അഭിനയലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതം തിരഞ്ഞെടുക്കുന്നുവെന്ന ബോളിവുഡ് നടി സന ഖാന്റെ (Sana Khan)പ്രഖ്യാപനം ആരാധകർ അൽപം ഞെട്ടലോടെയായിരുന്നു കേട്ടത്. ഇൻസ്റ്റഗ്രാമിൽ അതുവരെയുണ്ടായിരുന്ന ഗ്ലാമറസ് ഫോട്ടോകളെല്ലാം നീക്കം ചെയ്ത് ഹിജാബും ബുർഖയും ധരിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ സന ഖാൻ തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കി. (Image: Instagram)
2019 ലാണ് തന്റെ ജീവിതം മാറിയതെന്ന് സന പറയുന്നു. 2019 ലെ റമദാൻ കാലത്ത് സ്വപ്നത്തിൽ സ്ഥിരമായി ശവക്കുഴി പ്രത്യക്ഷപ്പെടും. കത്തിജ്വലിക്കുന്ന ശവക്കുഴിയിൽ തന്നെ തന്നെയായിരുന്നു കണ്ടിരുന്നത്. ജീവിതത്തിൽ മാറ്റമുണ്ടായില്ലെങ്കിൽ തന്റെ അവസാനം ഇങ്ങനെയായിരിക്കുമെന്ന് ദൈവം മുന്നറിയിപ്പ് നൽകിയതാണെന്ന് തോന്നി. അൽപം പേടിപ്പിക്കുന്നതായിരുന്നു അത്. (image: Instagram)