1. വെളുത്തുള്ളി - ഇൻഫ്ലുൻസ അണുബാധയെ നിയന്ത്രിക്കാൻ കഴിയുന്ന ആന്റി മൈക്രോബയൽ, ആന്റിവൈറൽ ഘടകങ്ങൾ വെളുത്തുള്ളിക്ക് ഉണ്ടെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാല ഒരു പഠനം നടത്തി. രണ്ടു ഗ്രൂപ്പുകളാക്കി ആയിരുന്നു പഠനം. ഒന്ന് വെളുത്തുള്ളി ഗ്രൂപ്പും മറ്റൊന്ന് രോഗിയുടെ തൃപ്തിക്ക് വേണ്ടി മരുന്ന് നൽകുന്ന ഗ്രൂപ്പായ പ്ലാസെബോ ഗ്രൂപ്പും ആയിരുന്നു. വെളുത്തുള്ളി ഗ്രൂപ്പിലുള്ളവർക്ക് മറ്റ് ഗ്രൂപ്പിലുള്ളവരെ അപേക്ഷിച്ച് കുറഞ്ഞ രീതിയിൽ മാത്രമായിരുന്നു പനി ബാധിച്ചത്. അസുഖം ബാധിച്ചവരിൽ തന്നെ വെളുത്തുള്ളി ഗ്രൂപ്പിലുള്ളവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്തു.
3. സൂപ്പ് - ആരോഗ്യകരമായ വിശപ്പിനെ സൂപ്പ് പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഇലക്ട്രോ ലൈറ്റുകൾ നിറഞ്ഞതിനാൽ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പച്ചക്കറികളിൽ നിന്നും ചിക്കനിൽ നിന്നുമുള്ള വിവിധ പോഷകങ്ങളും സൂപ്പിൽ അടങ്ങിയിട്ടുണ്ട്. ഒരാൾക്ക് അസുഖം അനുഭവപ്പെട്ടാൽ അത് എളുപ്പത്തിൽ ലഭിക്കുകയും ചെയ്യും. ജലദോഷം മൂലം ഉണ്ടാകുന്ന വീക്കം കുറയ്ക്കാൻ ചിക്കൻ സൂപ്പുകൾ സഹായകമാകുമെന്ന് അമേരിക്കൻ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്.
4. നാരങ്ങ - വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ജലദോഷത്തിൽ നിന്ന് നാരങ്ങ എളുപ്പത്തിൽ മുക്തി നൽകുകയും ചെയ്യുന്നു. ജലദോഷം നിയന്ത്രിക്കുന്നതിൽ വിറ്റാമിൻ സി ഗുണം ചെയ്യും. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിർജ്ജലീകരണം തടയാനും ഇത് സഹായിക്കും. ചൂടു വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വേഗത്തിലുള്ള സൗഖ്യം നൽകും.
6. മഞ്ഞൾ - ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ അടുക്കളകളിലും മഞ്ഞൾ കാണാവുന്നതാണ്. വേഗത്തിൽ സുഖമാക്കാൻ മഞ്ഞൾ സഹായിക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി - ഇൻഫ്ലാമാറ്ററി ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. ജേണൽ ഓഫ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട് എന്ന് പറയുന്നു. ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഉള്ളതിനൊപ്പം അണുബാധകൾക്കെതിരെ പോരാടുന്നതിനുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു ശക്തമായ പ്രതിരോധ ഏജന്റായി കുർക്കുമിൻ കണക്കാക്കപ്പെടുന്നു.