ലോകത്തെ മനോഹരമായ രാജ്യങ്ങളിലൊന്നാണ് അയർലൻഡ്. വ്യത്യസ്ത വിഭാഗങ്ങൾ ഇവിടെ താമസമാക്കിയിട്ടുണ്ട്. ഓരോരുത്തർക്കും വ്യത്യസ്ത നിയമങ്ങളും. ഇനിസ് ബീഗ് ദ്വീപും അവിടുത്തെ നിവാസികളും അത്തരമൊരു വിഭാഗമാണ്. ഇവർ നടപ്പാക്കുന്ന ശാരീരിക ബന്ധത്തിന്റെ നിയമങ്ങൾ തീർത്തും വിചിത്രമാണ്. ഇവിടുത്തെ തലമുതിർന്ന നിവാസികൾ യുവ ജനതയെ ശാരീരിക ബന്ധത്തെ കുറിച്ചുള്ള ചില പ്രത്യേക തരം പാഠങ്ങൾ പഠിപ്പിച്ചുകൊടുക്കാറുണ്ട്
വിവാഹിതരായ ദമ്പതികൾ തമ്മിലുള്ള ശാരീരിക ബന്ധങ്ങൾക്കും തടസ്സങ്ങളുണ്ട്. ലൈംഗിക ബന്ധത്തിൽ പുരുഷൻ എപ്പോഴും ചുമതല ഏറ്റെടുക്കുന്നു. സ്ത്രീ നിഷ്ക്രിയയായി തുടരുന്നു. ആവർത്തിച്ചുള്ള ലൈംഗികബന്ധം ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇവിടുത്തെ പുരുഷന്മാരും വിശ്വസിക്കുന്നു. ആർത്തവത്തെ വേദനാജനകമായ ഒരു അനുഭവമായാണ് സ്ത്രീകൾ കരുതുന്നത്
ലൈംഗിക ചേഷ്ടകളായി കണക്കാക്കാവുന്ന എന്തും - എതിർലിംഗക്കാർ ഒരുമിച്ച് കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുക, സ്വയംഭോഗം ചെയ്യുക, ശരീരങ്ങൾ പരസ്പരം പര്യവേക്ഷണം ചെയ്യുക പോലുള്ളവ - ലൈംഗിക പ്രവർത്തികളെക്കുറിച്ച് ചർച്ച ചെയ്യുന്നതും ശിക്ഷാർഹമാണ്. ആൺകുട്ടികൾ മൃഗങ്ങളിൽ നിന്നോ ചിലപ്പോൾ നാട്ടിലെ മുതിർന്ന പുരുഷന്മാരിൽ നിന്നോ ആകും ശാരീരിക ബന്ധത്തെക്കുറിച്ച് അറിയുക