വായുവിൽ കലരുന്ന റാഡൺ എന്ന വാതകമൂലകം ശ്വസിക്കുന്നത് വഴിയും ശ്വാസകോശ അർബുദം ഉണ്ടാകാം. നിറമില്ലാത്ത ഒരു റേഡിയോ ആക്ടിവ് വാതകമാണ് ഇത്. മണ്ണിൽ പ്രകൃത്യാ കണ്ടു വരുന്നതാണ്. കെട്ടിടങ്ങളുടെയും വീടുകളുടെയും ചെറിയ വിടവുകളിലൂടെ ഇത് പ്രവേശിക്കുകയും പൊട്ടലുകൾ ഉണ്ടാക്കുകയും ചെയ്യും. റാഡൺ സിഗരറ്റ് പുകയുമായി കലരുമ്പോൾ ശ്വാസകോശ അർബുദത്തിന് അത് കാരണമാകും.