വിവാഹം കഴിഞ്ഞ് ആറ് മാസം കഴിയുമ്പൊഴേക്കും 'വിശേഷ'മൊന്നുമായില്ലേ എന്ന് ചോദ്യങ്ങൾ കേട്ടു തുടങ്ങുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. വിവാഹം, കുട്ടികൾ, കുടുംബം തുടങ്ങിയവയെല്ലാം ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അതിൽ മറ്റുള്ളവർക്ക് അഭിപ്രായങ്ങളും തീരുമാനവും പറയാൻ യാതൊരു അവകാശവുമില്ലെന്നൊന്നും പലരും ഓർക്കാറില്ല. (Image: Instagram)
അടുത്തിടെ സദ്ഗുരുവുമായുള്ള സംഭാഷണത്തിലും കുട്ടികളെ കുറിച്ചുള്ള വിഷയം ചർച്ചയായി. ലോകത്ത് ഇപ്പോൾ തന്നെ ജനസംഖ്യ വളരെ കൂടുതലാണെന്നും തനിക്ക് കുട്ടികൾ വേണ്ടെന്നുമായിരുന്നു ഉപാസന വ്യക്തമാക്കിയത്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മരുമകൾ പൊതുവേദിയിൽ പറഞ്ഞ കാര്യം ടോളിവുഡിലെ വലിയ ചർച്ചയാകാൻ കൂടുതൽ സമയവും വേണ്ടിവന്നില്ല. (Image: Instagram)
നേരത്തേയും അമ്മയാകുന്നതിനെ കുറിച്ച് ഉപാസന വ്യക്തമായി തന്റെ നിലപാട് പറഞ്ഞതാണ്. വിവാഹം ശേഷം ഗർഭിണിയാകണോ എന്നത് തന്റെ തീരുമാനമാണ്. ഇപ്പോൾ കുട്ടികൾ വേണ്ടെന്നാണ് തങ്ങളുടെ തീരുമാനം. മത്രമല്ല, ഗർഭധാരണത്തെ കുറിച്ച് തനിക്ക് ചില ആശങ്കകളുമുണ്ട്. ഇപ്പോൾ താൻ ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ്. എപ്പോൾ കുട്ടികളാകണമെന്നതിനെ കുറിച്ചും തനിക്കും ഭർത്താവിനും വ്യക്തമായ ധാരണയുണ്ട്- ഉപാസനയുടെ വാക്കുകൾ. (image: Instagram)
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകനെന്ന നിലയിൽ ആരാധകരെ സന്തോഷിപ്പിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തം. ഒരു കുടുംബം ആയാൽ തന്റെ ലക്ഷ്യത്തിൽ നിന്ന് ശ്രദ്ധ പോയേക്കാം. ഉപാസനയ്ക്കും ചില ലക്ഷ്യങ്ങളുണ്ട്. അതിനാൽ കുറച്ചു വർഷത്തേക്ക് കുട്ടികൾ വേണ്ടെന്നാണ് തങ്ങളുടെ തീരുമാനം എന്നാണ് രാം ചരൺ പറഞ്ഞത്. (Image: Instagram)