ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ഇന്ന് ഈ രാശിക്കാർക്ക് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതിയും ദുർബലമായി തുടരാം. ആവശ്യമായ ചെലവുകൾക്കായി നിങ്ങൾ വായ്പയെടുക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം. അതിനാൽ ഈ ദിവസം ചെലവ് സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം നിക്ഷേപത്തിന് ഒരുങ്ങുക. അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം സംഭവിക്കാം. ഇന്ന് നിങ്ങൾക്കു മേൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ വന്നുചേരാനുള്ള സാധ്യതയുമുണ്ട്. അവ പൂർത്തീകരിക്കുക എന്നതും നിങ്ങൾക്ക് വെല്ലുവിളിയായി മാറിയേക്കാം. ദോഷ പരിഹാരം: ലക്ഷ്മി ദേവിയെ ആരാധിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഓഫീസിലെ എതിരാളികൾ ഇന്ന് നിങ്ങളെ മറികടക്കാൻ ചില ശ്രമങ്ങൾ നടത്താനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, നിങ്ങൾ തന്നെ ഈ ദിവസം വിജയം കൈവരിക്കും. എന്നാൽ പുതിയ ജോലികൾ ആരംഭിക്കുന്നതിന് ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കുകയില്ല. അതിലൂടെ വലിയ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. മറ്റ് വരുമാന മാർഗങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ നിങ്ങൾക്ക് ഈ ദിവസം കൈവരും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ ഒന്നും നഷ്ടപ്പെടുത്തരുത്. ദോഷ പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടു പോകും. എന്നാൽ വ്യാപാര മേഖലയിൽ മികച്ച വിജയം നിങ്ങൾക്ക് പ്രതീക്ഷിക്കാം. ദീർഘകാല നിക്ഷേപത്തിനും അനുയോജ്യമായ സമയമാണ് ഇത്. കുടുംബത്തിന്റെ സന്തോഷത്തിനായി കുറച്ച് പണം ചെലവഴിക്കേണ്ടി വന്നേക്കാം. എങ്കിലും ആവശ്യത്തിനുമാത്രം സമയം ചെലവഴിക്കുക. മൊത്തത്തിൽ ഇന്ന് നിങ്ങൾക്ക് ഒരു ഭാഗ്യ ദിനമായിരിക്കാനാണ് സാധ്യത. ദോഷ പരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: മംഗളകരമായ കർമ്മങ്ങൾക്ക് ഇന്ന് വളരെ മികച്ച ദിവസമാണ്. ഈ ദിവസം നിങ്ങൾ എടുക്കുന്ന തീരുമാനം ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യാനുള്ള സാധ്യതയുണ്ട്. പൊതുസമ്പർക്കം വർദ്ധിക്കുന്നതിനാൽ നിങ്ങൾ ഇന്ന് സന്തോഷവാനായിരിക്കും. പെട്ടെന്നുള്ള ഒരു ധനലാഭവും നിങ്ങൾക്ക് കൈവരാം. സാധാരണ ജോലിക്ക് പുറമെ ചില വരുമാന സ്രോതസ്സുകളും നിങ്ങളെ തേടിയെത്തും. ദോഷ പരിഹാരം: മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്ന് എല്ലാ കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഇന്ന് നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നതിൽ നിങ്ങളുടെ എതിരാളികൾ പരാജയപ്പെടും. ലൗകിക സുഖങ്ങൾക്കുവേണ്ടിയുള്ള ധനവിനിയോഗം നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും. നാളുകളായി തുടരുന്ന പ്രശ്നങ്ങൾ ഈ ദിവസം പരിഹരിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. ദോഷ പരിഹാരം: ഉറുമ്പിന് പഞ്ചസാര ചേർത്തുള്ള ആഹാരം നൽകുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഇന്നത്തെ ദിവസം വളരെ നല്ല രീതിയിൽ ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇന്ന് നിങ്ങൾക്ക് പ്രായമായവരുടെ സേവനത്തിനും മറ്റ് പുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി പണം ചെലവഴിക്കാം. കൂടാതെ മംഗളകരമായ കാര്യങ്ങളിൽ പണം ചെലവഴിക്കുന്നത് നിങ്ങളുടെ മനസ്സിന് കൂടുതൽ സന്തോഷം നൽകും. ഇന്ന് നിങ്ങളുടെ എതിരാളികൾക്ക് നിങ്ങൾ ഒരു തലവേദനയായി മാറാനും സാധ്യതയുണ്ട്. ദോഷ പരിഹാരം: ശാരീരിക വൈകല്യമുള്ള വ്യക്തിയെ സേവിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ വേണ്ടത്ര കഠിനാധ്വാനം ചെയ്താലും വരുമാനം കുറവായിരിക്കും. കൂടാതെ ചെലവ് അധികമാകാനുള്ള സാധ്യതയുമുണ്ട്. ഓഫീസിൽ ആരുമായും അനാവശ്യമായി ഇടപഴകാതിരിക്കുന്നതായിരിക്കും ഉചിതം. അല്ലാത്തപക്ഷം ഭാവിയിൽ നിങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നേക്കാം. സൂര്യാസ്തമയ സമയത്ത് നിങ്ങൾക്ക് കൂടുതൽ മന ശാന്തി ലഭിക്കും. ഈ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ മുന്നോട്ടുപോകും. ദോഷ പരിഹാരം - കറുത്ത നായക്ക് ആഹാരം നൽകുക
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദിവസമായിരിക്കും. എന്നാൽ നിങ്ങൾക്ക് അനുകൂലമായി ഒരു സുപ്രധാന ബിസിനസ് കരാർ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ നിങ്ങൾ വിജയിച്ചാൽ ഭാവിയിൽ മുതിർന്നവർ പോലും നിങ്ങളെ പ്രശംസിക്കും. ദോഷ പരിഹാരം: ലക്ഷ്മി ദേവിക്ക് താമര സർപ്പിക്കുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിങ്ങൾ വിജയം കണ്ടെത്തും. വീട്ടിൽ സമ്പത്തും ധാന്യങ്ങളും വർദ്ധിക്കാനുള്ള അവസരവും വന്നുചേരും. കൂടാതെ നിങ്ങളുടെ ശത്രുക്കൾക്ക് പോലും ഇന്ന് നിങ്ങളെ ഉപദ്രവിക്കാൻ സാധിക്കില്ല. അതേസമയം മംഗളകരമായി നടക്കുന്ന ചടങ്ങുകളിൽ ചെലവുകൾ പ്രതീക്ഷിക്കാം. ദോഷ പരിഹാരം: അതിരാവിലെ എഴുന്നേറ്റ് സൂര്യന് ജലം സമർപ്പിക്കുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ മനസ്സ് വളരെ സന്തോഷപ്രദമായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ സഹായം മൂലം ഭൂമി-വസ്തു തർക്കത്തിനും പരിഹാരം കണ്ടെത്തും. വൈകുന്നേരം നിങ്ങളുടെ ആരോഗ്യം ദുർബലമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ദോഷ പരിഹാരം: വാഴയുടെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രവൃത്തികൾക്കുള്ള നേട്ടങ്ങൾ ഈ ദിവസം നിങ്ങളെ തേടിയെത്തും. എവിടെ നിന്നെങ്കിലും ഒരു മികച്ച വരുമാനം നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഒരു വൃദ്ധയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് പുരോഗതി കൈവരിക്കാനുള്ള പ്രത്യേക അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സഹോദരങ്ങളുമായി ദീർഘകാലമായി നിലനിന്നിരുന്ന തർക്കം പരിഹരിക്കപ്പെടും. ദോഷ പരിഹാരം: കൊച്ചു പെൺകുട്ടികൾക്ക് മധുര പലഹാരം നൽകുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് പുതിയ ചില വരുമാന മാർഗ്ഗങ്ങൾ ഈ രാശിക്കാരെ തേടിയെത്തും. നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനുള്ള ദിവസം കൂടിയാണ് ഇന്ന്. നിങ്ങളുടെ ഭാഗ്യം ഇപ്പോൾ നിങ്ങളുടെ കൈകളിലുണ്ട്. കൂടാതെ ബിസിനസ്സിൽ കൂടുതൽ പണം നിക്ഷേപിക്കുന്നതും നിങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ദോഷ പരിഹാരം: ദുർഗാ ദേവിക്ക് ചുവന്ന ചുണ്ണാമ്പ് സമർപ്പിക്കുക.