2014ൽ നിന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ ആലത്തൂർ മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെ? ഏതൊക്കെ മുന്നണികളാണ് നേട്ടമുണ്ടാക്കിയത്? ആർക്കൊക്കെ നഷ്ടം സംഭവിച്ചു
News18 | April 19, 2019, 5:20 PM IST
1/ 4
പാലക്കാട് ജില്ലയിലെ നാലും തൃശൂര്‍ ജില്ലയിലെ മൂന്നും നിയമസഭാ മണ്ഡലങ്ങള്‍ ഉൾപ്പെടുന്ന ആലത്തൂരിൽ ഇത്തവണ കടുത്ത പോരാട്ടമാണ്. 2014ൽ എൽഡിഎഫാണ് വിജയിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും എൻഡിഎക്കും എല്ലാ മണ്ഡലങ്ങളിലും വോട്ട് വർധനയുണ്ടായി. യുഡിഎഫിനാകട്ടെ ചിലയിടങ്ങളിൽ വോട്ട് കുറഞ്ഞു.
2/ 4
ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടിയാണ് 2014ൽ എൽഡിഎഫിന്റെ പി കെ ബിജു ആലത്തൂരിൽ നിന്ന് ജയിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി ഒഴികെയുള്ള ആറ് മണ്ഡലങ്ങളും കൈപ്പിടിയിലൊതുക്കാൻ എൽഡിഎഫിനായി. മണ്ഡലത്തിലെ ശക്തമായ ഇടത് അടിത്തറയും നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകളുമാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
3/ 4
2014നെ അപേക്ഷിച്ച് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരലക്ഷത്തോളം വോട്ട് വർധിപ്പിക്കാനായതിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. ചിറ്റൂർ, നെന്മാറ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ വോട്ട് വിഹിതം വർധിപ്പിക്കാൻ 2016ൽ കഴിഞ്ഞു.
4/ 4
2014ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് ലഭിച്ച വോട്ട് 87,755. 2016ൽ ഇത് 1,50,558 ആയി വർധിപ്പിക്കാൻ കഴിഞ്ഞു, ഈ കണക്കുകളിലാണ് ദേശീയ ജനാധിപത്യ സഖ്യം പ്രതീക്ഷ അർപ്പിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും വോട്ട് വിഹിതം വർധിപ്പിക്കാൻ എൻഡിഎക്ക് കഴിഞ്ഞിരുന്നു.