Happy Birthday Suresh Raina | സുരേഷ് റെയ്നയും മാലദ്വീപിലാണ്; പിറന്നാൾ ആഘോഷം ഭാര്യയ്ക്കും മകൾക്കുമൊപ്പം
ഭാര്യയ്ക്കും മകൾക്കുമൊപ്പം മാലദ്വീപിലാണ് റെയ്നയുടെ പിറന്നാൾ ആഘോഷം
News18 Malayalam | November 27, 2020, 4:46 PM IST
1/ 8
കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വിനോദയാത്രയിലാണ്. അതും മാലദ്വീപിൽ. സിനിമയിലേയും ക്രിക്കറ്റിലേയും പ്രമുഖ താരങ്ങളുടെ ഇഷ്ട ലൊക്കേഷനായി മാലദ്വീപ് മാറിയിരിക്കുകയാണ്. അടുത്തിടെ ബോളിവുഡിലേയും നിന്നും തെന്നിന്ത്യൻ സിനിമാ ലോകത്തിലേയും കായിക ലോകത്തെയും താരങ്ങൾ മാലദ്വീരിലെ അവധി ആഘോഷ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.(Image: Instagram)
2/ 8
ഇപ്പോൾ ഏറ്റവും ഒടുവിലായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും കുടുംബവുമൊത്തിച്ച് മാലദ്വീപിൽ അവധി ആഘോഷിക്കുകയാണ്. റെയ്നയുടെ 34ാം പിറന്നാളാണിന്ന്. പിറന്നാൾ ആഘോഷം മാലദ്വീപിലാണ്. (Image: Instagram)
3/ 8
മാലദ്വീപിൽ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ റെയ്ന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
4/ 8
വിഭവ സമൃദ്ധമായ പ്രാഭാത ഭക്ഷണത്തിനൊപ്പമുള്ള ചിത്രവും റെയ്ന പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ദിനം വിഭവസമൃദ്ധവും ആരോഗ്യകരവുമായ ആഹാരത്തോടൊപ്പം ആരംഭിക്കുന്നതാണ് ഏറ്റവും മനോഹരമെന്ന് താരം കുറിക്കുന്നു.
5/ 8
[caption id="attachment_314671" align="alignnone" width="640"] ബോളിവുഡിൽ താപ്സി പന്നുവാണ് ലോക്ക്ഡൗൺ ഇളവിന് പിന്നാലെ ആദ്യം മാലദ്വീപിൽ എത്തിയത്. സഹോദരിമാർക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരം അതിമനോഹരമായ നിരവധി ചിത്രങ്ങളും പങ്കുവെച്ചിരുന്നു.</dd>
<dd>[/caption]
6/ 8
ഇതിന് പിന്നാലെ, കാജൽ അഗർവാൾ ഭർത്താവിനൊപ്പം ഹണിമൂൺ ആഘോഷിക്കാൻ തിരഞ്ഞെടുത്തതും മാലദ്വീപ് തന്നെ. കടലിനടിയിലെ കാഴ്ച്ചകളും മനോഹര ദൃശ്യങ്ങളുമായി നിരവധി ചിത്രങ്ങൾ നടി പോസ്റ്റ് ചെയ്തിരുന്നു.
7/ 8
പിന്നാലെ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ് വാളും പാരുപള്ളി കശ്യപും ഹണിമൂൺ ആഘോഷിക്കാൻ എത്തി.
8/ 8
പിന്നാലെ ബോളിവുഡ് താരം സൊനാക്ഷി സിൻഹ, രാകുൽ പ്രീത് സിങ്, തെന്നിന്ത്യൻ താരങ്ങളായ സാമന്തയും ഭർത്താവ് നാഗചൈതന്യയും എല്ലാം മാലദ്വീപിൽ അവധി ആഘോഷിക്കുകയാണ്.