വാലി ഓഫ് ഫ്ലവേഴ്സ്: ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര ഇന്ത്യയിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ ഈ താഴ്വരയില് നിന്ന് അനേകം മികച്ച ചിത്രങ്ങള്‍ ജന്മമെടുത്തിട്ടുണ്ട്. ഗോവിന്ദാഘട്ടില് നിന്ന് താഴ്വരയിലേക്കുള്ള യാത്രയ്ക്കിടയില്‍ നയനമനോഹരമായ നിരവധി കാഴ്ചകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
ഇന്ത്യയിലെ ആത്മീയ കേന്ദ്രങ്ങളില്‍ പ്രഥമ സ്ഥാനത്ത് ഇടം നേടിയ വാരണാസി ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരം കൂടിയാണ്. ക്ഷേത്രങ്ങളാല്‍ സമ്പന്നമായ ഇവിടം ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയ സങ്കേതമാണ്. സ്നാന ഘട്ടങ്ങള്‍, ബോട്ടിലൂടെയുള്ള ഗംഗാ നദിയിലെ യാത്രയും, സന്ധ്യാ സമയം നടക്കുന്ന ഗംഗാ ആരതിയും മികച്ച ചിത്രങ്ങള്‍ സമ്മാനിക്കും.
ആന്‍ഡമാന്‍ ദ്വീപുകളിലെ പ്രകൃതി രമണീയമായ കാഴ്ചകളും തെളിഞ്ഞ നീല വെള്ളവും പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളും ലോകത്തിലെ ഏതൊരു പ്രമുഖ ബീച്ചുമായും മത്സരിക്കാന്‍ പോന്നതാണ്. അത്രയധികം മനോഹര ചിത്രങ്ങളാണ് ഈ ദ്വീപില്‍ നിന്ന് പിറവിയെടുത്തിരിക്കുന്നത്. അതിനാല്‍ എല്ലാ ഫോട്ടോഗ്രാഫര്‍മാരും നിര്‍ബന്ധമായും പോകേണ്ട ഇടമാണ് ആന്‍ഡമാന്‍ ദ്വീപുകള്‍.