തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരകൊണ്ട. ഇന്ന് താരത്തിന്റെ 34ാം പിറന്നാളാണ്.
2/ 9
പ്രായം 34 ആയെങ്കിലും ഇതുവരെ വിവാഹത്തെ കുറിച്ചോ ഭാവി വധുവിനെ കുറിച്ചോ താരം ചിന്തിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ഇതിനിടയിൽ രശ്മിക മന്ദാനയുമായി പ്രണയത്തിലാണെന്ന വാർത്തയും ഇടയ്ക്ക് ഉയർന്നു വരും.
3/ 9
പ്രണയത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പം മുമ്പൊരു അഭിമുഖത്തിൽ ദേവരകൊണ്ട വ്യക്തമാക്കുന്നുണ്ട്. ജിക്യു ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
4/ 9
പ്രണയ ജീവിതത്തിൽ ഒരിക്കൽ പോലും 'ഐ ലൗവ് യൂ ടൂ' എന്ന് തിരിച്ചു പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. ഇതിനുള്ള കാരണവും വിജയ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
5/ 9
പ്രണയത്തിലാകാൻ ഇഷ്ടപ്പെടുന്നയാളാണ് താൻ. പ്രണയകഥകളിലും താൻ വിശ്വസിക്കുന്നു. അത് തനിക്ക് സന്തോഷം നൽകും. പക്ഷേ, ഹൃദയം തകരുന്നതിനെ കുറിച്ച് തനിക്ക് ഭയമാണെന്നും അർജുൻ റെഡ്ഡി താരം പറയുന്നു.
6/ 9
സ്നേഹത്തെ കുറിച്ച് അച്ഛൻ നൽകിയ ഉപദേശമാണ് താൻ പിന്തുടർന്നതെന്നും വിജയ് അഭിമുഖത്തിൽ പറയുന്നുണ്ട്. സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ കാപട്യമെന്നും ലോകത്തിന്റെ കേന്ദ്രം പണമാണെന്നുമാണ് അച്ഛൻ പറഞ്ഞത്.
7/ 9
ഇത് തന്നിൽ ആഴത്തിൽ വേരൂന്നിയതിനാൽ മുതിർന്നപ്പോൾ ബന്ധങ്ങളിൽ താൻ വിശ്വസിച്ചിരുന്നില്ല. തന്റെ അടുക്കൽ വരുന്നവരെല്ലാം ഒരു ആഗ്രഹവുമായാണ് വന്നതെന്ന് വിശ്വസിക്കാൻ തുടങ്ങി.
8/ 9
അവർ എന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാൽ, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് തിരിച്ചു പറഞ്ഞിട്ടില്ല. ഇന്നുവരെ, അത് സ്വാഭാവികമായി വരേണ്ടതുപോലെ വരുന്നില്ല. ഇതായിരുന്നു താരത്തിന്റെ മറുപടി.
9/ 9
തന്റെ ഈ കാഴ്ച്ചപ്പാടിന് പിന്നീട് മാറ്റമുണ്ടായതായും വിജയ് പറയുന്നു. ഒരു പെൺകുട്ടിയുമായി ഏറെ കാലം അടുപ്പത്തിലായപ്പോഴായിരുന്നു അത്. എന്നാൽ ആ പെൺകുട്ടി ഏതാണെന്ന് വെളിപ്പെടുത്താൻ താരം തയ്യാറായില്ല.