ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): നിർമ്മാണ രംഗത്തുള്ളവർ, വിദേശത്ത് പഠിക്കുന്നവർ, സോളാർ വ്യവസായികൾ, ബിൽഡർമാർ, രാഷ്ട്രീയക്കാർ, കായിക പരിശീലകർ എന്നിവർക്ക് ഈ മാസത്തിലെ അവസാന ആഴ്ച അനുകൂലമാണ്. വിവാഹിതരാകാൻ മാതാപിതാക്കളുടെ അനുമതിക്കായി കാത്തിരിക്കുന്നവർക്ക് അനുമതി ലഭിക്കാൻ സാധ്യതയുണ്ട്. സർക്കാർ ജീവനക്കാരുമായും മധ്യസ്ഥരുമായും ആശയവിനിമയം നടത്തുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകും. അത്തരം സന്ദർഭങ്ങളിൽ കരുതലോടെ ഇടപെടുക. നിങ്ങളുടെ ഐക്യു ഉയർന്ന നിലയിൽ തുടരും. അത് നിങ്ങളുടെ വിജയത്തിന് സഹായകമാകും. ലാഭവും പ്രശസ്തിയും ഉണ്ടാകാൻ വസ്തുസംസബന്ധമായ മേഖലയിലും സ്റ്റാർട്ടപ്പുകളിലും, ജ്വല്ലറിയിലും, സോളാർ ഉൽപ്പന്നങ്ങളുടെ ഡീലർഷിപ്പിലും, സർക്കാർ നിയമനങ്ങളിലും, മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും , മീഡിയ വ്യവസായത്തിലും നിക്ഷേപം നടത്തുന്നത് അഭികാമ്യമാണ്. ഭാഗ്യ നിറം : പീച്ചും നീലയും, ഭാഗ്യ ദിനം : ഞായറാഴ്ച, ഭാഗ്യ നമ്പർ : 1, ദാനം ചെയ്യേണ്ടത് : ആശ്രമങ്ങളിൽ ഗോതമ്പ് ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ച ദമ്പതികൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശരിയായ സമയമാണ്. സ്വയം സംതൃപ്തി നേടുന്നതിന് സമയം കണ്ടെത്താൻ ശ്രദ്ധിക്കുക. തിങ്കളാഴ്ച ശിവന് പാൽ അഭിഷേകം നടത്തുക. അവിവാഹിതർക്ക് യഥാർത്ഥ പൊരുത്തം കണ്ടെത്താൻ കഴിയും. പ്രണയബന്ധങ്ങൾ ഏതെങ്കിലും പങ്കാളിയുടെ ആധിപത്യ മനോഭാവം കൊണ്ട് തകർന്നേക്കാം. കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം പണവും സമയവും ചെലവഴിക്കുക, ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുക, ഓഹരിയിൽ നിക്ഷേപിക്കുക, നിങ്ങളുടെ പങ്കാളിക്ക് ഒരു അപ്രതീക്ഷിത സമ്മാനം നൽകുക. ഭാഗ്യ നിറം: കടൽ നീല, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ : 2, ദാനം ചെയ്യേണ്ടത് : പാവങ്ങൾക്ക് പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): വസ്തുവിന്റെയോ വീടിന്റെയോ മധ്യഭാഗത്ത് നിന്ന് ഇലക്ട്രിക് വസ്തുക്കൾ നീക്കം ചെയ്യുക. തുളസി ഇല കഴിച്ചുകൊണ്ട് പ്രഭാത ദിനചര്യകൾ ആരംഭിക്കുക. വിദ്യാർത്ഥികൾക്ക് വളർച്ച ഉറപ്പാണ്. വ്യക്തിത്വ വികസനവും സാമൂഹ്യബന്ധങ്ങളുടെ വ്യാപ്തിയും വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്ന ആഴ്ച്ചയാണിത്. സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആഴ്ച