ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രങ്ങൾ; ചിത്രങ്ങളിലൂടെ
ലോകത്തിലെ ഏറ്റവും വലുപ്പമേറിയ അതിശയിപ്പിക്കുന്ന നിർമാണ ചാരുതയുള്ള പത്ത് ക്ഷേത്രങ്ങൾ ചിത്രങ്ങളിലൂടെ..
News18 Malayalam | November 28, 2020, 12:22 PM IST
1/ 11
ഇന്ത്യയിൽ മാത്രമല്ല, ലോകത്തെ വിവിധ രാജ്യങ്ങളിലും ഹിന്ദു ക്ഷേത്രങ്ങളുണ്ട്. കൊത്തുപണികൾ കൊണ്ടും വാസ്തുവിദ്യയിലെ വൈവിധ്യം കൊണ്ടും മിക്ക ക്ഷേത്രങ്ങളും നമ്മെ അദ്ഭുതപ്പെടുത്തും. നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്, സാങ്കേതിക വിദ്യകളും നൂതന നിർമാണ വിദ്യകളും അന്യമായിരുന്ന കാലത്ത് നിർമിച്ചവയാണ് ഇവയെല്ലാം. ലോകത്തെ ഏറ്റവും വലിയ 10 ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
2/ 11
ഡൽഹി അക്ഷർധാം ക്ഷേത്രം: ഡൽഹിയിൽ 100 ഏക്കറോളം സ്ഥലത്താണ് സ്വാമിനാരായൺ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 10,000 വർഷം പഴക്കമുള്ള ഇന്ത്യൻ സംസ്കാരം, ആത്മീയത, വാസ്തുവിദ്യ എന്നിവ ഇതിൽ ചിത്രീകരിച്ചിരി ക്കുന്നു. ഗിന്നസ് ബുക്കിലും ക്ഷേത്രം ഇടംപിടിച്ചിട്ടുണ്ട്. അക്ഷർധാം ക്ഷേത്ര സമുച്ചയത്തിൽ തീമാറ്റിക് ഗാർഡൻ, സംസ്കൃതി വിഹാർ, മ്യൂസിക്കൽ ഫൗണ്ടൈൻ, ഗാർഡൻ ഓഫ് ഇന്ത്യ തുടങ്ങിയവയുമുണ്ട്. (Image: Instagram)
3/ 11
കമ്പോഡിയയിലെ അങ്കോർവാട് ക്ഷേത്രം: ലോകത്തെ ഏറ്റവും വലുതും ഉയരും കൂടിയതുമായ ഹിന്ദു ക്ഷേത്രമാണ് അങ്കോർ വാട്ട്. യുനസ്കോ പൈതൃക പട്ടികയിലുള്ള ഈ ക്ഷേത്രം നിർമാണ ചാതുര്യത്താൽ കാഴ്ചക്കാരിൽ വിസ്മയം ജനിപ്പിക്കും. മുപ്പതോളം വർഷത്തെ അധ്വാനത്തിന്റെ വലിയ ഫലമാണ് ഈ ക്ഷേത്രം. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ചരിത്രമുറങ്ങുന്ന അങ്കോർവാട്ടിലെ കാഴ്ചകൾ കാണാനായി എത്തുന്നത്. അങ്കോർവാട്ട് ക്ഷേത്രം നിർമ്മിച്ചത് സൂര്യവർമ്മൻ രണ്ടാമനാണെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യവർമന്റെ കാലത്തു നിർമാണം ആരംഭിച്ചെങ്കിലും അത് പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും പിന്നീട് ആ പ്രദേശം കീഴടക്കിയ ജയവർമ്മൻ ഏഴാമൻ എന്ന രാജാവാണ് ക്ഷേത്രത്തിന്റെ അവസാനഘട്ട പണികൾ പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു. മൂവായിരത്തില്പരം അപ്സര കന്യകമാരുടെ ശില്പങ്ങൾ കൊത്തിയ ചുവരുകളാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. (Image: Instagram)
4/ 11
തമിഴ്നാട്ടിൽ തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് അണ്ണാമലൈയ്യർ ക്ഷേത്രം. 10 ഹെക്ടർ ക്ഷേത്ര സമുച്ചയമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഗോപുരങ്ങൾ എന്നറിയപ്പെടുന്ന നാല് വാതിൽ ഗോപുരങ്ങളിൽ 11 അടി വീതിയും 66 മീറ്റർ ഉയരവുമുള്ള ഏറ്റവും ഉയരമേറിയ കിഴക്കൻ ഗോപുരം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരങ്ങളിൽ ഒന്നാണ്. അണ്ണാമലൈയ്യരും ഉണ്ണാമലൈ അമ്മനുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. വിജയനഗര കാലഘട്ടത്തിൽ പണികഴിപ്പിച്ച ആയിരത്തോളം തൂണുകളുള്ളതാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമായത്. 