ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി സർവ്വീസുകളെയും മോട്ടോർ വാഹന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബില്ലിൽ ഭേദഗതി കൊണ്ടുവന്നതെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. അതേസമയം ഡ്രൈവർമാർക്ക് വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.