സ്വന്തമായി കാറെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വമ്പൻ ഓഫറുമായി ജനപ്രിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡുമായി ചേർന്നാണ് മാരുതി പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
2/ 7
ഇതനുസരിച്ച് പുതുതായി കാർ വാങ്ങുന്നവർ രണ്ട് മാസത്തിന് ശേഷം ഇ.എം.ഐ അടച്ചു തുടങ്ങിയാൽ മതി. പുതിയ ഓഫർ കോവിഡ് പശ്ചാത്തലത്തിലും കാർ വാങ്ങാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടൽ.
3/ 7
കാർ വാങ്ങി അറുപത് ദിവസത്തിന് ശേഷമാണ് ഇ.എം.ഐ അടച്ച് തുടങ്ങേണ്ടത്. ജൂൺ 30 വരെയാണ് ഈ ഓഫർ. അതേസമയം തെരഞ്ഞെടുക്കപ്പെട്ട ചില മോഡലുകൾക്കു മാത്രമെ ഈ ഓഫർ ബാധകമാകൂവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
4/ 7
പ്രതിസന്ധി കാലത്ത് പോക്കറ്റ് ചോരാതെ തന്നെ കാർ സ്വന്തമാക്കാൻ ഉപഭോക്താക്കളെ അവരുടെ പോക്കറ്റുകളിൽ അടിയന്തിര പ്രേരിപ്പിക്കുന്നതാണ് പുതിയ ഓഫറെന്ന് മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
5/ 7
രാജ്യത്തെ 1,350 മാരുതി ഷോറൂമുകളുടെയും പ്രവർത്തനം പുനരാരംഭിക്കുകയും അയ്യായിരത്തിലധികം കാറുകൾ വിൽക്കുകയും ചെയ്തെന്ന് കമ്പനി വ്യക്തമാക്കുന്നു.
6/ 7
സാമൂഹിക അകലം പാലിച്ചും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയുമാണ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്. നിലവിൽ രാജ്യത്ത് 1,964 നഗരങ്ങളിലായി 3,086 ഷോറൂമുകളാണ് മാരുതിക്കുള്ളത്.
7/ 7
കണ്ടെയ്ൻമെന്റ് സോണുകളില്ലാത്ത മറ്റു ഷോറോമുകളും ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മാരുതി അറിയിച്ചു.