എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളാണ് സെറീന വില്യംസ്. 1981 സെപ്റ്റംബർ 26 ന് ജനിച്ച സെറീനയ്ക്ക് ഇന്ന് നാൽപ്പതാം പിറന്നാളാണ്. ടെന്നീസിൽ നാൽപ്പതാം വയസ്സ് വിരമിക്കാനുള്ള സമയമാണെങ്കിലും സെറീന ഇന്നും കളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. (Image: Instagram)
2/ 8
ടൂർണമെന്റിലെ പരിക്കുകൾ വില്ലനാകുന്നുണ്ടെങ്കിലും ടെന്നീസ് കോർട്ടും റാക്കറ്റും കൈവിടാൻ സെറീന ഒരുക്കമല്ല. ഓരോ ടൂർണമെന്റുകളിലും ആവേശത്തോടെ സെറീന പങ്കെടുക്കുന്നു. (Image: Instagram)
3/ 8
ടെന്നീസ് കോർട്ടിൽ മാത്രമല്ല, ഫാഷൻ ലോകത്തും മുൻപന്തിയിൽ തന്നെയുണ്ട് മുൻ ലോക ഒന്നാം നമ്പർ താരം. മെറ്റ് ഗാലാ 2021 ൽ സെറീനയുടെ കിടിലൻ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. (Image: Instagram)
4/ 8
2017ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടി സെറീന വില്യംസ് 23 ഗ്രാൻഡ്സ്ളാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. 24ാം ഗ്രാന്റ് സ്ലാമിനായുള്ള സെറീനയുടെ കാത്തിരിപ്പ് തുടരുകയാണ്. . (Image: Instagram)
5/ 8
സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്ലാം കിരീടമെന്ന നേട്ടമാണ് സെറീന വില്യംസ് തിരുത്തിയെഴുതിയത്. മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാന്റ് സ്ലാം കിരീടനേട്ടം എന്ന റെക്കോർഡിനൊപ്പമെത്താനുള്ള സെറീനയുടെ കാത്തിരിപ്പ് തുടരുകയാണ്.
6/ 8
ടെന്നീസ് കോർട്ടിനൊപ്പം ഫാഷൻ ലോകത്തും സെറീന സുപരിചിതയാണ്. മകൾക്കൊപ്പമുള്ള ഈ ചിത്രം തന്നെ ഉദാഹരണം (Image: Instagram)
7/ 8
സെറീനവില്യംസ് (Image: Instagram)
8/ 8
ഇൻസ്റ്റഗ്രാമിൽ സെറീന പങ്കുവെച്ച ചിത്രം (Image: Instagram)