മദ്യപിക്കാനായി മാത്രം ഷാപ്പിൽ പോകുന്ന കാലമല്ല ഇത്. നല്ല അടിപൊളി ഭക്ഷണം കഴിക്കാൻ കുടുംബത്തോടെ ഷാപ്പിൽ പോകുന്നതാണ് ഇക്കാലത്തെ ട്രെൻഡ്. ഇക്കാര്യത്തിൽ പ്രശസ്തമായ നിരവധി ഷാപ്പുകൾ കേരളത്തിലുണ്ട്. പ്രത്യേകിച്ചും കുട്ടനാടൻ രുചിവൈവിധ്യങ്ങളൊരുക്കുന്ന ഷാപ്പുകൾ ഏറെയുള്ളത് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്. ഭക്ഷണ കാര്യത്തിൽ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 7 ഷാപ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം...
1. കിളിക്കൂട് ഷാപ്പ്- കേരളത്തിലെ ഏറ്റവും പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കോട്ടയം ജില്ലയിലെ കുമരകത്താണ് കിളിക്കൂട് ഷാപ്പ്. കായൽ-കടൽ മത്സ്യങ്ങളും താറാവ് വിഭവങ്ങളുമൊക്കെയാണ് കിളിക്കൂട് ഷാപ്പിനെ വേറിട്ട് നിർത്തുന്നത്. കരിമീൻ, കൊഞ്ച്, ഞണ്ട് എന്നിവയൊക്കെ ഉണ്ടെങ്കിലും താറാവ് ഫ്രൈയാണ് കിളിക്കൂട് ഷാപ്പിനെ പ്രശസ്തിയിലേക്ക് എത്തിച്ചത്.
3. മുല്ലപ്പന്തൽ ഷാപ്പ്- ഭക്ഷണക്കൊതിയൻമാർക്കിടയിൽ വലിയ പേരുള്ള ഷാപ്പാണിത്. കുടുംബത്തോടൊപ്പം എത്തി നിരവധിപ്പേരാണ് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത്. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിലാണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. കരിമീൻ പൊള്ളിച്ചതും ബീഫ് ഫ്രൈയും തലക്കറിയുമൊക്കെ ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങളാണ്. കാടയിറച്ചിയും കൂന്തലും മുല്ലപ്പന്തൽ ഷാപ്പിലെ രുചിപ്പെരുമ കൂട്ടുന്ന വിഭവങ്ങളാണ്.
5. നെട്ടൂര് ഷാപ്പ്- കൊച്ചിയിലെ എരിവുള്ള രുചിവൈവിധ്യം കേരളത്തിന് പുറത്ത് നിന്നുള്ള സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിൽ പ്രധാനപ്പെട്ട രുചിയിടങ്ങളിലൊന്നാണ് നെട്ടൂർ ഷാപ്പ്. വൈകുന്നേരങ്ങളിൽ കുടുംബസമേതം നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്. ചെമ്മീൻ, ഞണ്ട്, മീൻ തലക്കറി എന്നിവയൊക്കെയാണ് നെട്ടൂർ ഷാപ്പിലെ പ്രധാന വിഭവങ്ങൾ.
7. കടമക്കുടി- അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുകയാണ് കടമക്കുടി. വൈകുന്നേരങ്ങളിലെ ഇവിടുത്തെ അസ്തമയം ഏറെ മാനസികോല്ലാസം നൽകുന്ന അനുഭവമാണ്. ഒപ്പം നല്ല ഷാപ്പ് വിഭവങ്ങൾ കഴിക്കാനും കഴിയും. കരിമീനും, കൊഞ്ചും ഞണ്ടും വരാലും ഉൾപ്പടെയുള്ള കായൽ മൽസ്യങ്ങളുടെ വൈവിധ്യമാണ് ഈ ഷാപ്പിനെ വേറിട്ട് നിർത്തുന്നത്.