റഷ്യയിലേക്ക് പോകാൻ ഒരുങ്ങുന്ന ചായക്കടക്കാരൻ വിജയനെയും ഭാര്യ മോഹനയെയും കാണാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തി. ലോകം ചുറ്റിസഞ്ചരിച്ച് ശ്രദ്ധേയരായ ദമ്പതികൾ സന്ദർശിക്കുന്ന ഇരുപത്തിയാറാമത്തെ വിദേശ രാജ്യമാണ് റഷ്യ. കൊച്ചിയിലെ ചായക്കടയിൽ എത്തി ആശംസയറിയിച്ച മന്ത്രി ഇരുവരുടെയും യാത്ര വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുമെന്ന് പ്രതികരിച്ചു. Photo- Twitter/ NS Madhavan
ചായക്കട നടത്തി ലോക രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന കൊച്ചിയിലെ ദമ്പതികൾ ഇതിനോടകം സന്ദർശിച്ചത് 25 രാജ്യങ്ങളാണ്. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണമോ എന്നത് മന്ത്രി ഇവരിൽ നിന്ന് ചോദിച്ചറിഞ്ഞു. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലുമാണ് മാറ്റം വേണ്ടതെന്നായിരുന്നു ദമ്പതികള്‍ മന്ത്രിയെ അറിയിച്ചത്. Photo- ANI
കേരളത്തിലെ ടൂറിസം മേഖലയിലെ മാറ്റങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ശുചിത്വവും വിനോദസഞ്ചാരികളോടുള്ള പെരുമാറ്റവും മാറ്റങ്ങളില്‍ പരിഗണിക്കണമെന്ന് മന്ത്രിയോട് വിജയൻ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേകപരിശീലനം നല്‍കുമെന്ന് മന്ത്രി ഉറപ്പും നല്കി. Photo- ANI
ഒക്ടോബര്‍ 21 നാണ് വിജയന്റെയും മോഹനയുടെയും റഷ്യന്‍ യാത്ര. മൂന്നു ദിവസം മോസ്കോയിലും മൂന്നൂ ദിവസം സെന്റ് പീറ്റേഴ്സ് ബർഗിലുമെന്നതാണ് പ്ലാന്‍. ഇതിനിടയില്‍ റഷ്യന്‍ പ്രസിഡന്റിനെ കാണാനും പദ്ധതിയുണ്ട്. കഴിഞ്ഞ 14 വർഷത്തിനിടെ 25 രാജ്യം സന്ദർശിച്ചവരാണു വിജയനും മോഹനയും. ചേർത്തലയിൽനിന്നു കൊച്ചിയിലേക്കു ജീവിതം പറിച്ചുനട്ടതോടെയാണു സഞ്ചാരം ഹരമായത്. കോവിഡ് നിയന്ത്രണങ്ങളിൽ അയവുണ്ടായതോടെയാണ് റഷ്യയിലേക്ക് അടുത്ത യാത്രയ്ക്ക് ഒരുങ്ങിയത്. എല്ലാവിധ ആശംസകളും നേർന്നാണ് കേരളത്തിന്റെ ടൂറിസം മന്ത്രി അവിടെ നിന്ന് മടങ്ങിയത്.