ഗർഭനിരോധന ഉറകളെ (condom for birth control) കുറിച്ച് ചിന്തിക്കുമ്പോൾ പഴങ്ങളെയും പച്ചക്കറികളെയും കുറിച്ച് നിങ്ങൾ ചിന്തിക്കുമോ? ചിക്കൻ കറി മുതൽ പച്ചമാങ്ങയും ബിരിയാണി ഫ്ലേവറും വരെ എത്തിനിൽക്കുന്ന കോണ്ടം വിപണിയിലേക്ക് ഇനി പഴങ്ങളുടെയും പച്ചക്കറികളുടെയും വരവാണ്. ഗർഭനിരോധനത്തിന്റെ പുതിയ യുഗം വന്നുചേരുകയാണോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം
'റിലേറ്റ്' എന്ന റിലേഷൻഷിപ്പ് കൗൺസിലിംഗ് സംഘടന, സുരക്ഷിതമായ ലൈംഗികതയ്ക്ക് തീർത്തും 'പച്ചയായ സമീപനം' സ്വീകരിക്കുന്ന ഒരു പുതിയ ഗർഭനിരോധന മാർഗ്ഗം സൃഷ്ടിച്ചു കഴിഞ്ഞു. വിവിധയിനം പഴങ്ങളുടേയും പച്ചക്കറികളുടേയും രുചികളിലുള്ള 'ഹോർട്ടികൾച്ചറൽ സൊസൈറ്റി' കോണ്ടങ്ങളുടെ ആരോഗ്യകരമായ ശ്രേണി ഈ സ്ഥാപനം നിർമ്മിച്ചിട്ടുണ്ട്. ഏതൊക്കെ ഫ്ലേവറിലാണ് ഇവ ലഭിക്കുക എന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാകും, അല്ലേ? (തുടർന്നു വായിക്കുക)
യുകെയിൽ 65 വയസ്സിനു മുകളിലുള്ളവരിൽ ലൈംഗിക രോഗങ്ങൾ പകരുന്നത് വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ്ടിഡി/എച്ച്ഐവി തടയുന്നതിനുള്ള വിവിധ മാർഗങ്ങൾ ലഭ്യമാണെങ്കിലും, സ്ത്രീ ശാക്തീകരണം ഒരു വിദൂര സ്വപ്നമായി തുടരുന്നു, പെരുമാറ്റത്തിലെ മാറ്റം ഇതുവരെ പ്രാവർത്തികമായിട്ടില്ല. അതുവരെ എസ്ടിഐ/എച്ച്ഐവി പ്രതിരോധ ആയുധശേഖരത്തിന്റെ പ്രധാന ഭാഗമായി കോണ്ടം തുടരും