ഡ് നേച്ചർ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് വോളണ്ടിയറായ മോഹനനാണ് രക്ഷിച്ചത്. വെള്ള മൂർഖനെ വളരെ അപൂർവമായാണ് കണ്ടെത്താറുള്ളത്. ല്യൂസിസ്റ്റിക് കോബ്രകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.