കൊച്ചി: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് കുട്ടികളെ കളമശേരി മെഡിക്കൽ കോളേജിൽ നിന്നും കോയമ്പത്തൂർ ജൻഡർ ആശുപത്രിയിലേക്ക് മാറ്റുന്നു.
2/ 6
കുട്ടികളെയുംകൊണ്ടുള്ള ആംബുലൻസ് ഉടനെ കളമശേരി മെഡിക്കൽ കോളേജിൽനിന്ന് പുറപ്പെട്ടു. വൈകിട്ട് 5.50ഓടെയാണ് ആംബുലൻസുകൾ പുറപ്പെട്ടത്. ആംബുലൻസുകൾക്ക് വഴിയൊരുക്കി പൊലീസ് സംഘം രംഗത്തുണ്ട്.
3/ 6
ആളുകളും വാഹനങ്ങളും ഒഴിഞ്ഞുമാറി പാത ഒരുക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
4/ 6
ഈ കുട്ടികളുടെ മാതാപിതാക്കൾ പൊള്ളലേറ്റ് മരിച്ചിരുന്നു. കാലടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ സെബി ഔസേപ്പും ഭാര്യയുമാണ് LPG ഗ്യാസ് ലീക്ക് ചെയ്തു തീ പടർന്ന് മരിച്ചത്.
5/ 6
കുട്ടികളെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പൊള്ളൽ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് കോയമ്പത്തൂരിലേക്ക് മാറ്റുന്നത്.
6/ 6
കുട്ടികളെയും കൊണ്ടുപോകുന്ന ആംബുലൻസുകളുടെ നമ്പർ ഇതാണ്- KL 41 P 5798, KL 05 AG 7478