വാലെന്റൈൻസ് ദിനം (Valentine's Day) എന്നാൽ പൂക്കളും ചോക്ലേറ്റും മാത്രമാണോ? സ്നേഹത്തെ അതിന്റെ ഊഷ്മളതയിലേക്കെത്തിക്കുന്ന മറ്റനവധി കാര്യങ്ങളും പ്രണയ ദിനത്തിന്റേതായുണ്ട്. അതുകൊണ്ടു തന്നെ ചില കാര്യങ്ങളിൽ മുൻകരുതലാണ് അത്യാവശ്യം. കൃത്യമായ ജാഗ്രതയുണ്ടെങ്കിൽ ഭാവിയെ സുരക്ഷിതമാക്കാൻ സാധിക്കുന്ന ചെറിയ കാര്യങ്ങളിലാണ് ശ്രദ്ധ ആവശ്യം
തായ്ലൻഡാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ. കൗമാരക്കാരുടെ ഗർഭധാരണം ഇവിടെ ഒരു സാമൂഹിക വിഷയമാണ്. യൂണിവേഴ്സൽ ഹെൽത്ത് കെയർ കാർഡ് ഉടമകൾക്ക് ഒരു വർഷത്തേക്ക് ആഴ്ചയിൽ 10 കോണ്ടം ലഭിക്കാൻ അർഹതയുണ്ട്. ഗർഭനിരോധന ഉറകൾ നാല് വ്യത്യസ്ത സൈസുകളിൽ ലഭ്യമാകും. അവ തായ്ലൻഡിലെ ആശുപത്രികളിലെ ഫാർമസികളിൽ നിന്നും പ്രാഥമിക പരിചരണ യൂണിറ്റുകളിൽ നിന്നും വാങ്ങാം
2019ൽ BMJ ജേർണലുകളിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ബാങ്കോക്കിൽ ലൈംഗികരോഗങ്ങളിൽ വാൻ വർധനയുണ്ടായി. യുവാക്കൾക്കിടയിൽ 40% എസ്ടിഐ കേസുകളും 15-24 വയസ്സിനിടയിലുള്ളവരിൽ ആയിരുന്നു എന്നും പഠനം കണ്ടെത്തി. 2017-ൽ തായ്ലൻഡ് തലസ്ഥാനത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗമാണ് സിഫിലിസ് എന്ന് പഠനം കൂട്ടിച്ചേർത്തു