പരമ്പരാഗത ഇന്ത്യൻ വേഷമണിഞ്ഞ് അഭിജിത്ത് ബാനർജിയും ഭാര്യ എസ്തറും; നൊബേൽ സമ്മാനം ഏറ്റുവാങ്ങി
അമർത്യാ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം സ്വന്തമാക്കുന്ന ഇന്ത്യൻ വംശജൻ ആണ് അഭിജിത്ത് ബാനർജി.
News18 Malayalam | December 11, 2019, 8:48 AM IST
1/ 8
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി, ഫ്രഞ്ച് പൗരയും അഭിജിത്തിന്റെ ഭാര്യയുമായ എസ്തർ ഡഫല്ലോ, അമേരിക്കക്കാരൻ മൈക്കൽ ക്രമർ എന്നിവർ ഏറ്റുവാങ്ങി. പരമ്പരാഗതമായ ഇന്ത്യൻ വേഷമണിഞ്ഞാണ് അഭിജിത്തും ഭാര്യ എസ്തറും പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയത്. അഭിജിത്ത് കസവ് മുണ്ട് അണിഞ്ഞപ്പോൾ എസ്തർ സാരിയുടുത്താണ് ചടങ്ങിനെത്തിയത്.
2/ 8
ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പഠനത്തിനാണ് അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നൊബേൽ ലഭിച്ചത്. അമർത്യാ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം സ്വന്തമാക്കുന്ന ഇന്ത്യൻ വംശജൻ ആണ് അഭിജിത്ത് ബാനർജി.
3/ 8
നൊബേൽ പുരസ്കാരം നേടുന്ന ഒൻപതാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത്.
4/ 8
അമർത്യ സെന്നിനു ശേഷം ഇത് ആദ്യമായാണ് സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നൊരാൾ നൊബേൽ പുരസ്കാരത്തിന് അർഹനായത്.
5/ 8
58 വയസുള്ള അഭിജിത്ത് ബാനർജി കൊൽക്കത്ത സർവകലാശാല, ജവഹർവാൽ നെഹ്റു സർവകലാശാല, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്.
6/ 8
1988ൽ ഹാർവാഡ് സർവകലാശാലയിൽ നിന്നാണ് പി എച്ച് ഡി ബിരുദം സ്വന്തമാക്കിയത്. മസാച്യൂറ്റെസ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ആണ്.
7/ 8
പുവർ ഇക്കണോമിക്സ്' എന്ന പുസ്തകത്തിന് ഗോൾഡ്മാൻ സാച്ച്സ് ബിസ്സിനസ്സ് ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം അഭിജിത്തിന് ലഭിച്ചിട്ടുണ്ട്.
8/ 8
2015-നു ശേഷമുള്ള വികസന അജണ്ട ആധാരമാക്കി യു.എൻ. സെക്രട്ടറി ജനറൽ രൂപീകരിച്ച പ്രശസ്ത വ്യക്തികളുടെ ഉന്നതതല സമിതിയിൽ അംഗമായിരുന്നു അഭിജിത് ബിനായക് ബാനർജി.