ഈ തീയതികളിൽ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം… ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): എട്ടുത്തുചാട്ടം നിങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കി പരമാവധി നിയന്ത്രിക്കുക. ഇന്ന് പണപരമായ ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കുക. നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള പുതിയ അവസരം തുറന്ന മനസ്സോടെ സ്വീകരിക്കുക. നിങ്ങൾക്ക് അടുപ്പമുള്ള ബന്ധുവിലൂടെ പുതിയ ഒരാളെ പരിചയപ്പെടും. അയാൾ സർക്കാരിലുള്ള സ്വാധീനം വഴി നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കും. അഭിനേതാക്കൾക്കും വ്യവസായികൾക്കും പുതിയ അവസരങ്ങൾ തുറന്ന് കിട്ടും. ലെതർ ഉൽപ്പന്നങ്ങൾ ഇന്ന് ഉപയോഗിക്കാതിരിക്കുക. വ്യക്തിപരമായ കാര്യങ്ങളിൽ അസംതൃപ്തിയുണ്ടാവും. ഭാഗ്യ നിറം: നീല, മഞ്ഞ, ഭാഗ്യ ദിനം – ഞായർ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: ആശ്രമത്തിൽ മഞ്ഞ പഴങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): ഇന്ന് നിങ്ങൾക്ക് ഓഫീസിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരിക്കും. പുതിയ ബിസിനസ് സംരംഭം ആരംഭിക്കാൻ പറ്റിയ ദിവസമാണ്. വീട് മോടിപ്പിക്കാനും മറ്റുമായി പണം ചെല്ലവാക്കിയേക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുന്ന മനോഹരമായി ദിവസമായിരിക്കും. ഒരു വലിയ കമ്പനിയുമായി പാർട്ണർഷിപ്പിൽ ഏർപ്പെടാൻ പറ്റിയ സമയമാണ്. രാഷ്ട്രീയക്കാർ ശത്രുക്കളെ സൂക്ഷിക്കുക. യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കുക. ഭാഗ്യ നിറം: ആകാശ നീല, ഭാഗ്യ ദിനം – തിങ്കളാഴ്ച. ഭാഗ്യ സംഖ്യ – 2,6. ദാനം ചെയ്യേണ്ടത്: പാവപ്പെട്ടവർക്ക് വെളുത്ത നിറത്തിലുള്ള മധുരം നൽകുക
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): ഏത് മേഖലയിലുമുള്ള കലാകാരൻമാർക്ക് വലിയ അഭിനന്ദനവും അംഗീകാരവും ലഭിക്കാൻ സാധ്യതയുള്ള ദിവസമാണ്. ഒരു പുതിയ സ്നേഹബന്ധം നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങൾക്ക് ഒപ്പമുണ്ടായിരിക്കും. സ്നേഹബന്ധത്തെ വളരെ ഗൗരവത്തോടെ കാണുക. അത് നിങ്ങൾ ഭാവിയിലേക്ക് കൊണ്ട് പോവേണ്ടതാണ്. രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർഥികൾ, വാർത്താ അവതാരകർ, അഭിനേതാക്കൾ, നർത്തകർ, റസ്റ്റോറന്റ് ഉടമകൾ, വീട്ടമ്മമാർ, ഹോട്ടലുടമകൾ, എഴുത്തുകാർ എന്നിവർക്ക് ഗുണകരമായ ദിവസം. ഭാഗ്യ നിറം: ചുവപ്പ്. ഭാഗ്യ ദിനം – വ്യാഴാഴ്ച. ഭാഗ്യ സംഖ്യ – 3,1. ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് മഞ്ഞൾ ദാനം ചെയ്യുക
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): രാജ്യസ്നേഹം ഇന്ന് നിങ്ങളുടെ ചിന്താഗതിയെ മാറ്റിമറിയ്ക്കും. നിങ്ങൾ സമൂഹത്തിൻെറ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും ആഗ്രഹിക്കും. നിങ്ങൾ അറിവിന്റെയും ദയയുടെയും ഒരു മഹാസമുദ്രമാണ്. അത് നിങ്ങളെ വ്യത്യസ്തനാക്കുന്നു. ഭക്ഷണം ദാനം ചെയ്യുന്നത് ഇന്ന് വളരെ നല്ലതാണ്. നിർമ്മാണം, യന്ത്രങ്ങൾ, ലോഹങ്ങൾ, സോഫ്റ്റ്വെയർ, ബ്രോക്കർമാർ തുടങ്ങിയ ബിസിനസ്സ് മേഖലയിലുള്ളവർ ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 9. ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ഭക്ഷണവും വസ്ത്രവും സംഭാവന ചെയ്യുക
