ഗതാഗതക്കുരുക്കിൽ ഒരിക്കലെങ്കിലും പെട്ടുപോകാത്തവർ ഉണ്ടാകില്ല. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ പ്രമുഖ നഗരങ്ങളെല്ലാം തന്നെ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്.
2/ 10
ഓരോ വർഷം ചെല്ലുന്തോറും ഗതാഗതക്കുരുക്കും കൂടുകയാണ്. ചൈനയെയും അമേരിക്കയെയും അപേക്ഷിച്ച് ഇന്ത്യയിൽ കാർ വിൽപ്പന കുറവാണെങ്കിലും ഗതാഗത പ്രശ്നങ്ങളിൽ വലയുന്നവരിൽ ഇന്ത്യക്കാരുമുണ്ട്.
3/ 10
വെഹിക്കിൾ നാവിഗേഷൻ കമ്പനിയിൽ പ്രമുഖരായ ടോംടോം പുറത്തിറക്കിയ വാർഷിക ഗതാഗത സൂചിക പ്രകാരം ഗതാഗതക്കുരുക്കിൽ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന രാജ്യം ഇന്ത്യയാണെന്നാണ് വിവരം.
4/ 10
ഗതാഗതക്കുരുക്ക് ഏറെയുള്ള പത്ത് നഗരങ്ങളിൽ നാലും ഇന്ത്യയിലാണെന്നും സൂചിക വ്യക്തമാക്കുന്നു.
5/ 10
[caption id="attachment_157695" align="alignnone" width="875"] ഇന്ത്യയുടെ ഐടി ഹബായ ബംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ ഗതാഗതക്കുരുക്ക് ഏറ്റവും ഉയർന്ന പരിധിയായ 71 ശതമാനമാണെന്നും വ്യക്തമാക്കിയിരിക്കുന്നു.
[/caption]
6/ 10
കഴിഞ്ഞ വർഷം ഓഗസ്റ്റ് 20ന് ആണ് ബംഗളൂരുവിൽ ഏറ്റവും മോശപ്പെട്ട തരത്തിൽ ഗതാഗതക്കുരുക്ക് നേരിട്ടതന്നും സൂചിക വ്യക്തമാക്കുന്നു. 103 ശതമാനമായിരുന്നു ആ ദിവസത്തെ തിക്കും തിരക്കും.
7/ 10
ഗതാഗതക്കുരുക്ക് ഏറ്റവുമധികം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരുവിനു തൊട്ടുപിന്നിൽ ഫിലിപ്പീൻസ് നഗരമായ മനിലയുമുണ്ട്. 71 ശതമാനം കുരുക്കാണ് ഇവിടെയും രേഖപ്പെടുത്തിയിരിക്കുന്നത്.
8/ 10
മുംബൈ, പൂനെ എന്നീ നഗരങ്ങൾ പട്ടികയിൽ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്. കൊളംബിയയിലെ ബൊഗോട്ടയാണ് മൂന്നാം സ്ഥാനത്ത്.
9/ 10
രാജ്യ തലസ്ഥാനമായ ന്യൂഡൽഹി സൂചികയിൽ എട്ടാം സ്ഥാനത്താണ്. മോസ്കോ(റഷ്യ), ലിമ(പെറു), ഇസ്താംബൂൾ(തുർക്കി), ജക്കാർത്ത(ഇന്തോനേഷ്യ) എന്നീ നഗരങ്ങൾ യഥാക്രമം ആറ്, ഏഴ്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലാണ്.
10/ 10
ആറ് വൻകരകരകളിൽ നിന്നായി 57 രാജ്യങ്ങളിലെ 416 നഗരങ്ങളെ ഉൾപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഇത് ഒമ്പതാമത്തെ വർഷമാണ് ടോം ടോം ഇത്തരത്തിലൊരു സൂചിക തയ്യാറാക്കിയത്.