അവസാനത്തോടെ പോകാൻ സാധിച്ചേക്കും. കൺസൾട്ടന്റുമാർ, അധ്യാപകർ, ഗായകർ, പരിശീലകർ, വിദ്യാഭ്യാസ വിചക്ഷണർ, രാഷ്ട്രീയക്കാർ, അഭിഭാഷകർ എന്നിവർക്ക് ശ്രദ്ധേയമായ ആഴ്ചയാണിത്. തർക്കങ്ങൾ പരിഹരിക്കാൻ ഏറ്റവും നല്ല സമയമാണ്. അത് ഫലപ്രദമായി ഉപയോഗിക്കാൻ പരിശ്രമിക്കണം. പുസ്തകങ്ങൾ, അലങ്കാരങ്ങൾ, ധാന്യങ്ങൾ അല്ലെങ്കിൽ സംഗീത ഉപകരണങ്ങൾ എന്നിവയുടെ ബിസിനസ്സ് വളരും. സംഗീതജ്ഞർ, ഹോട്ടലുടമകൾ, ജോക്കികൾ, ലൈഫ് കോച്ചുകൾ, സംഗീതജ്ഞർ തുടങ്ങിയവർ ലാഭവും വളർച്ചയും വീണ്ടെടുക്കും. ഭാഗ്യ നിറം: വയലറ്റ്, ഭാഗ്യ ദിനം : വ്യാഴാഴ്ച്ച, ഭാഗ്യ നമ്പർ : 3, ദാനം ചെയ്യേണ്ടത് : കുട്ടികൾക്ക് തൈകൾ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): ഡോക്ടർമാരും കർഷകരും രേഖകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം. പണമിടപാടുകൾ, ജോലി അന്വേഷണം, വിവാഹാലോചനകൾ, പുതിയ ഓർഡറുകൾ അല്ലെങ്കിൽ വിദേശ യാത്രകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. വ്യവസായ ഭൂമിയിലെ നിക്ഷേപങ്ങൾ കാർഷിക മേഖലയേക്കാൾ ഉയർന്ന വരുമാനം നൽകും. ബാങ്ക് ജീവനക്കാർ, ഐടി ജീവനക്കാർ, കലാകാരന്മാർ അല്ലെങ്കിൽ അഭിനേതാക്കൾ, വാർത്താ അവതാരകർ, നർത്തകർ എന്നിവർക്ക് ലാഭമുണ്ടാക്കാനുള്ള മികച്ച അവസരമെന്ന നിലയിൽ നിക്ഷേപങ്ങൾ നടത്താവുന്നതാണ്. ഹാർഡ്വെയർ, നിർമ്മാണ സാമഗ്രികൾ, ലോഹം, വസ്ത്രങ്ങൾ എന്നിവയുടെ നിർമ്മാതാക്കൾ ബിസിനസ്സിൽ പുതിയ ഓഫർ പ്രതീക്ഷിക്കണം. ദയവായി നിങ്ങളുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭാഗ്യ നിറം : നീല, ചാര നിറം, ഭാഗ്യ ദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ : 5,6. ദാനം ചെയ്യേണ്ടത് : അനാഥാലയത്തിലേയ്ക്ക് പാത്രങ്ങൾ സംഭാവന ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ ആധിപത്യ സ്വഭാവം വ്യക്തിപരമോ തൊഴിൽപരമോ ആയ പങ്കാളികൾ തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായേക്കാം. ഗണപതി പ്രീതിയ്ക്കായി വഴിപാടുകൾ കഴിച്ച് അനുഗ്രഹം വാങ്ങുക. റിപ്പോർട്ടർമാർ, മാധ്യമങ്ങൾ, പ്രതിരോധം, യാത്രകൾ, തിയേറ്റർ, കായികതാരങ്ങൾ, മെഡിക്കൽ പ്രാക്ടീഷണർമാർ എന്നിവർക്ക് മുതിർന്നവരിൽ ഒരു മതിപ്പ് ഉണ്ടാക്കിയെടുക്കാൻ കഴിയും. ഈ ആഴ്ച ദീർഘദൂര യാത്രകളിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത് നല്ലതായിരിക്കും, കൂടാതെ ദീർഘദൂര യാത്രകളിൽ സ്വയം വാഹനം ഓടിക്കുന്നതും