ലോക്ക് ഡൗണിൽ പഠനം മുടങ്ങുമെന്ന പേടിവേണ്ട; വാട്സ്ആപ്പ് ഗ്രൂപ്പ് ക്ളാസ് മുറിയാക്കി നെടുവേലി സ്കൂൾ
എസ്എസ്എൽസി പരീക്ഷയ്ക്കുള്ള പഠന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ എട്ടു വർഷവും തുടർച്ചയായി എസ്എസ്എൽസി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം നേടിയ സ്കൂളാണ് നെടുവേലി ഗവ. സ്കൂൾ.
തിരുവനന്തപുരം: ലോക്ക് ഡൗണിൽ കുടുങ്ങി പഠനം മുടങ്ങിപ്പോകാതെ വീടു തന്നെ ക്ലാസ് മുറിയാക്കിയിരിക്കുകയാണ് നെടുവേലി ഗവൺമെന്റ് സ്കൂളിലെ വിദ്യാര്‍ഥികൾ. ലോക്ക്ഡൗണിൽ പെട്ടുപോയതിന്റെ വിഷമമില്ലാതെ ഇനി നടക്കാനുള്ള പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പിലാണ് ഇവർ. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് പഠനം.
2/ 6
എസ്എസ്എൽസി പരീക്ഷയ്ക്കുള്ള പഠന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ എട്ടു വർഷവും തുടർച്ചയായി എസ്എസ്എൽസി പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം നേടിയ സ്കൂളാണ് നെടുവേലി ഗവ. സ്കൂൾ.
3/ 6
പത്താംക്ലാസിൽ ഇനി നടക്കേണ്ട ഗണിതം, ഫിസിക്സ്, കെമിസ്ട്രി പരീക്ഷകൾക്കായി വിദ്യാർഥികളെ ഒരുക്കുകയാണ് അധ്യാപകർ. എല്ലാ ദിവസവും 11 മണിക്ക് അധ്യാപകർ തയ്യാറാക്കുന്ന വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അധ്യാപകർ നൽകും. കുട്ടികളും ഈ സമയം ഓൺലൈനിൽ ഹാജരായിരിക്കും.
4/ 6
കുട്ടികള്‍ക്ക് ചെയ്തു നോക്കുന്നതിനും ഉത്തരങ്ങൾകണ്ടെത്തുന്നതിനുമായി വർക്ക് ഷീറ്റുകളും നൽകും. ഉത്തരങ്ങൾ കുട്ടികൾ അധ്യാപകർക്ക് അപ്ലോഡ് ചെയ്യണം. അധ്യാപകർ അവ മൂല്യ നിർണയം നടത്തി ഗ്രൂപ്പിൽ ഇടും.
5/ 6
പത്താംക്ലാസിലെ 134 കുട്ടികളെയും ഡിവിഷൻ അടിസ്ഥാനത്തിൽ പ്രത്യേകം വാട്സ്ആപ്പ് ക്ലാസ് ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട്. ഓൺലൈൻ ക്ലാസ് ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി മനോജ് കുമാർ നിർവഹിച്ചു.
6/ 6
നിശ്ചിത വിഷയങ്ങളിൽവിദഗ്ധ ഫാക്കൽറ്റി അംഗങ്ങളുടെ ക്ലാസുകളും തുടർ ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയായി തീർന്നിരിക്കുകയാണ് നെടുവേലി സർക്കാർ സ്കൂൾ.