കന്യാകുമാരി ജില്ലയിലെ ചരിത്ര പ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ തിരുവട്ടാർ ആദികേശവപെരുമാൾ ക്ഷേത്രം വർഷങ്ങൾക്കുശേഷം കുംഭാഭിഷേകത്തിനൊരുങ്ങി. ജൂലൈ 6ന് രാവിലെ 5.10നും 5.50നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കുംഭാഭിഷേക ചടങ്ങുകൾ നടക്കും. തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റർ അകലെ തെക്ക് ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.