ഒഴിവാക്കണം. ഇന്ന് മോഡലിംഗ്, മെഡിക്കൽ, സ്പോർട്സ്, ഇവന്റുകൾ, ഓഡിഷനുകൾ, അഭിമുഖങ്ങൾ എന്നിവയിൽ ഭാഗ്യം പരീക്ഷിക്കാൻ അവസരം ലഭിക്കും. ഭാഗ്യ നിറം : കടൽ പച്ച, ഭാഗ്യ ദിനം : ബുധനാഴ്ച, ഭാഗ്യ നമ്പർ : 5, ദാനം ചെയ്യേണ്ടത് : മൃഗങ്ങൾക്ക് വെള്ളം ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): അവിവാഹിതർ പുതിയ ബന്ധങ്ങളിലേക്കും പ്രതിബദ്ധതകളിലേക്കും വീഴാനുള്ള സാധ്യതയുണ്ട്. പങ്കാളി, സുഹൃത്ത്, മാതാപിതാക്കൾ, കുട്ടികൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരോടൊത്ത് യാത്ര ആസൂത്രണം ചെയ്യും. നിങ്ങൾ ഐടിയിലോ സൗന്ദര്യവർദ്ധക വ്യവസായത്തിലോ ആണെങ്കിൽ ഭാഗ്യവും സ്ഥിരതയും ലഭിക്കും. നിങ്ങൾ പ്രശസ്തി വളർത്തിയെടുക്കാൻ നടത്തിയ പരിശ്രമം പൊതുവിൽ അംഗീകരിക്കപ്പെടും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും ഉത്തമമായത് ബഹുജനങ്ങളുമായുള്ള ആശയവിനിമയമാണ്. അവസരങ്ങൾ കിട്ടാൻ സമയമെടുക്കും. കുടുംബ സന്തോഷവും ജീവിതത്തിന് സമ്പൂർണ്ണതയും നൽകുന്ന സുഖപ്രദമായ അനുഭവം ഉണ്ടാകും. വിവാഹാലോചനകൾ തികച്ചും അനുകൂലമായതിനാൽ ഗൗരവമായി കാണണം. വീട്ടമ്മമാർ, കായികതാരങ്ങൾ, പ്രോപ്പർട്ടി ഡീലർമാർ, ഡെർമറ്റോളജിസ്റ്റുകൾ, ഗായകർ, ഡിസൈനർമാർ, ഇവന്റ് മാനേജ്മെന്റ്, ബ്രോക്കർമാർ, ഷെഫുകൾ, വിദ്യാർത്ഥികൾ എന്നിവർ അക്കാദമിക് രംഗത്ത് വിജയം നേടും. ഭാഗ്യ നിറം : പിങ്ക്, കടൽനീല, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ : 6, ദാനം ചെയ്യേണ്ടത് : പാവങ്ങൾക്ക് പാൽ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ബന്ധങ്ങളിൽ സുതാര്യത നിലനിർത്തുക, അല്ലാത്തപക്ഷം തെറ്റിദ്ധരിക്കപ്പെടും. വ്യക്തിബന്ധങ്ങൾക്കിടയിലെ മൗനം ഐക്യത്തിന് തടസ്സമാകും. പ്രധാനപ്പെട്ടതും വ്യക്തിപരവുമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങൾ ശിവന്റെയും കേതുവിന്റെയും അനുഗ്രഹം വാങ്ങണം. നിരവധി അവസരങ്ങൾ കിട്ടാനിടയുണ്ട്. എങ്കിലും അത് സ്വീകരിക്കുന്നതിന് മുമ്പ് നിയമപരമായ നൂലാമാലകൾ വിശകലനം ചെയ്യുന്നത് അഭികാമ്യം ആയിരിക്കും. മേലധികാരിയുടെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും അവ അനുസരിക്കുകയും ചെയ്യുക. അമിത ആഹ്ലാദം ഒഴിവാക്കുക. പ്രതിരോധം, നിയമം, വൈദ്യശാസ്ത്രം, ശാസ്ത്രജ്ഞർ, രാഷ്ട്രീയക്കാർ, നാടക കലാകാരന്മാർ, സിഎ, അഭിനേതാക്കൾ എന്നിവർക്ക് പ്രത്യേക ഭാഗ്യം ലഭിക്കും. ഭാഗ്യ നിറങ്ങൾ : പീച്ച്, ഭാഗ്യ ദിനം : തിങ്കളാഴ്ച, ഭാഗ്യ നമ്പർ : 7, ദാനം ചെയ്യേണ്ടത്: ദരിദ്രർക്ക് ഉരുക്ക് പാത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങളുടെ വീട്ടിലെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയും ഈ ആഴ്ച മുഴുവൻ അത് നിങ്ങളെ തിരക്കിലാക്കുകയും ചെയ്തേക്കാം. മൃഗങ്ങൾക്ക് ഭക്ഷണം നൽകി ആഴ്ച ആരംഭിക്കുക. ഗവൺമെന്റ് സ്ഥാപനങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ച വരുമാനം നൽകും. അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തണം. സാമ്പത്തിക നേട്ടങ്ങൾ വർധിക്കും. കാർഷിക ഭൂമിയും യന്ത്രസാമഗ്രികളും വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും, എന്നിരുന്നാലും ആരോഗ്യം ശ്രദ്ധിക്കേണ്ടതും വളരെയധികം ബാധ്യതകളും നിയമപരമായ തർക്കങ്ങളും ഒഴിവാക്കേണ്ടതും ആവശ്യമാണ്. ഡോക്ടർമാരും നിർമ്മാതാക്കളും നേട്ടങ്ങളാൽ ബഹുമാനിക്കപ്പെടും. പങ്കാളികളുമായി വ്യക്തിപരമായ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ സ്വയം നിയന്ത്രിക്കുക. ഭാഗ്യ നിറം : വയലറ്റ്, ഭാഗ്യ ദിനം : വെള്ളിയാഴ്ച, ഭാഗ്യ നമ്പർ : 6, ദാനം ചെയ്യേണ്ടത് : പാവപ്പെട്ടവർക്ക് വസ്ത്രങ്ങൾ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഈ ആഴ്ചയിലെ നിങ്ങളുടെ വിജയഗാഥകൾ സങ്കുചിത സൗഹൃദങ്ങളുമായി പങ്കിടുന്നത് ഒഴിവാക്കണം, അത് നിങ്ങളെ വഴിതെറ്റിക്കും. നിങ്ങളുടെ പങ്കാളിയുടെ വിശ്വാസമാർജ്ജിക്കാൻ വികാരങ്ങൾ പങ്കിടുക. സ്റ്റോക്ക് മാർക്കറ്റും പരിശീലന വ്യപാരവും ഗണ്യമായി വളരും. ദമ്പതികൾ പുഞ്ചിരിയോടെയും പ്രണയാർദ്രമായും നിലകൊള്ളും. നിങ്ങളുടെ പ്രതിച്ഛായയ്ക്ക് ഹാനികരമാകുന്ന തരത്തിൽ മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കണം. പ്രണയിക്കുന്നവർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പറ്റിയ സമയമാണ്. ബിസിനസ് ബന്ധങ്ങളും ഇടപാടുകളും ഉടൻ യാഥാർത്ഥ്യമാകും. ഡിസൈൻ, കയറ്റുമതി ഇറക്കുമതി, എഴുത്ത്, ഗ്ലാമർ വ്യവസായം, മാധ്യമങ്ങൾ എന്നിവയിലുള്ള ആളുകൾക്ക് പ്രശസ്തി ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഇന്ന് മികച്ച അവസരങ്ങൾ കിട്ടിയേക്കും. വിദ്യാർത്ഥികൾ, പരിശീലകർ, സംഗീതജ്ഞർ, എഴുത്തുകാർ, ഡിസൈനർമാർ, ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, അഭിനേതാക്കൾ എന്നിവർ മികച്ച ജനപ്രീതി നേടും. ഭാഗ്യ നിറം : പിങ്ക്, ഭാഗ്യ ദിനം : ചൊവ്വാഴ്ച, ഭാഗ്യ നമ്പർ : 9, ദാനം ചെയ്യേണ്ടത് : സ്ത്രീകൾക്ക് കുങ്കുമം ദാനം ചെയ്യുക.