നിങ്ങൾ അശ്ളീല വിഡിയോകൾ കാണുന്നത് ആരും അറിയുന്നില്ല എന്ന് ധരിക്കരുത്. ഫേസ്ബുക്, ഗൂഗിൾ പോലുള്ളയിടത്ത് പരതുന്ന പോൺ വീഡിയോകളുടെ വിവരം ഓൺലൈൻ കമ്പനികൾക്ക് ലഭിക്കുന്നുണ്ട്
2/ 10
ലോകത്തു പ്രധാനമായും സന്ദർശിക്കപ്പെടുന്ന 74 പോൺ വെബ്സൈറ്റുകളുടെ വിവരം ഗൂഗിളിന്റെ പക്കലുണ്ട്
3/ 10
സമാന രീതിയിൽ പോൺ വീഡിയോ കാണലിനെ ട്രാക്ക് ചെയ്യുന്ന സംഘങ്ങൾ വേറെയുമുണ്ട്
4/ 10
ഇതേപ്പറ്റി ലോകത്തെ ഏതാനും സർവ്വകലാശാലകൾ നടത്തിയ പഠനം വെളിവാക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്
5/ 10
22,484 പോൺ വെബ്സെറ്റുകൾ, സന്ദർശകരുടെ വിവരം മറ്റൊരു പാർട്ടിക്ക് കൈമാറുന്നു എന്നാണ് വിവരം
6/ 10
ഈ സൈറ്റുകളിൽ ഫ്രീ റെജിസ്ട്രേഷൻ എന്ന് കണ്ടാൽ രണ്ടാമതൊന്ന് ആലോചിക്കുക. നിങ്ങളുടെ യഥാർത്ഥ പേര്, ജനന തിയതി, ഫോൺ നമ്പർ, ഇമെയിൽ, രാജ്യം, സംസ്ഥാനം തുടങ്ങിയ വിവരങ്ങളാണ് മറ്റാർക്കോ നൽകപ്പെടുന്നത്
7/ 10
ദശലക്ഷക്കണക്കിന് വില വരുന്ന ഡാറ്റ ഇത്തരത്തിൽ കൈമാറപ്പെടുന്നു. ഇത് സെക്സ് പ്രോഡക്റ്റുകളായ വയാഗ്ര, ടാബ്ലറ്റുകൾ, ഗുളികകൾ, ടോണിക് തുടങ്ങുയവയുടെ നിർമ്മാണത്തിന് സഹായകമാവുന്നു. ഈ കമ്പനികൾ തങ്ങളുടെ പ്രോഡക്റ്റ് വാങ്ങാൻ ഉപഭോക്താവിനെ തേടി ആയിരക്കണക്കിന് മെയ്ലുകളാണ് അയക്കുന്നത്
8/ 10
ചില ഹാക്കർമാർ ഇത് വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ സന്ദർശിച്ച പോൺ സൈറ്റുകളുടെ വിവരം പുറത്തു വിടും എന്നാവും ഭീഷണി
9/ 10
ലോകത്തേറ്റവും കൂടുതൽ പേർ പോൺ ആസ്വദിക്കുന്ന കനേഡിയൻ വെബ്സൈറ്റ് ആണ് പോൺഹബ്. 2017ൽ 2,850 കോടി തവണയാണ് ഇതിൽ സന്ദർശകർ കയറിയത്. അതായത് ഒരു സെക്കൻഡിൽ 50,000 സെർച്ചുകൾ. ഇതാണ് വിവര ശേഖരണത്തിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതും
10/ 10
യു.എസ്., യൂറോപ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം വിവര ശേഖരണം നടക്കുന്നത്. ഒരാളുടെ വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുന്നത് കുറ്റകരമാണ്. ട്രാക്ക് ചെയ്യുന്നതും അങ്ങനെ തന്നെ. പക്ഷെ ട്രാക്ക് ചെയ്യുന്നില്ല എന്നാണ് ഈ കമ്പനികൾ ഒക്കെയും വാദിക്കുന്നത്