9ാം നൂറ്റാണ്ടിൽ ചോള സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിച്ച ഇവിടുത്തെ കൊത്തുപണികൾ പിൽക്കാലത്ത് സംഘകാല സാമ്രാജ്യത്തിലെ വിജയനഗര രാജാക്കന്മാർ, സാലുവ രാജവംശം, തുളുവ രാജവംശം എന്നിവരാണ് പൂർത്തിയാക്കിയത്. തമിഴ്നാട്ടിലെ ഹിന്ദു റിലീജിയൻ ആന്റ് ചാരിറ്റബിൾ എൻഡോവ്മെൻറ് ഡിപ്പാർട്ട്മെന്റ് ആണ് ഈ ക്ഷേത്രത്തിന്റെ പരിപാലനം നടത്തുന്നത്. (Image: Instagram)
5/ 11
ബേലൂർ മഠം, പശ്ചിമ ബംഗാൾ: ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബേലൂർ മഠം സ്ഥാപിച്ചത് സ്വാമി വിവേകാനന്ദനാണ്. നാൽപത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം വാസ്തുവിദ്യയുടെ പേരിൽ ശ്രദ്ധേയമാണ്. (Image: Instagram))
6/ 11
തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം: പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. ഗ്രാനൈറ്റിൽ പണിത ലോകത്തിലെ തന്നെ ആദ്യക്ഷേത്രങ്ങളിലൊന്ന്. യുണെസ്കോയുടെ പൈതൃകപട്ടികയിലും ഇടം നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം ഇവിടെയാണെന്നാണ് വിശ്വാസം. (Image: Instagram)
7/ 11
തമിഴ്നാട്ടിലെ ജംബുകേശ്വര ക്ഷേത്രം: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം. ചോളരാജാവായ കൊക്കേനഗൻ പണി കഴിപ്പിച്ച ക്ഷേത്രത്തിന് 2400 വർഷത്തോളം പഴക്കം. (Image: Instagram)
8/ 11
കാഞ്ചിപുരത്തെ ഏകാംബരേശ്വര ക്ഷേത്രം: അതിപുരാതന ശിവക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചിപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിക്കെപ്പെട്ടുവെന്ന് കരുതുന്ന ശിവക്ഷേത്രമായ ഏകാംബരേശ്വര പഞ്ചഭൂതങ്ങളിൽ ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. (Image: Instagram)
9/ 11
തിരുനൽവേലിയിലെ നെല്ലയ്യപ്പാർ ക്ഷേത്രം: സ്വാമി നെല്ലയ്യപ്പാറിനും ശ്രീ അരുൾതരും കാന്തിമതി അമ്മാളിനുമായി സമര്പ്പിച്ചിരിക്കുന്നതാണ് തിരുനെൽവേലിയിലുള്ള ഈ ക്ഷേത്രം. 71000 ചതുശ്ര മീറ്ററോളം വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. (Image: Instagram)
10/ 11
ചിദംബരം തില്ലൈ നടരാജ ക്ഷേത്രം: ഭഗവാൻ ശിവന് പ്രതിഷ്ഠ ആയ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ചിദംബരം ക്ഷേത്രം എന്നും അറിയപ്പെടുന്ന നടരാജ ക്ഷേത്രം 1,06,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ്. നടരാജ രൂപത്തിലുള്ള ശിവവിഗ്രഹമാണ് ക്ഷേത്രത്തിൽ മുഖ്യപ്രതിഷ്ഠ. (Image: Instagram)
11/ 11
ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം: മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ഭഗവാൻ രംഗനാഥനു വേണ്ടി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം. ആയിരം വർഷം പഴക്കമുള്ള ഒരു മമ്മിയും ഈ ക്ഷേത്രത്തിൽ സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രവും ലോകത്തിലെ രണ്ടാമത്തെ വലിയ ക്ഷേത്രവുമാണ് രംഗനാഥസ്വാമി ക്ഷേത്രം. (Image: Instagram)