മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണിയിൽ ഇറക്കിയ രണ്ടാം തലമുറ മഹീന്ദ്ര ഥാർ 2020 സൂപ്പർ ഹിറ്റായതിനു പിന്നാലെ വില വർധിപ്പിച്ച് കന്പനി. ഡിസംബർ ഒന്നു മുതലാണ് വില വർധന പ്രബല്യത്തിൽ വരുന്നത്. ഈ വർഷം ഒക്ടോബറിലാണ് ഥാർ മഹാന്ദ്ര വിപണിയിൽ ഇറക്കിയത്.
2/ 6
ഇതുവരെ 20,000 പേരാണ് ഥാർ ബുക്ക് ചെയ്തത്. ഇതിൽ തന്നെ ചില വേരിയന്റുകൾക്ക് ഏഴു മാസം വരെ കാത്തിരിക്കേണ്ടി വരും. അതേസമയം നിലവിൽ ബുക്ക് ചെയ്തവർക്ക് വില വർധന ബാധകമല്ല.
3/ 6
9.80 ലക്ഷം രൂപയായിരുന്നു ഥാറിന്റെ പ്രാരംഭ വില. ഉയര്‍ന്ന വേരിയന്റിന് 13.75 ലക്ഷം രൂപയും. എന്നാല്‍, അടുത്തിടെ ഥാറിന്റെ അടിസ്ഥാന വേരിയന്റുകളാണ് എ.എക്സ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കിയിരുന്നു.
4/ 6
നിലവിലുള്ള വിവരം അനുസരിച്ച് 11.90 ലക്ഷം മുതല്‍ 13.75 ലക്ഷം രൂപ വരെയാണ് വില. സുരക്ഷ പരിശോധിക്കുന്നതിനായി നടത്തിയ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റ് ഫോര്‍ സ്റ്റാര്‍ സുരക്ഷ റേറ്റിങ്ങും ഥാര്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന
5/ 6
ഖ്യാതിയും മഹീന്ദ്ര ഥാറ് നേടിയിട്ടുണ്ട്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിനുകളിലാണ് ഥാര്‍ എത്തുന്നത്.