ഇന്ത്യയിൽ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച ജിപ്സിയുടെ പിൻമുറക്കാരനായി മാരുതി സുസുകി ജിമ്നിയെ കൊണ്ടുവരുന്നു..
2/ 8
ആഗോള വിപണിയിൽ വാഹനപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് സുസുകിയുടെ എസ്.യു.വിയായ ജിമ്നി.
3/ 8
ഇപ്പോഴിതാ ഡൽഹി ഓട്ടോ എക്സ്പോയിലൂടെ മാരുതി സുസുകി ജിമ്നിയെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു.
4/ 8
2018-ൽ സുസുക്കി ആഗോള വിപണിയിലെത്തിച്ച നാലാം തലമുറ ജിംനിയെയാണ് ഓട്ടോ എക്സ്പോയിൽ മാരുതി അവതരിപ്പിച്ചത്.
5/ 8
ബോക്സി ഡിസൈനിൽ നിന്ന് കൂടുതൽ ഒഴുക്കുള്ള രൂപകൽപനയിലേക്ക് എസ്.യു.വികൾ മാറുമ്പോഴാണ് ബോക്സി ഡിസൈനുള്ള ജിമ്നി ഇന്ത്യയിലേക്ക് വരുന്നത്.
6/ 8
പുറകിലെ ഡോറിൽ ക്രമീകരിച്ചിരിക്കുന്ന സ്പെയർ വീൽ, കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുൻ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്ലാംപ്, സൈഡ് ക്ലാഡിങ്ങുകൾ എന്നിവയൊക്കെ പരമ്പരാഗതമായ എസ്.യു.വി രീതി പിന്തുടരുന്ന ജിമ്നിക്കുണ്ട്.
7/ 8
ബമ്പർ ചേർത്തിരിക്കുന്ന ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ എന്നിവയൊക്കെ ജിമ്നിക്ക് പുതുമ നൽകുന്നുണ്ട്.
8/ 8
സുസുകി ജിമ്നി അധികംവൈകാതെ ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്ക് എത്തും. അതേസമയം ഇതിന്റെ വിലയോ മറ്റ് വിവരങ്ങളോ കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല.