വയനാട്: ഈ അവധിക്ക് അങ്ങോട്ട് ഒരു യാത്ര തെരഞ്ഞെടുക്കാൻ അത്ര ആലോചിക്കാനുണ്ടോ?
വയനാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് ആലോചിക്കാൻ കാരണങ്ങൾ ഏറെ യുണ്ടാവും. പക്ഷെ ഈ വേനലവധിക്കാലത്ത് അങ്ങോട്ടൊരു യാത്ര പോകാൻ അത്ര ആലോചിക്കേണ്ട കാര്യമില്ല
News18 | March 29, 2019, 4:38 PM IST
1/ 9
വയനാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് ആലോചിക്കാൻ കാരണങ്ങൾ ഏറെയുണ്ടാവും. പക്ഷെ ഈ വേനലവധിക്കാലത്ത് അങ്ങോട്ടൊരു യാത്ര പോകാൻ അത്ര ആലോചിക്കേണ്ട കാര്യമില്ല.ഭൂപ്രദേശത്തിന്റെ 38 ശതമാനവും വനം.വയനാട്ടിൽ പോയാൽ തീർച്ചയായും സന്ദർശിക്കേണ്ട ചില സ്ഥലങ്ങൾ നോക്കാം(ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)
2/ 9
2. ചെമ്പ്ര കൊടുമുടി- വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരം. ട്രെക്കിങ് പ്രധാന ആകർഷണം. (ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)
3/ 9
3. എടക്കൽ ഗുഹ- ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകൾ. (ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)
4/ 9
4. കാന്തൻപാറ വെള്ളച്ചാട്ടം- മേപ്പാടിക്ക് എട്ടു കിലോമീറ്റർ കിഴക്കാന് ഈ വെള്ളച്ചാട്ടം. (ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)
5/ 9
5. പക്ഷിപാതാളം- തിരുനെല്ലിയിലെ ബ്രഹ്മഗിരികളിൽ ആണ് ഒരു പക്ഷിനിരീക്ഷണ കേന്ദ്രം.ട്രെക്കിങ് പ്രധാന ആകർഷണം (ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)
6/ 9
6. പൂക്കോട് തടാകം- സമുദ്ര നിരപ്പിൽ നിന്നും 770 മീറ്റർ ഉയരത്തിലുള്ള തടാകത്തിനു ചുറ്റും നടക്കുവാനായി നടപ്പാത, തടാകത്തിൽ പെഡൽ ബോട്ടുകൾ. ബോട്ടിങ്, സൈക്ലിങ് എന്നിവ പ്രധാനം (ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)
7/ 9
7. കുറുവദ്വീപ്- കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് 950 ഏക്കർ വിസ്തീർണമുള്ള കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ബോട്ടിങ് പ്രധാന ആകർഷണം (ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)
8/ 9
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കോഴിക്കോട്. അവിടെ നിന്നും റോഡ് മാർഗം 86 കിലോമീറ്റർ കരിപ്പൂർ വിമാനത്താവളത്തിൽനിന്നും മൈസൂർ നിന്നും ഊട്ടിയിൽ നിന്നും ഏതാണ്ട് 100 കിലോമീറ്റർ ദൂരം. (ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)
9/ 9
ഇതൊക്കെ ആയാലും ഇത്തവണ പതിവുള്ള തണുപ്പ് പ്രതീക്ഷിച്ച് ആരും വയനാട്ടിലേക്ക് വരേണ്ട. തെരഞ്ഞെടുപ്പ് ചൂടിന് പുറമെ കാലാവസ്ഥയിലുള്ള മാറ്റവും തണുപ്പ് കുറച്ചിട്ടുണ്ടെന്നാണ് വയനാട്ടുകാരുടെ പക്ഷം. (ചിത്രം- കേരള ടൂറിസം/വയനാട് ടൂറിസം ഡോട്ട് ഓർഗ്)