ന്യൂഡൽഹി: അഴിമതി സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നു. 2019ൽ രാജ്യത്ത് ഏറ്റവുമധികം അഴിമതി നടന്ന സംസ്ഥാനം രാജസ്ഥാനാണ്. ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യ നടത്തിയ സർവേ പ്രകാരമുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സർവേയിൽ പങ്കെടുത്ത രാജസ്ഥാനിലെ 78 ശതമാനം ആളുകൾ ജോലി പൂർത്തിയാക്കാൻ കൈക്കൂലി നൽകിയതായി സമ്മതിച്ചു. ഇതിൽ 22 ശതമാനം പേർ പലതവണ കൈക്കൂലി നൽകിയിട്ടുള്ളവരാണ്. 56 ശതമാനം ഉദ്യോഗസ്ഥർ ഒന്നോ രണ്ടോ തവണ (നേരിട്ടോ അല്ലാതെയോ) കൈക്കൂലി നൽകി. എന്നാൽ 22 ശതമാനം പേർ കൈക്കൂലി നൽകിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.