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ): വ്യക്തിപരമായ ജീവിതത്തിൽ നിങ്ങൾ സമ്പൂർണ്ണത കൈവരിക്കുന്ന ദിവസമാണിത്. ബിസിനസിലെ സ്വത്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കാളികളുടെ അഭിപ്രായം പരിഗണിക്കണം. നിങ്ങളുടെ പ്രകടനത്തിന് പ്രതിഫലവും അംഗീകാരവും ലഭിക്കും. ഓഹരികളിലെ നിക്ഷേപത്തിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള അവസരം വൈകാതെ ലഭിക്കും. സ്പോർട്സ്മാൻ, സിനിമാ സംവിധായകർ, ജ്വല്ലേഴ്സ്, കയറ്റുമതിക്കാർ, റീട്ടെയിൽ ബിസിനസുകാർ, സഞ്ചാരികൾ എന്നിവർക്ക് നല്ല ദിവസം. യോഗങ്ങളിൽ ഭാഗ്യം വർദ്ധിപ്പിക്കാൻ പച്ച വസ്ത്രം ധരിക്കുക. ഭാഗ്യ നിറം: നീല കലർന്ന പച്ച. ഭാഗ്യ ദിനം – ബുധൻ. ഭാഗ്യ സംഖ്യ – 5. ദാനം ചെയ്യേണ്ടത്: പച്ചക്കറികൾ ദാനം നൽകുക
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): പ്രണയവും സ്നേഹത്തിബന്ധത്തിൽ നിന്നുള്ള വാഗ്ദാനങ്ങളും ഇന്ന് നിങ്ങളുടെ മനസ്സിനെ സന്തോഷഭരിതമാക്കും. അവസരങ്ങൾ, ആഡംബരം, സമൃദ്ധി, ബഹുമാനം, അധികാരം എന്നിവ ആസ്വദിക്കാനുള്ള ദിവസമാണിത്. മാതാപിതാക്കൾക്ക് കുട്ടികളുടെ പിന്തുണയും കുട്ടികൾക്ക് മാതാപിതാക്കളുടെ അനുഗ്രഹവും ലഭിക്കും. നിങ്ങളുടെ ചുമലിൽ പറ്റാവുന്നതിലുമധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കരുതെന്ന് ഓർമ്മിക്കുക. അഭിനേതാക്കൾ, റേഡിയോ ജോക്കികൾ, ഡോക്ടർമാർ എന്നിവർക്ക് ദിവസം ഭാഗ്യം നിറഞ്ഞതായിരിക്കും. ഭാഗ്യ നിറം: തവിട്ട്. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: അമ്പലത്തിൽ വെള്ളി നാണയങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): സാമ്പത്തികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളിൽ ഇന്ന് തീരമാനം എടുക്കേണ്ടി വരും. തോന്നുന്നു. ജോലിസ്ഥലത്ത് മേലധികാരിയുമായോ മുതിർന്നവരുമായോ വഴക്കുകൾ ഒഴിവാക്കുക. നിങ്ങളുടെ സത്യസന്ധതയ്ക്ക് പകരമായി വിശ്വാസവും ബഹുമാനവും ലഭിക്കും. സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസമാണ്. ഭാഗ്യ നിറം: ഓറഞ്ചും നീലയും. ഭാഗ്യ ദിനം – തിങ്കൾ. ഭാഗ്യ സംഖ്യ – 7. ദാനം ചെയ്യേണ്ടത്: മഞ്ഞവസ്ത്രം ദാനം ചെയ്യുക
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ):നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്. ബിസിനസ്സിലെ ഇടപാടുകൾ വളരെ വിജയകരമായിരിക്കും. എന്നാൽ ആരോഗ്യത്തിനും സമയം നൽകാൻ ഓർമ്മിക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് സംതൃപ്തി പകരും. ദയവായി ഇന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം: ആകാശ നീല. ഭാഗ്യ ദിനം – വെള്ളി. ഭാഗ്യ സംഖ്യ – 6. ദാനം ചെയ്യേണ്ടത്: പശുക്കിടാങ്ങൾക്ക് ധാന്യങ്ങൾ ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): ഗ്ലാമർ, മെഡിക്കൽ ഇൻഡസ്ട്രി എന്നിവയിൽ നിന്നുള്ള ആളുകൾക്ക് പുതിയ വിജയം നേടാൻ സാധിക്കും. സർഗ്ഗാത്മക കലാ മേഖലകളിലുള്ളവർക്ക് നേട്ടങ്ങളും വിലയിരുത്തലുകളും നിറഞ്ഞ ദിവസമായിരിക്കും. ബിസിനസ്സിലോ ജോലിയിലോ പുരോഗതി നേടാൻ പഴയ സുഹൃത്തുക്കളുടെ സഹായം തേടും. ദിവസം തുടങ്ങുമ്പോൾ ചുവന്ന വസ്ത്രം ധരിക്കുന്നത് നല്ലതാണ്. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ ദിനം – ചൊവ്വ. ഭാഗ്യ സംഖ്യ – 6,9. ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് ഓറഞ്ച് നിറമുള്ള വസ്ത്രങ്ങൾ നൽകുക. മെയ് 6ന് ജനിച്ചിട്ടുള്ള പ്രമുഖ വ്യക്തികൾ: മോത്തിലാൽ നെഹ്റു, വിന്ദു ധാരാ സിങ്, ഗഗൻ നാരംഗ്, അബ്ദുൾ ഘനി ലോൻ