ആത്മീയ ടൂറിസം -എല്ലാവർഷവും വർക്കലയിൽ മുടങ്ങാതെ എത്തുന്നവരും ചുരുക്കമല്ല. ആത്മീയ ടൂറിസം സാധ്യതകളും ഏറെയാണ്. ഇവിടുത്തെ കടലില്‍ മുങ്ങിനിവരുമ്പോള്‍ പാപങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. പാപങ്ങളെ നശിപ്പിക്കുന്നതിനാല്‍ ഇവിടം 'പാപനാശം' എന്നറിയപ്പെടുന്നു. ജനാർദ്ദന സ്വാമി ക്ഷേത്രം, ശിവഗിരി, നടരാജ ഗുരുകുലം എന്നിവിടങ്ങളിലും സഞ്ചാരികളെത്തും.