പങ്കാളി അറിയാതെ ഗർഭനിരോധന ഉറയിൽ (condom) തുളയിട്ട യുവതിക്ക് ജയിൽ ശിക്ഷ. തീർത്തും വിചിത്രമായ ഈ സംഭവം കേൾക്കുന്നവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രാദേശിക കോടതി സ്ത്രീക്കു മേൽ ലൈംഗികാതിക്രമ കുറ്റം ചുമത്തി. 42 കാരനായ പങ്കാളിയോട് ഇവർ സ്റ്റെൽതിംഗ് എന്ന് വിളിക്കുന്ന കപടപ്രയോഗം എന്ന കുറ്റം നടത്തിയതായി കണ്ടെത്തി
ശാരീരികമായി ബന്ധപ്പെടുന്നതിനിടയിൽ ഉറ നീക്കം ചെയ്യുകയും പിന്നീട് പങ്കാളിയിൽ നിന്ന് മറയ്ക്കുകയും ചെയ്യുന്ന രീതിയാണ് സ്റ്റെൽത്തിംഗ്. സാധാരണഗതിയിൽ, ഈ കുറ്റത്തിന് പുരുഷൻമാരെയാണ് ശിക്ഷിക്കുന്നത്, എന്നാൽ ഒരു സ്ത്രീ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. ഇങ്ങനെ ചെയ്യാൻ യുവതിക്ക് വിചിത്രമായ ഒരു കാരണവുമുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
പശ്ചിമ ജർമ്മനിയിൽ നിന്നുള്ള 39 കാരിയായ സ്ത്രീ ഗർഭിണിയാകാൻ വേണ്ടിയാണത്രെ പങ്കാളിയുടെ ഗർഭനിരോധന ഉറയിൽ തുള വീഴ്ത്തിയത്. 2021 ന്റെ തുടക്കത്തിൽ ഇരുവരും ഓൺലൈനിൽ കണ്ടുമുട്ടുകയും ഒരു സാധാരണ രീതിയിലെ ശാരീരിക ബന്ധം ആരംഭിക്കുകയും ചെയ്തു. എന്നാൽ യുവതിക്ക് പിന്നീട് തന്റെ പങ്കാളിയോട് കൂടുതൽ ശക്തമായ വികാരങ്ങൾ ഉണ്ടായി
ഗർഭിണിയായില്ലെങ്കിലും ഉറ അട്ടിമറിച്ചെന്നും ഗർഭിണിയാണെന്ന് കള്ളം പറഞ്ഞെന്നും യുവതി പങ്കാളിയോട് സമ്മതിച്ചു. തുടർന്ന് യുവാവ് യുവതിക്കെതിരെ കുറ്റം ചുമത്തിയെന്നാണ് റിപ്പോർട്ട്. കുറ്റകൃത്യം ബലാത്സംഗമാണോ എന്ന് ആദ്യം അന്വേഷണം നടന്നു. നിയമം അവലോകനം ചെയ്യുന്നതിനിടെ സ്റ്റെൽതിംഗ് എന്ന കുറ്റകൃത്യത്തെക്കുറിച്ച് വായിച്ചതിന് ശേഷം ലൈംഗികാതിക്രമ കുറ്റം ആണ് ഉചിതമെന്ന് ജഡ്ജി തീരുമാനിച്ചു