തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റർ അകലെ തെക്ക് ഭാഗത്താണ് തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു തുല്യം പഴക്കവും ആചാരപ്പെരുമയുമുള്ള ക്ഷേത്രമാണ് തിരുവട്ടാറിലേത്. തിരുവനന്തപുരത്ത് ശ്രീപദ്മനാഭൻ കിഴക്ക് ദർശനത്തിലാണെങ്കിൽ തിരുവട്ടാറിൽ ആദികേശവൻ അഭിമുഖമായാണ് പള്ളികൊള്ളുന്നത്. ഇവിടെ നാഭിയിൽ പദ്മമില്ല. യോഗനിദ്രയിൽ വിരാട് രൂപമാണ് പ്രതിഷ്ഠ.
കുളച്ചൽ യുദ്ധത്തിനു പോകുംമുൻപ് മാർത്താണ്ഡവർമ മഹാരാജാവ് വാൾവെച്ച് വണങ്ങിയ പാരമ്പര്യം തിരുവട്ടാറിനുണ്ട്. 418 വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ കുംഭാഭിഷേകം നടത്തിയത്. തമിഴ്നാട് ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്. 2014ൽ ആരംഭിച്ച നവീകരണജോലികൾ ഡി.എംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം 7 കോടി രൂപ ചെലവഴിച്ചാണ്പൂര്ത്തിയാക്കിയത്.