കന്യാകുമാരിയിൽനിന്ന് വട്ടക്കോട്ടയിലേക്ക് ബോട്ട് സർവീസിന് തുടക്കമായി
കന്യാകുമാരിയില്‍നിന്ന് യാത്ര ആരംഭിച്ച് ചിന്നമുട്ടം വഴി വട്ടക്കോട്ടയ്ക്ക് സമീപം എത്തി തിരികെ കന്യാകുമാരിയിലേക്ക് മടങ്ങുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്
കന്യാകുമാരി: വിനോദ സഞ്ചാരികൾക്കായി കന്യാകുമാരിയിൽ രണ്ട് ബോട്ട് സർവീസുകൾ കൂടി ആരംഭിച്ചു. കന്യാകുമാരി പൂംപുഹാര്‍ ഷിപ്പിങ് കോര്‍പറേഷന്റെ ബോട്ടു ജെട്ടിയില്‍നിന്ന് വട്ടക്കോട്ടയിലേക്കാണ് പുതിയ ബോട്ട് സര്‍വീസ്.
2/ 7
താമ്രപര്‍ണി, തിരുവള്ളുവര്‍ എന്നീ ബോട്ടുകളാണ് സര്‍വിസ് നടത്തുന്നത്. കന്യാകുമാരിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.വി. വേലു പുതിയ ബോട്ടുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
3/ 7
രാവിലെ എട്ടിന് തുടങ്ങുന്ന സര്‍വിസ് വൈകീട്ട് നാലുവരെയായിരിക്കും. വിവേകാനന്ദപ്പാറയിലേക്ക് പോകുന്ന ടിക്കറ്റ് കൗണ്ടറിന് സമീപമാണ് വട്ടക്കോട്ട യാത്രക്ക് പ്രത്യേക ടിക്കറ്റ് കൗണ്ടര്‍ സജ്ജമാക്കിയിട്ടുള്ളത്.
4/ 7
കന്യാകുമാരിയില്‍നിന്ന് യാത്ര ആരംഭിച്ച് ചിന്നമുട്ടം വഴി വട്ടക്കോട്ടയ്ക്ക് സമീപം എത്തി തിരികെ കന്യാകുമാരിയിലേക്ക് മടങ്ങുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. താമ്രപര്‍ണി എ.സി ബോട്ടാണ്. ഇതിൽ 75 പേര്‍ക്ക് യാത്ര ചെയ്യാം. തിരുവള്ളുവറില് 150 പേര്‍ക്ക് യാത്ര ചെയ്യാനാകും.
5/ 7
തിരുവള്ളുവർ ബോട്ടിൽ 19 സീറ്റ് എ.സിയാണ്. ബാക്കിയുള്ള സീറ്റ് സാധാരണ നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. എ.സി ബോട്ടിലെ യാത്രക്ക് 450 രൂപയും സാധാരണ സീറ്റിന് 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ബോട്ടുകളും 8.24 കോടി രൂപ നൽകി വാങ്ങിയതാണ്.
6/ 7
പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജാവംശമാണ് വട്ടകോട്ട പണിതത്. നിലവില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് വട്ടക്കോട്ട. കന്യാകുമാരിയിൽനിന്ന് വട്ടക്കോട്ടയിലെത്തി തിരികെ കന്യാകുമാരി വരെ ആറര നോട്ടിക്കൽ മൈൽ ദൂരമാണുള്ളത്.
7/ 7
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ടി.മനോതങ്കരാജ്, മേയര്‍ ആര്.മഹേഷ്, എസ് രാജേഷ് കുമാര്‍ എം.എല്‍.എ , കലക്ടര്‍ പി.എൻ. ശ്രീധര്‍ , കന്യാകുമാരി ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റ് കുമരിസ്റ്റീഫൻ തുടങ്ങിയവര്‍ പങ്കെടുത്തു.